Career in Public Policy & Administration

സിവിൽ സർവ്വീസുകൾ ലക്ഷ്യമിടുന്നവർക്ക് പബ്ലിക് പോളിസിയിൽ ബിരുദ പഠനമാണുചിതം._


പൊതുകാര്യ നിര്‍വ്വഹണവും, പൊതു ഭരണനയങ്ങളുമെല്ലാം വളരെ പ്രസക്തമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ജനാധിപത്യ രാജ്യങ്ങളിൽ ബിഎ പബ്ലിക് പോളിസി, ബി.എ. പബ്ലിക് പോളിസി ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്സുകളുടെ പഠനത്തിന്റെ പ്രസക്തി വളരെ വലുതാണ്.


 പൊതു ഭരണ നിര്‍വ്വഹണവും നയങ്ങളുടെ ഇംപ്ളിമെൻ്റേഷനും വളരെ വിശദമായി തന്നെ ഈ ബിരുദ കോഴ്‌സുകളിൽ പരിശീലിപ്പിക്കുന്നുണ്ട്. സമത്വം, സുരക്ഷ, നീതി, ക്രമം, സാമ്പത്തികം, പൊതു ധനകാര്യം, ഗവേഷണ രീതികള്‍, പൊതുനയം, നേതൃത്വം, തന്ത്രം തുടങ്ങിയ ജനാധിപത്യ മൂല്യങ്ങളെ കുറിച്ചുള്ള വിശദമായ അറിവ് ഈ കോഴ്‌സുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാവുന്നു.


പൊതു ക്ഷേമത്തിനായി സര്‍ക്കാര്‍ അവതരിപ്പിച്ച വിവിധ നയങ്ങള്‍ നടപ്പിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായുള്ള നൂതന പഠനമായിട്ടാണ് ഇത്തരം കോഴ്‌സുകളുള്ളത്. പൊതു ധനകാര്യം, സാമ്പത്തിക ശാസ്ത്രം, ഗവേഷണ സ്ഥിതി വിവര കണക്കുകള്‍, നയ വിശകലനം, നൈതികത, പൊതു മാനേജ്‌മെന്റ് തുടങ്ങിയവ പ്രധാന വിഷയങ്ങളായി ഈ കോഴ്‌സുകളില്‍ പഠിപ്പിക്കുന്നുണ്ട്.


വ്യക്തിഗത വളര്‍ച്ചയും കരിയര്‍ സാധ്യതകളും കണക്കിലെടുത്ത്, ഇന്ത്യയിലെ ഏറ്റവും ആകർഷണീയമായ കോഴ്‌സുകളില്‍ ഒന്നായിട്ടാണ് പബ്ലിക് പോളിസി, പബ്ലിക് പോളിസി ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്സുകളെ കാണുന്നത്.


മൂന്ന് വര്‍ഷ കോഴ്സ് ആറ് സെമസ്റ്ററുകളായിട്ട് പഠിക്കാവുന്ന രീതിയിലാണ് ഇത്തരം കോഴ്‌സുള്ളത്. 

ഏതെങ്കിലും വിദ്യഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഹയര്‍ സെക്കണ്ടറി 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് ബിരുദ കോഴ്‌സായി ബി.എ. പബ്ലിക് പോളിസി ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍, ബിഎ പബ്ളിക് പോളിസി കോഴ്‌സുകൾ ചെയ്യാവുന്നതാണ്.


ചില കോളേജുകളില്‍ നേരിട്ടുള്ള പ്രവേശനവും, മറ്റു ചില കോളേജുകള്‍ പ്രവേശന പരീക്ഷ അടിസ്ഥാനത്തിലും ബി എ  കോഴ്‌സിന് പ്രവേശനം നൽകുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാല, ഐ ടി എം സര്‍വകലാശാല ഗ്വാളിയോര്‍, അണ്ണ സര്‍വകലാശാല, നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി (കേന്ദ്ര സർവ്വകലാശാലക്ക് ) തുടങ്ങിയ സ്ഥാപനങ്ങള്‍ ആണ് ഇന്ത്യയില്‍ പ്രധാനമായും ഈ കോഴ്സിന് പ്രവേശന പരീക്ഷ നടത്തുന്നത്.


