കേന്ദ്ര സർവകലാശാലയായ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ലു) പ്രവേശനത്തിന് അപേക്ഷിക്കാം

 കേന്ദ്ര സർവകലാശാലയായ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ലു) പ്രവേശനത്തിന് അപേക്ഷിക്കാം. മുഖ്യ കാമ്പസായ ഹൈദരാബാദിലും ഷില്ലോങ്, ലഖ്നൗ എന്നീ കാമ്പസുകളിലുമായി നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.

ബിരുദ പ്രോഗ്രാമുകൾ:ബി.എ. (ഓണേഴ്സ്): ഇംഗ്ലീഷ്, അറബിക്, ചൈനീസ്, ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, കൊറിയൻ, പേർഷ്യൻ, റഷ്യൻ, സ്പാനിഷ്; ബി.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് 50 ശതമാനം മാർക്ക് വാങ്ങി (പട്ടിക വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക്) പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം.

പി.ജി. പ്രോഗ്രാമുകൾ:എം.എ: ഇംഗ്ലീഷ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്സ്, ലിറ്ററേച്ചേഴ്സ് ഇൻ ഇംഗ്ലീഷ്, കംപാരറ്റീവ് ലിറ്ററേച്ചർ, ഇംഗ്ലിഷ് ലാംഗ്വേജ് ടീച്ചിങ്, ഹിന്ദി, അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഫ്രഞ്ച് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ജർമൻ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ജാപ്പനീസ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, റഷ്യൻ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ.

ടീച്ചർ എജ്യുക്കേഷൻ:പി.ജി. ഡിപ്ലോമ ഇൻ ടീച്ചിങ് ഓഫ് ഇംഗ്ലീഷ്, ബി.എഡ്. ഇംഗ്ലീഷ്, പി.ജി. ഡിപ്ലോമ ഇൻ ടീച്ചിങ് ഓഫ് അറബിക്

പി.ജി.ഡിപ്ലോമ: പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ

പിഎച്ച്.ഡി.: ലിംഗ്വിസ്റ്റിക്സ് ആൻഡ് ഫൊണറ്റിക്സ്, എജ്യുക്കേഷൻ, ഇംഗ്ലീഷ് ലാംഗ്വേജ് എജ്യുക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ, ട്രാൻസ്ലേഷൻ സ്റ്റഡീസ്, ഹിന്ദി, കംപാരറ്റീവ് ലിറ്ററേച്ചർ, ഇന്ത്യൻ ആൻഡ് വേൾഡ് ലിറ്ററേച്ചേഴ്സ്, ഏസ്തറ്റിക്സ് ആൻഡ് ഫിലോസഫി, ഫിലിം സ്റ്റഡീസ് ആൻഡ് വിഷ്വൽ കൾച്ചർ, ഫ്രഞ്ച് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ജർമൻ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, റഷ്യൻ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, സ്പാനിഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ.

അപേക്ഷ:https://www.efluniversity.ac.inവഴി ഓഗസ്റ്റ് 31വരെ നൽകാം.

 പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ. ഗവേഷണ പ്രോഗ്രാമുകളുടേത് സെപ്റ്റംബർ 18-നും മറ്റുള്ളവയുടേത് സെപ്റ്റംബർ ഒൻപതിനും നടത്തും. തിരുവനന്തപുരവും പരീക്ഷാ കേന്ദ്രമാണ്

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students