Career in Naval Architecture

പൊതുവായും സൈനികാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന കപ്പൽ, ബോട്ട്, മുങ്ങിക്കപ്പൽ മറ്റ് മറൈൻ വാഹനങ്ങൾ എന്നിവയുടെ രൂപകല്പന, നിർമാണം, നവീകരണം തുടങ്ങിയവ പഠിപ്പിക്കുന്ന എൻജിനീയറിങ് ശാഖയാണ് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്.


*എവിടെ പഠിക്കാം*


കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്ങിൽ ബി.ടെക്. കോഴ്സ് നടത്തുന്നുണ്ട്. CUSAT CAT പ്രവേശനപ്പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 

പ്ലസ്ടു, തത്തുല്യ പരീക്ഷയിൽ കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ മൊത്തം 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. മാത്തമാറ്റിക്സിന് 50 ശതമാനത്തിൽ കൂടുതൽ മാർക്കുണ്ടാകണം.

 വിദ്യാർഥികൾക്ക് ഇന്ത്യയിലും പുറത്തുമുള്ള പ്രധാന ഷിപ് യാർഡുകളിൽ ഇന്റേൺഷിപ്പിന് അവസരമുണ്ട്. (www.cusat.ac.in)


ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (ഐ.എം.യു.) ചെന്നൈ, നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനീയറിങ്ങിൽ ബി.ടെക്. കോഴ്സ് നടത്തുന്നു. വിശാഖപട്ടണത്തെ നാഷണൽ ഷിപ്പ് ഡിസൈൻ ആൻഡ് റിസർച്ച് സെന്റർ കാമ്പസാണ് പഠനകേന്ദ്രം. (www.imu.edu.in)


ഐ.ഐ.ടി. മദ്രാസ്, ഐ.ഐ.ടി. ഖരഗ്പുർ എന്നിവ നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനീയറിങ്ങിൽ ബി.ടെക്, എം.ടെക് കോഴ്സ് നടത്തുന്നു. ജോയന്റ് എൻട്രൻസ് എക്സാമിനേഷന്റെ (ജെ.ഇ.ഇ. - മെയിൻ, അഡ്വാൻസ്ഡ്) അടിസ്ഥാനത്തിലാണ് ബിടെക് പ്രവേശനം. (www.iitm.ac.in), (www.iitkgp.ernet.in)


ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച് പ്ലസ്ടു പാസായവർക്ക് ഇന്ത്യൻ നാവികസേനയുടെ ബി.ടെക്. കേഡറ്റ് എൻട്രി സ്കീമിലും ചേരാം. (www.nausena-bharati.nic.in)


ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എൻജിനീയറിങ്, കോലഞ്ചേരി, എറണാകുളം. 50 ശതമാനം മെറിറ്റ് സീറ്റുകളിലേക്ക് കേരള എൻജിനീയറിങ് (KEAM) പ്രവേശനപ്പരീക്ഷയിലൂടെ പ്രവേശനം നൽകുന്നു. (www.nsgce.ac.in).


 കൂടാതെ പല സ്വകാര്യ സ്ഥാപനങ്ങളും കോഴ്സുകൾ നൽകുന്നുണ്ട്. കോഴ്സുകൾക്ക് AICTE, സർവകലാശാല അംഗീകാരമുണ്ടോയെന്ന് ചേരുന്നവർ ഉറപ്പ് വരുത്തണം



ഇന്ത്യയിൽ തുടക്കക്കാരായ ബിടെക്ക് നേവൽ  ആർക്കിടെക്ടുമാർക്ക് ശരാശരി ആറുലക്ഷം രൂപയാണ് വാർഷിക ശമ്പളം. വിദേശത്ത് ഇത് ശരാശരി 15 ലക്ഷ രൂപക്കടുത്ത് വരും. (അനുഭവസമ്പത്ത് കൂടുംതോറും ശമ്പളത്തിലും അതിനനുസരിച്ച് വർധനയുണ്ടാകും.)


മുന്നറിവ്:


ഷിപ്പ് ഡിസൈനിങ്ങിന് കൂടുതൽ ഊന്നൽ നൽകുന്ന ശാഖയാണ് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്. 

മറൈൻ എൻജിനീയറിങ്ങിൽ കപ്പലിന്റെ പ്രവർത്തനങ്ങൾ, നാവിഗേഷൻ, കമ്യൂണിക്കേഷൻ തുടങ്ങിയവ ഉൾപ്പെടുന്നു. 

മറൈൻ എൻജിനീയറിങ്ങിന്റെയും ഷിപ്പ് ബിൽഡിങ്ങിന്റെയും വികസിത മേഖലയാണ് ഓഷ്യൻ എൻജിനീയറിങ്. 

ഷിപ്പ് ഡിസൈനിങ്, ഓപ്പറേഷൻ, നാവിഗേഷൻ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. സമുദ്രത്തിൽനിന്നുള്ള എണ്ണവാതക ഖനന പര്യവേക്ഷണം, ടെലികോം, പവർ കേബിൾ പൈപ്പ് ലൈൻ, ധാതുഖനനം തുടങ്ങിയവയെക്കുറിച്ച് പഠിക്കുന്നതാണ് ഓഫ്ഷോർ എൻജിനീയറിങ്.


നേവൽ ആർക്കിടെക്ട് ജോലിസാധ്യത


നേവൽ ഡോക്ക് യാർഡുകൾ, മർച്ചന്റ് നേവി, ഷിപ്പിങ് കമ്പനികൾ, തീരസംരക്ഷണ സേന, ഷിപ്പ്യാർഡുകൾ, നേവൽ ആൻഡ് ഓഷ്യനോഗ്രാഫി സെന്ററുകൾ, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം, ഷിപ്പിങ് ക്ലാസിഫിക്കേഷൻ സൊസൈറ്റികൾ എന്നിവിടങ്ങളിൽ നേവൽ ആർക്കിടെക്ടുമാർ, ഷിപ്പ് ടെക്നോളജിസ്റ്റ് എന്നീ തസ്തികകളിൽ  തൊഴിലവസരങ്ങളുണ്ട്.


ഇന്ത്യയ്ക്ക് പുറമേ വിദേശത്തും അവസരങ്ങളേറെയാണ്. കപ്പലിലും മറ്റ് മറൈൻവാഹനങ്ങളിലും ജോലി ചെയ്യുന്നതിന് പുറമേ കൺസൾട്ടൻസി, മാരിടൈം വ്യവസായത്തിലെ ഉപദേശകർ തുടങ്ങിയ മേഖലകളിലും നേവൽ ആർക്കിടെക്ടുമാരെ നിയമിക്കുന്നുണ്ട്.


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students