സിവിൽ സർവ്വീസുകൾ,

സര്‍ക്കാര്‍ ഏജന്‍സികള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, ആശുപത്രികളിലേയും പൊതു ആരോഗ്യ സ്ഥാപനങ്ങളിലേയും മാനേജ്‌മെന്റ്, സ്വകാര്യ സ്ഥാപനങ്ങൾ, സ്‌കൂള്‍ ബോര്‍ഡുകള്‍, കമ്പനികളുടെ മാനവ വിഭവശേഷി വികസനം എന്നീ മേഖലയില്‍ തൊഴില്‍ താല്‍പര്യപ്പെടുന്നവര്‍ക്ക്  ഈ ബിരുദം വളരെ അധികം ഗുണം ചെയ്യും.


ഗവണ്‍മെന്റ് മേഖലയില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ്, സംസ്ഥാല തല അഡ്മിനിസ്ട്രേഷൻ സർവ്വീസുകൾ, എക്കണോമിക്ക് ഡിവലപ്പമെന്റ് സെന്റേഴ്‌സ്, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ്, പബ്ലിക് വര്‍ക്‌സ്, ലാന്‍ഡ് റെവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ്‌സ്, പോലീസ് ഡിപാര്‍ട്ട്‌മെന്റ്‌സ്, മുന്‍സിപ്പല്‍ ബോഡീസ് തുടങ്ങിയവയിൽ വിവിധ അവസരങ്ങൾ കൈക്കലാക്കാനും തിളങ്ങാനും ഈ ബിരുദധാരികള്‍ക്ക് സാധ്യമാവുന്നു എന്നതാണ് മേൻമ.


കോഴ്സ് കഴിഞ്ഞ് നടത്താവുന്ന ഉപരി പഠന സമാന മേഖലകൾ താഴെ പറയുന്നു :


MA in Public Administration

MA in Public Policy

PHD in Public Administration


 _ബി എ പബ്ലിക് പോളിസി ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ പഠിക്കാൻ പറ്റുന്ന സ്ഥാപനങ്ങൾ_


▫️Govt College Attapaady

▫️Miranda College, New Delhi

▫️Hindu College, New Delhi

▫️Presidency College, Chennai, Thamilnadu

▫️Lady Shri Ram College for Women, New Delhi

▫️Loyola College, Chennai, Thamilnadu

▫️St.Xavier’s College, kolkkatta, West bengal

▫️Hans Raj College (HRC), New delhi

▫️Sri venkateswara College, new delhi

▫️Gargi College, New Delhi


_ബി എ പബ്ലിക് പോളിസി പഠിക്കാവുന്ന സ്ഥാപനങ്ങൾ_


▫️ ക്രസൻ്റ് എജുക്കേഷൻ, ചെന്നൈ തമിൾനാട്

www.crescent.education


▫️UPES ഡെറാഡൂൺ 

www.upes.ac.in


ഇത് കൂടാതെ ഓൺലൈനായി പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദം താഴെ പറയുന്ന സ്ഥാപനങ്ങളിൽ നിന്ന് ചെയ്യാം

▫️ജാമിഅ മില്ലിയ

▫️GITAM ആന്ധ്രാപ്രദേശ്

▫️ ഭാരതീദാസൻ

▫️MGR ERI ചെന്നൈ


എം എ പബ്ലിക് പോളിസിയിൽ ഓൺലൈൻ കോഴ്സിന്

▫️OP ജിണ്ടാൽ വാഴ്സിറ്റി

▫️ജെയിൻ വാഴ്സിറ്റി

എന്നിവയെ ബന്ധപ്പെടാം


◻️ കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയിൽ റെഗുലർ രീതിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ, PhD പഠനത്തിന് അവസരങ്ങളുണ്ട്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students