കലാമണ്ഡലത്തിൽ ഹയർ സെക്കൻഡറി കോഴ്‌സുകൾ: സെപ്റ്റംബർ 3 വരെ അപേക്ഷിക്കാം

കലാമണ്ഡലത്തിൽ ഹയർ സെക്കൻഡറി കോഴ്‌സുകളിലേക്ക് സെപ്റ്റംബർ 3 വരെ തപാലിൽ അപേക്ഷ സ്വീകരിക്കും. 

കോഴ്‌സുകൾ ഇവയാണ്


എ) ആൺകുട്ടികൾ: കഥകളിവേഷം (വടക്കൻ /തെക്കൻ), കഥകളിസംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, മിഴാവ്, തിമില, പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം (പുരുഷവേഷം)


ബി) പെൺകുട്ടികൾ: മോഹിനിയാട്ടം, കൂടിയാട്ടം (സ്ത്രീവേഷം)


സി) ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും: തുള്ളൽ, കർണാടക സംഗീതം


10-ാം ക്ലാസ് ജയിച്ച് 2021 ജൂൺ ഒന്നിന് 20 വയസ്സ് കഴിയാത്തവർക്ക് അപേക്ഷിക്കാം;


 പട്ടികവിഭാഗമെങ്കിൽ 22 വയസ്സ്. 

നിർദിഷ്ടരീതിയിൽ 200 രൂപയടച്ച് ബാങ്ക് രസീതു സഹിതം വേണം അപേക്ഷ; പട്ടികവിഭാഗമെങ്കിൽ 80 രൂപ. 


ആർട്ട് ഹൈസ്‌കൂൾ സർട്ടിഫിക്കറ്റുകാർക്ക് മുൻഗണനയുണ്ട്. ചുരുങ്ങിയ ഫീസ് നൽകിയാൽ മതി.


 കൂടുതൽ വിവരങ്ങൾക്ക്

 www.kalamandalam.ac.in.

 ഫോൺ: 04884 262418

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students