കൈത്തൊഴിലുകാർക്കും അവരുടെ മക്കൾക്കും നിഫ്റ്റിൽ ബി.ഡിസ്. പഠിക്കാം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (നിഫ്റ്റ്) വിവിധ കാമ്പസുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്) -ലെ വിവിധ സ്പെഷ്യലൈസേഷനുകളിലായി കൈത്തൊഴിലുകാർക്കും അവരുടെ മക്കൾക്കും നീക്കിവെച്ചിട്ടുള്ള 25 സീറ്റുകളിലേക്ക് അപേക്ഷിക്കാം.

 കണ്ണൂരിൽ രണ്ട് സീറ്റുണ്ട്.


പ്രായം: ഓഗസ്റ്റ് ഒന്നിന് 24 വയസ്സ്‌ കവിയരുത്. 

പട്ടിക/ഭിന്നശേഷിക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവുണ്ട്.

 പ്ലസ് ടു/തത്തുല്യ പരീക്ഷയോ, 3/4 വർഷ ഡിപ്ലോമയോ ജയിച്ചിരിക്കണം.

 സ്വന്തം പേരിലോ അച്ഛന്റെയോ അമ്മയുടെയോ പേരിലോ കേന്ദ്ര ടെക്‌സ്റ്റൈൽസ് മന്ത്രാലയം ഹാൻഡിക്രാഫ്റ്റ്/ഹാൻഡ് ലൂംസ് െഡവലപ്‌മെന്റ്‌ കമ്മിഷണർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ അനുവദിച്ചുനൽകിയ ആർട്ടിസാൻ ഫോട്ടോ ഐ.ഡി. കാർഡ് വേണം. 

ന്യൂഡൽഹി നിഫ്‌റ്റ്‌ കാമ്പസിൽ നടത്തുന്ന സ്റ്റുഡിയോ ടെസ്റ്റ്, ഇൻറർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.


പൂരിപ്പിച്ച അപേക്ഷയും രേഖകളും തപാൽ വഴി ന്യൂഡൽഹി നിഫ്‌റ്റ്‌ കേന്ദ്ര ഓഫീസിൽ സെപ്‌റ്റംബർ മൂന്നിനകം ലഭിക്കണം. വിവരങ്ങൾക്ക്: nift.ac.in/artisan

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students