Posts

Showing posts from April, 2021

ഐഷിൽ(AIISH Mysore) പ്ലസ്ടു സയൻസ് കഴിഞ്ഞവർക്ക് ഓഡിയോളജി & സ്പീച് ലാ൦ഗ്വേജ് പാത്തോളജി പഠിക്കാ൦

 സ൦സാര- കേൾവി വെെകല്യ ചികിത്സക്കായി പരിശീലന കോഴ്സുകൾ നടത്തുന്ന  ആൾ ഇന്ത്യ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ( മൈസൂർ) 2021-22 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. ◼️സംസാര-കേൾവിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ *BASLP, M.Sc Audiology, M.sc Speech- Language Patholog, M.Ed Special Education ( HI), B.Ed Special Education (HI) , P.G Diploma, Diploma*  തുടങ്ങി  12 ഓളം കോഴ്സുകളിലേക്കാണ് AIISH  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ◼️ *BASLP- Bachelor of Audiology and Speech Language Pathology* ◼️യോഗ്യത- *പ്ലസ്ടു സയൻസ്(PCM/B)* ◼️ബിരുദ-ബിരുദാനന്തര കോഴ്സുകൾ ആയ ബി.എ.എസ് എൽ.പി,  എം എസ് സി (ഓഡിയോളജി ), എം എസ്.സി (സ്പീച് ലാംഗ്വേജ് പാത്തോളജി) കോഴ്സുകൾക്ക് 'ഐഷ്' പ്രവേശന പരീക്ഷയും ഡിപ്ലോമ കോഴ്സുകൾക്ക് RCI പ്രവേശന പരീക്ഷയും എഴുതണം. ◼️'ഐഷ്' പ്രവേശന പരീക്ഷയ്ക്കുള്ള  അപേക്ഷകൾ *2021 ജൂൺ 10 വരെ* ഓൺലൈനായി സമര്‍പ്പിക്കാം. ◼️കൂടുതൽ വിവരങ്ങൾ *www.aiishmysore.in* വെബ്സെെറ്റിൽ ലഭ്യമാണ്.

ചില പ്രധാന പ്രവേശന പരീക്ഷകൾക്ക്/ സ്ഥാപനങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി * ഇന്നാണ് *(30 April 2021)

താഴെക്കൊടുത്ത പ്രവേശന പരീക്ഷകൾക്ക്/ സ്ഥാപനങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി * ഇന്നാണ് *(30 April 2021)* 1 )  NEST - National Entrance Screening Test 2021- NISER ഭുവനേശ്വർ, മുംബൈ യൂണിവേഴ്സിറ്റി അറ്റോമിക് എനർജി ഡിപ്പാർട്ടമെന്റ് എന്നിവടങ്ങളിലെ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രവേശനത്തിന്. 2021 ൽ പ്ലസ്‌ടു പരീക്ഷ എഴുതുന്നവർക്കും(സയൻസ് സ്ട്രീം) അപേക്ഷിക്കാം വെബ്സൈറ്റ് : https://www.nestexam.in/ 2) JIPMAT 2021 - Joint Integrated Programme in Management Admission Test ജമ്മു, ബുദ്ധഗയ എന്നിവിടങ്ങളിൽ ഈ വർഷം ആരംഭിക്കുന്ന പഞ്ചവർഷ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന്. 2021 ൽ പ്ലസ്‌ടു പരീക്ഷ എഴുതുന്നവർക്കും (ഏത് വിഷയമാണെങ്കിലും) അപേക്ഷിക്കാം. വെബ്‌സെറ്റ്; http://www.jipmat.ac.in/ 3) IISc ബാംഗ്ളൂരിലെ ചതുർവർഷ ബിരുദ പ്രോഗ്രാം ആയ ബാച്ചിലർ ഓഫ് സയൻസ് (റിസർച്ച്) വെബ്സൈറ്റ്; https://ug.iisc.ac.in/ 2021 ൽ +2 പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. (Physics, Chemistry and Mathematics എന്നിവ പ്രധാന വിഷയങ്ങൾ പഠിച്ചത് ) പ്രത്യേക പ്രവേശന പരീക്ഷ ഇല്ല പ്രവേശനം JEE Main/JEE Advanced/KVPY/ N

