M Tech: Clinical Engineering

 ക്ലിനിക്കൽ എഞ്ചിനീയറിങ്


ഗേറ്റ് സ്കോറുള്ള ആരോഗ്യമേഖലയിൽ പ്രവർത്തിക്കാൻ താത്പര്യമുള്ള ബിടെക്കുകാരനാണ് നിങ്ങളെങ്കിൽ, നിങ്ങൾക്കുള്ളതാണ് മദ്രാസ് ഐഐടിയിലെ ദ്വിവത്സര മാസ്റ്റർ ഡിഗ്രി കോഴ്സായ M Tech Clinical Engineering.


എന്താണ് ക്ലിനിക്കല്‍ എഞ്ചിനീയറിങ്


ആതുര ശുശ്രൂഷാരംഗം കഴിഞ്ഞ ദശാബ്ദക്കാലം മുതല്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായിക്കൊണ്ടിരിക്കുകയാണ്. എഞ്ചിനിയറിങ് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ബയോളജിയില്‍ വൈദഗ്ധ്യവും ക്ലിനിക്കല്‍ പ്രാക്ടീസില്‍ പരിചയവും ലഭ്യമാക്കിയാല്‍ ആതുരശുശ്രൂഷാ രംഗത്ത് പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ചിന്തയില്‍നിന്ന് വന്ന പഠനശാഖയാണ് ഐ.ഐ.ടി. മദ്രാസ് തുടങ്ങിയ 'ക്ലിനിക്കല്‍ എഞ്ചിനിയറിങ്' കോഴ്‌സ്.


ഐ.ഐ.ടി. മദ്രാസിന്റെയും തിരുവനന്തപുരം ശ്രീചിത്രയുടെയും വെല്ലൂര്‍ സി.എം.ഡി. മെഡിക്കല്‍ കോളേജിന്റെയും സംയുക്ത സംരംഭമാണ് ഈ കോഴ്‌സ്.

 ഐ.ഐ.ടി.യുടെ സാങ്കേതിക മികവും ശ്രീചിത്രയുടെ ബയോമെഡിക്കല്‍ പരിജ്ഞാനവും സി.എം.ഡി. വെല്ലൂരിന്റെ വൈദ്യശാസ്ത്രരംഗത്തുള്ള മികവും കൂടിച്ചേരുമ്പോള്‍ ലഭ്യമാകുന്ന അറിവാണ് ഈ കോഴ്‌സിന്റെ അടിസ്ഥാനം. രണ്ട് വര്‍ഷം നീളുന്ന 'ക്ലിനിക്കല്‍ എഞ്ചിനിയറിങ്' എന്ന ഈ എം.ടെക്. കോഴ്‌സില്‍ ചേരുന്നവര്‍ ഈ മൂന്ന് സ്ഥാപനങ്ങളിലുമായിട്ടായിരിക്കും പഠനം നടത്തേണ്ടത്. വൈദ്യശാസ്ത്രരംഗത്തെ ആധുനിക സാങ്കേതികവിദ്യകളില്‍ പരിജ്ഞാനം കൈവരിച്ച് ഇന്ത്യയിലെ ആതുരസേവനരംഗം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം.


ഏതെങ്കിലും ബ്രാഞ്ചിലുള്ള ബി.ടെക്. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. 

ആകെ 19 സീറ്റാണുള്ളത്.

മാർച്ച് - ഏപ്രിൽ മാസത്തിലാകും അഡ്മിഷൻ പോർട്ടൽ തുറക്കുക. ആഗസ്ത് മാസത്തിൽ ക്ലാസുകൾ തുടങ്ങും.


 രാജ്യത്താകെയുള്ള പതിനാറായിരത്തില്‍ പരം ആശുപത്രികളില്‍ 'ക്ലിനിക്കല്‍ എഞ്ചിനിയറിങ്ങില്‍ വൈദഗ്ധ്യം നേടിയവര്‍ ആവശ്യമായി വരും എന്നാണ് പറയുന്നത്. വിദേശത്തും അവസരങ്ങൾ നിരവധി.


PS: എഞ്ചിനിയറിങ്ങാണ്  പഠിക്കുന്നതെങ്കിലും വൈദ്യശാസ്ത്ര രംഗത്ത് ജോലി ചെയ്യാന്‍ താത്പര്യമുള്ള,  വൈദ്യശാസ്ത്രരംഗത്തെ നൂതന സാങ്കേതികവിദ്യകളില്‍ വൈദഗ്ധ്യം നേടാന്‍ ആഗ്രഹമുള്ള ആൾക്കാർ മാത്രം ഈ കോഴ്സ് തിരഞ്ഞെടുത്താൽ മതി.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students