ഡൽഹി യൂണിവേഴ്സിറ്റി (DU)

ഡൽഹി യൂണിവേഴ്സിറ്റി (DU)

ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര സർവകലാശാലകളിലൊന്നായ *ഡൽഹി യൂണിവേഴ്സിറ്റി* യിൽ  ഡിഗ്രീ, പി.ജി PhD പ്രവേശനം


ഡൽഹിയുടെ പല ഭാഗങ്ങളിലായി പരന്ന് കിടക്കുന്ന 77 കോളേജ്കൾ,  16 ഫാക്കൽറ്റികൾ,  86 അക്കാഡമിക് ഡിപാർട്മെന്റുകൾ എന്നിവ ഡൽഹി യൂണിവേഴ്സിറ്റിയുടെ പ്രത്യേകതയാണ്


 *PG* കോഴ്സുകളെ നോർത്ത്, സൗത്ത് എന്നീ രണ്ട് കാമ്പസുകളിലായും തിരിച്ചിട്ടുണ്ട്. പുറമെ *Mphil*, *PhD* കോഴ്സുകളും സർവകലാശാല നൽകുന്നുണ്ട്.PG കോഴ്സുകൾക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ ഉള്ള സർവ്വകലാശാലയാണ് *DU*.


മികച്ച പഠനാന്തരീക്ഷം, വിശാലമായ ലൈബ്രറി സൗകര്യം, ഇന്ത്യയിലെ തന്നെ മികച്ച കോഴ്സ് സിലബസ്  ഫാക്വൽട്ടികൾ  ഡൽഹി യൂണിവേഴ്സിറ്റിയുടെ മാത്രം പ്രത്യേകതകളാണ്. വിഷയത്തിൽ അഗാതമായ പഠനം നടത്താൻ അവസരം നൽകുന്ന ഹോണേർസ് ബിരുദങ്ങൾ  ആണ് DU വിന്റെ മറ്റൊരു പ്രത്യേകത.


*DU വിന്റെ കീഴിലുള്ള പ്രസിദ്ധമായ കോളെജുകളിൽ ചിലത്*:


1.സെന്റ്. സ്റ്റീഫൻ കോളേജ്   

2.ഹിന്ദു കോളേജ്

3. ഹൻസ് രാജ് കോളേജ്

4.ശ്രീ വെങ്കിടേശ്വര

5. രാം ജാസ്

6. SRCC

7. ജീസസ്&മേരി ഫോർ വുമൺ 

8. മിറാൻഡ house

9. കിരോരി മാൾ

10.സാക്കിർ ഹുസൈൻ കോളേജ്


കോഴ്‌സുകൾ 

➖➖➖➖➖➖

UG :-

Humanities, science, commerce വിഭാഗത്തിൽപ്പെട്ട മുഴുവൻ  കോഴ്സുകളും ഒട്ടുമിക്ക  കോളേജുകളിലും ലഭ്യമാണ്.French, Italian, German, Spanish, Arabic, Persian തുടങ്ങിയ വിദേശ ഭാഷാ കോഴ്സുകളും

Ayurveda, homeopathy, nursing, ചില BTech കോഴ്സുകളുംDU വിൽ ലഭ്യമാണ്

OBC 27%

SC 15%

ST 7%

സംവരണം ഉണ്ട്


 B.A (H) Economics / B.Com (H)/ BMS/BBA(FIA)/ BA (H) Business Economics തുടങ്ങിയ കോഴ്സുകൾക് ഗണിതം നിർബന്ധമാണ്. 


Bcom നെ രണ്ടായി തിരിച്ചിട്ടുണ്ട്

1. Bcom (Hons) ഗണിതം നിർബന്ധമാണ്

2. Bcom(Programme) ഗണിതം നിർബന്ധമില്ല

PG :-

പ്രധാനപ്പെട്ട എല്ലാ കോഴ്സുകളും

UG യിൽ എന്ന പോലെ PG യിലും സംവരണം ഉണ്ട്


മൂന്ന് വർഷ LLB Programe നു UG നിർബന്ധമാണ്


*അപേക്ഷിക്കേണ്ട വിധം*

➖➖➖➖➖➖➖


DU വിന്റെ website ൽ online ആയി അപേക്ഷിക്കണം.(St. stephens & jesus and mary  കോളേജുകൾക്ക് അവരുടെ website വഴി പ്രത്യേകമായി അപേക്ഷിക്കണം).