Career @ Dietitian & Neutrition

 ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങി ബിരുദകോഴ്സുകളും ബിരുദാനന്തര ബിരുദ പഠനവും ഗവേഷണത്തിലൂടെ Ph.D നേടാനുള്ള അവസരവുമൊക്കെ ഈ മേഖലയിലുമുണ്ട്.  ഡയറ്റീഷ്യന്‍, ന്യൂട്രീഷ്യന്‍, B.A., M.A., ഡിപ്ലോമ എന്നിവ കൂടാതെ ഹോം സയന്‍സ് പഠനത്തിന്‍റെ സ്പെഷലൈസേഷനായും ഈ വിഷയങ്ങള്‍ പഠിക്കാനവസരമുണ്ട്.  ഫുഡ് ടെക്നോളജി കോഴ്സിലും ന്യൂട്രീഷ്യന്‍, ഡയറ്റീഷ്യന്‍ വിഷയങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. 📘തൊഴിലവസരങ്ങള്‍: ആശുപത്രികള്‍, ക്ലിനിക്കുകള്‍, സാമൂഹിക ക്ഷേമ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലാണു പ്രധാനമായം തൊഴിലവസരങ്ങളുള്ളത്. ആശുപത്രികളില്‍ ഡോക്ടര്‍മാരുള്‍പ്പെടുന്ന മെഡിക്കല്‍ ടീമിന്‍റെ ഭാഗമായി രോഗികളുടെ ഭക്ഷണക്രമം തീരുമാനിച്ചു നടപ്പില്‍ വരുത്തുന്ന ഉത്തരവാദിത്തമാണുള്ളത്. സര്‍ക്കാര്‍ വകുപ്പുകളിലും റെയില്‍വേ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലുമൊക്കെ തൊഴിലവസരങ്ങളുണ്ട്. സ്കൂളുകള്‍, കോളേജുകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍, സ്പോര്‍ട്സ് ഹോസ്റ്റലുകള്‍, ഹെല്‍ത്ത് ക്ലബുകള്‍ തുടങ്ങിയിടങ്ങളിലും ഡയറ്റീഷ്യന്‍-ന്യൂട്രീഷ്യന്‍സിനെ ആവശ്യമുണ്ട്. ഉപരിപഠനം നടത്തുന്നവര്‍ക്ക് അധ്യാപനം, ഗവേഷണം എന്നീ മേഖലകള്‍ അനുയോജ്യമാണ്. കോളജുകള്‍, യൂണിവേഴ്സിറ്റികള്‍, പൊതു-സ്വകാര്യ ഗവേഷണ സ്ഥ

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ MBBS ന് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം

 *CMC Vellore MBBS 2021 Online Application Started*  ▪️The Christian Medical College (CMC), Vellore released the application form of CMC Vellore 2021 in online mode. ▪️Registration Link for CMC Vellore *https://admissions.cmcvellore.ac.in/checklist.aspx*  ▪️CMC Vellore MBBS application form 2021 will be considered for admission to 100 MBBS ( *16 open, 74 minority network and 10 CMC Vellore staff* ) seats.  ▪️CMC Vellore MBBS 2021 application form can be filled in six simple steps including registration, personal details, courses applied, uploading of photograph and signature, payment of registration fees and printout of the confirmation page.  ▪️It is mandatory for aspirants to upload their passport size photograph and signature as per the specifications mentioned by the authority.  ▪️Registration Fees for MBBS : Rs. 800 + 500.  *Last date for submission of online applications with Payment: June 15* ▪️Last date for submission of supporting documents (where applicable) email attachments

കാലിക്കറ്റ് സര്‍വ്വകലാശാല: 2021-22 വർഷത്തെ പ്രവേശനപരീക്ഷകളുള്ളബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം

 കാലിക്കറ്റ് സർവകലാശാലയിലെ പി.ജി കോഴ്സുകൾക്കും, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖാന്തരം പ്രവേശനം നടത്തുന്ന ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും അപേക്ഷ സമർപ്പിക്കാം. *അവസാന തീയതി* 10 May 2021 *പി.ജി കോഴ്സുകൾ* ◼️ *MA Arabic* ◼️ *MA English* ◼️ *MA Hindi* ◼️ *MA Malayalam* ◼️ *MA Funct.Hindi* ◼️ *MA Comp.Lit* ◼️ *MA Folklore* ◼️ *MA Economics* ◼️ *MA Sanskrit* ◼️ *MA History* ◼️ *MA Journalism & Mass   Communication* ◼️ *MA Music* ◼️ *MA Philosophy* ◼️ *MA Pol.Science* ◼️ *MA Sociology* ◼️ *MA Women Studies* ◼️ *MSc Applied Chemistry* ◼️ *MSc Appl.Geology* ◼️ *MSc Apl.Plant Science* ◼️ *MSc Applied Psychology* ◼️ *MSc.Applied  Zoology* ◼️ *MSc Biochemistry* ◼️ *MSc. Comp.Science* ◼️ *MSc Envt.Science* ◼️ *MSc Food Science* ◼️ *MSc  Physiology* ◼️ *MSc Mathematics* ◼️ *MSc. Microbiology* ◼️ *MSc. Physics* ◼️ *MSc.Radiation Physics* ◼️ *MSc. Statistics* ◼️ *M.Com.* ◼️ *M.Lib.Sc.* ◼️ *MPEd* ◼️ *MSW* ◼️ *MTA* ◼️ *MCA* ◼️ *MSc Forensic Science* *അപേക

National Law University യിൽ LLB, LLM, PhD

 National Law University യിൽ LLB, LLM, PhD🎓 ന്യൂഡൽഹി National Law University യിൽ അഞ്ചു വർഷ BA LLB [Hons], LLM, PhD പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി 20/05/2021 കൂടുതൽ വിവരങ്ങൾക്ക്:- www.nludelhi.ac.in

