ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം;ഓഗസ്റ്റ് 10വരെ അപേക്ഷിക്കാം

 കേന്ദ്ര, സംസ്ഥാനസർക്കാരുകളുടെ (ടൂറിസം വകുപ്പിന്റെ കീഴിൽ) സംയുക്ത സംരഭമായ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിലെ 13 കേന്ദ്രങ്ങളിലായി നടത്തുന്ന ആറ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് എസ്.എസ്.എൽ.സി. ജയിച്ചവർക്ക് അപേക്ഷിക്കാം.

കോഴ്സുകൾ: ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ (അതിഥികളുടെ സ്വീകരണ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ), ഫുഡ് ആൻഡ് ബിവറേജ് സർവീസ് (ആഹാരം, പാനീയങ്ങൾ
എന്നിവയുടെ വിളമ്പൽ), ഹോട്ടൽ അക്കമൊഡേഷൻ ഓപ്പറേഷൻ (അതിഥികളുടെ താമസകാലത്തെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പoനം), ഫുഡ് പ്രൊഡക്ഷൻ (ആഹാരം ഉണ്ടാക്കുന്നതിന്റെ ശാസ്ത്രം), ബേക്കറി ആൻഡ് കൺഫക്ഷണറി (കേക്ക്, ബ്രഡ്,പേസ്റ്ററി തുടങ്ങിയവ തയ്യാറാക്കൽ), കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ (ഭക്ഷണപദാർഥങ്ങൾ കേടുവരാതെ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പഠനം) എന്നിവ.

ഒൻപതുമാസം ക്ലാസും മൂന്നുമാസം ഇൻഡസ്ട്രിയൽ എക്സ്പോഷർ ട്രെയിനിങ്ങുമാണ് കോഴ്സ് ഘടന. 

ഓരോ കേന്ദ്രത്തിന്റെയും വിലാസം, ലഭ്യമായ പ്രോഗ്രാമുകൾ,സീറ്റ് ലഭ്യത തുടങ്ങിയവ https://fcikerala.org-യിലെ പ്രോസ്പക്ടസിൽ ഉണ്ട്. അപേക്ഷ www.fcikerala.org വഴി ഓഗസ്റ്റ് 10-ന് വൈകീട്ട് അഞ്ചുവരെ നൽകാം.

ഒരു അപേക്ഷയിൽ മുൻഗണന നിശ്ചയിച്ച് മൂന്ന് കോഴ്സുകൾവരെ ഉൾപ്പെടുത്താം

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students