വെബ്സൈറ്റ് :

*http://www.du.ac.in/*


*പ്രവേശനം*

➖➖➖➖


 ഹയർ സെകണ്ടറിയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഭൂരിഭാഗം കോഴ്സുകൾക്കും മെറിറ്റ് രീതിയിലാണ് ( *cut off*) പ്രവേശനം.ചില കോഴ്സുകൾക്ക്‌ പ്രവേശന പരീക്ഷ ഉണ്ട്


*CUT-OFF*

➖➖➖➖കോഴ്സുകൾക്ക്  അഡ്മിഷൻ എടുക്കാൻ ഓരോ കോളേജുകളിലും   ആവശ്യമായ മാർക്കുകളുടെ ശതമാന

പട്ടിക DU വിന്റെ website വഴി പുറത്ത് വിടും (ഉദ:DU വിന്റെ കീഴിലുള്ള ഹിന്ദു കോളേജിൽ 90% മാർക്കുള്ള വിദ്യാർത്ഥിക്ക് Sociology option നൽകിയ വിദ്യാർത്ഥിക്ക് അഡ്മിഷൻ എടുക്കാം,Politics option നൽകിയ 85% ശതമാനം ഉള്ള വിദ്യാർത്ഥിക്ക് ഇന്ന കോളേജിൽ അഡ്മിഷൻ എടുക്കാം. കൂടുതൽ അറിയാൻ Du വെബ്സൈറ്റിൽ Cut - of f എന്ന ഭാഗം കാണുക).ഇങ്ങനെ 10 cut offകൾ ഉണ്ടാവും.ആദ്യ Cut-off കഴിഞ്ഞ് 3 ദിവസങ്ങൾകുള്ളിൽ അഡ്മിഷൻ എടുത്തിരിക്കയ്ക്കണം. 3 ദിവസത്തിന് ശേഷം ശതമാനത്തിൽ ചെറിയ ഇളവുകൾ വരുത്തി അടുത്ത cut-off ഉണ്ടാകും.അങ്ങനെ സീറ്റുകൾ  ഫുൾ ആകുന്നത് വരെ മൂന്ന് ദിവസം ഇടവിട്ട് Cut-off കൾ ഉണ്ടാകും ഇങ്ങനെ 10 ഓളം Cut-off കൾ ഉണ്ടാവും

പിന്നോക്ക വിഭാഗക്കാർക്ക് Cut offൽ ഇളവുകൾ ഉണ്ട്. +2 ൽ പഠിക്കാത്ത വിഷയമാണ് എടുക്കാൻ താൽപര്യമെങ്കിൽ cut off നേക്കാളും 5% മാർക്ക് കൂടുതൽ വേണം


ശതമാനം നിർണയിക്കുന്നത് Top 4 ( ഏറ്റവും കൂടുതൽ മാർക്കുള്ള 4 വിഷയങ്ങൾ ) വിഷയങ്ങളിലൂടെയാണ്


എന്നാൽ science നു അഡ്മിഷൻ വേണ്ടവരുടെ ശതമാനം നിർണയിക്കുന്നത് PCM(Physics, Chemistry, Maths) ലെ മാർക്കുകൾ കൂട്ടിയും, Biology ക്ക് PCB(phy, Che, Bio) മാർക്കുകൾ കൂട്ടിയുമാണ്.



PG കോഴ്സുകൾക്കും ചില UG കോഴ്ക്കും entrance വഴിയാണ് പ്രവേശനം.ഒബ്ജെക്റ്റീവ് ടൈപ്പ് പരീക്ഷയാണ് ഉണ്ടാവുക.


UG ക്ക് 85% ൽ കൂടുതൽ ഉള്ള വിദ്യാർത്ഥികൾക്ക് മാത്രമെ മേൽ പറഞ്ഞ കോളേജുകളിൽ പ്രവേശനം ലഭിക്കുകയുള്ളൂ.


പിന്നോക്ക വിഭാഗക്കങ്ങൾക്ക് (OBC, SC ,ST ) റിസർവേഷൻ ഉണ്ട്. 



*NB*: അഡ്മിഷനു പോകുന്ന സമയത്ത് മുഴുവൻ ഡോക്യുമെന്റുകളും(SSLC, +2, MC, TC, Income, Nativity Certificate ) അതിന്റെ കോപിയും കരുതുക

0BC വിഭാഗത്തിൽ Admission വേണ്ടവർക്ക് Non-Creamy layer സർട്ടിഫികറ്റ് നിർബന്ധമാണ്.


▪അഡ്മിഷൻ സമയത്തു അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ:-


1⃣. ID proof

2⃣. Class 10 Mark sheets 

3⃣. Signature of the applicant 

4⃣. Passport size photograph of the applicant

5⃣. Higher Secondary mark sheets

6⃣. സംവരണം ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ(OBC സംവരണം ലഭ്യമാവാൻ NCL-Non Creamy Layer certificate നിർബന്ധമാണ്)

NB- അഡ്മിഷനുമായി 

ബന്ധപെട്ടു സർവകലാശാല  വരുത്തുന്ന അപ്ഡേഷനുകൾ വെബ്‌സൈറ്റിലൂടെ അറിയാവുന്നതാണ്.


http://www.du.ac.in/du/

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students