Hotel Management Education @ Kerala

 ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കേരളത്തിൽ


ടൂറിസം മേഖലയില്‍ കേരളത്തിന്റെ പ്രശസ്തി വര്‍ധിക്കുന്നതനുസരിച്ച് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് പ്രാധാന്യവും വര്‍ധിച്ചുവരുന്നു. 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസ്സായവര്‍ക്ക് ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി കോഴ്‌സില്‍ പ്രവേശനം നേടാം.

 ഇതുകൂടാതെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന മൂന്നുവര്‍ഷ ബി.എസ്‌സി. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുണ്ട്. പൊതുപ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. 

കോവളത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനജ്‌മെന്റ്, കോഴിക്കോട്ടെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, വയനാട്ടിലെ ലക്കിടിയിലുള്ള ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (സ്വകാര്യം) എന്നീ സ്ഥാപനങ്ങളിലേക്ക് ഈ പരീക്ഷയിലൂടെയാണ് പ്രവേശനം. 

അതതു വര്‍ഷം പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.nchmct.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്‍ഡ് മാനേജ്‌മെന്റും കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റും ചേര്‍ന്ന് സംസ്ഥാനത്ത് എട്ടുകേന്ദ്രങ്ങളില്‍ വിവിധ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണിത്.

വിവിധ സര്‍വകലാശാലകള്‍ക്ക് കീഴില്‍ ബി.എസ്‌സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങള്‍ ഇവയാണ്.


ലൂര്‍ദ് മാതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി, കുറ്റിച്ചല്‍, തിരുവനന്തപുരം.


സ്‌നേഹാചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി, കരുവാറ്റ, ആലപ്പുഴ.

ശ്രീനാരായണഗുരു മെമ്മോറിയല്‍ കാറ്ററിങ് ടെക്‌നോളജി, വളമംഗലം സൗത്ത്, തുറവൂര്‍, ആലപ്പുഴ


ബെയ്തുല്‍ ഇസ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, നരിക്കുനി, കോഴിക്കോട്.

ഐ.സി.എന്‍.എ.എസ്., ചേളന്നൂര്‍, കോഴിക്കോട്


ഹോളിക്രോസ് ഇന്‍സ്റ്റിറ്റിയൂട്ട്, ഈസ്റ്റ് നടക്കാവ്, കോഴിക്കോട്


ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, ലക്കിടി, വയനാട്.


അമല്‍ കോളേജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, നിലമ്പൂര്‍.


യുവക്ഷേത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, മുണ്ടൂര്‍, പാലക്കാട്.


നൈപുണ്യ ഇന്‍സ്റ്റിറ്റിയൂട്ട്, കൊരട്ടി, തൃശ്ശൂര്‍


നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, ചേര്‍ത്തല


ശ്രീനാരായണഗുരു മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, വളമംഗലം സൗത്ത് പി.ഒ., ആലപ്പുഴ.

കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) നടത്തുന്ന ഡിപ്ലോമ ഇന്‍ ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ് (6 മാസം), ഡിപ്ലോമ ഇന്‍ ടൂറിസം റിസോര്‍ട്ട് ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ് (2 വര്‍ഷം), ഡിപ്ലോമ ഇന്‍ സ്പാ മാനേജ്‌മെന്റ്/സ്പാ തെറാപ്പി (ഒരു വര്‍ഷം) തുടങ്ങിയ കോഴ്‌സുകള്‍ക്കും പ്രവേശനത്തിന് പ്ലസ്ടു ആണ് യോഗ്യത. 

വെബ്‌സൈറ്റ്: www.kittstour.org

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students