ഡേറ്റാ സയൻസിൽ പി.ജി ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം

 ക ണ്ണൂർ സർവകലാശാല ഐടി പഠനവകുപ്പിൽ ഡേറ്റാ സയൻസിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ (പി.ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലറ്റിക്‌സ്) കോഴ്‌സിന് 2021-22 വർഷത്തെക്ക് ഇപ്പോൾ അപേക്ഷിക്കാം.  വ്യവസായിക മേഖലയിലും വിവര സാങ്കേതിക മേഖലകളിലും തൊഴിൽ അവസരങ്ങൾ തുറന്ന് നൽകുന്ന ഈ കോഴ്‌സ് തുടങ്ങുന്ന കേരളത്തിലെ ആദ്യ സർവകലാശാലയാണ് കണ്ണൂർ സർവകലാശാല. ഡേറ്റാ സയൻസ് മേഖലയിലെ ഏറ്റവും പുതിയ വിവരങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള സിലബസ് തന്നെയാണ് കോഴ്‌സിൻറെ പ്രധാന ആകർഷണം.  മെച്ചപ്പെട്ട പരശീലനം വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി വിവധ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് കോഴ്‌സ് തുടങ്ങുന്നത്. അക്കാദമിക പരിശീലനത്തോടൊപ്പം പ്രവർത്തനമേഖലയെ മുന്നിൽ കണ്ടുകൊണ്ട് വിദഗ്ധ പരിശീലനം നൽകാൻ ഒരുകൂട്ടം അധ്യാപകരും തയ്യാറായിക്കഴിഞ്ഞു.  മെച്ചപ്പെട്ട ലാബ് സൌകര്യം, മിതമായ ഫീസ്, അത്യാധുനീക സജ്ജീകരണങ്ങളോട് കൂടിയ ലബോറട്ടറി, കരിയർ ഗൈഡൻസ് എന്നിവയും കണ്ണൂർ സർവകലാശാല പുതിയ കോഴ്‌സ് പഠിക്കുന്നതിലൂടെ കുട്ടികൾക്ക് നൽകുന്നു. അപേക്ഷയുടെ വിശദാംശങ്ങൾ ( www.kannuruniversity.ac.in ) എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.  അവസാന തീയതി- മെയ് 28, 2021

കേരളസർക്കാരിന്റെ കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്വെയർ (ഐസിഫോസ്സ്) നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

സംസ്ഥാനത്ത്  ആദ്യമായി സ്വതന്ത്ര സോഫ്‌റ്റ്വെയറിലൂടെ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് കേരളസർക്കാരിന്റെ കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്വെയർ (ഐസിഫോസ്സ്) നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീൻ ലേണിംഗ്, ലാടെക്ക് എന്നിവയാണ് കോഴ്‌സുകൾ.  മേയ് 10ന് ക്ലാസ്സ് ആരംഭിക്കും.  അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്‌സിൽ നേരിട്ട് സംവദിക്കാനാവുന്ന മൂഡിൽ സൗകര്യം ഉപയോഗിച്ചാണ് പഠനം. ദിവസം മൂന്ന് മണിക്കൂർ വീതമായിരിക്കും ക്ലാസ്സ്.  രാവിലെ 10 മുതൽ ഒന്നു വരെയും ഉച്ചക്കുശേഷം 2 മുതൽ 5 വരെയായിരിക്കും പരിശീലനം.  പൊതുവായും ഇൻഡസ്ട്രിയിലും ഫലപ്രദമായി പ്രയോഗിക്കാൻ പ്രാപ്തമായ രീതിയിലാണ് കോഴ്‌സുകളുടെ പാഠ്യക്രമം.  പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രൊജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.  എൻജിനിയറിങ് ടെക്‌നോളജി, സയന്റിഫിക് റിസർച്ച് എന്നീ മേഖലകളിൽ സർഗ്ഗാത്മകതയും പ്രശ്‌നപരിഹാര കഴിവുകളും വളർത്തിയെടുക്കാൻ കോഴ്‌സുകൾ സഹായിക്കും. മറ്റ് കോഴ്‌സുകൾ പഠിക്കുന്നവരുടെയും ഉദ്

കെ മാറ്റ് ഫലം പ്രസിദ്ധീകരിച്ചു

 എം ബിഎ കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി നടന്ന പ്രവേശന പരീക്ഷയുടെ ഫലം പ്രവേശന പരീക്ഷാ കമീഷണറുടെ   www.cee.kerala.gov.in   വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷയിൽ കുറഞ്ഞത് 10 ശതമാനം മാർക്ക് നേടിയ ജനറൽ, എസ്ഇബിസി വിഭാഗക്കാരും കുറഞ്ഞത് 7.5 ശതമാനം മാർക്ക് നേടിയ എസ്സി, എസ്ടി വിഭാഗക്കാരുമാണ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ളത്.  വിദ്യാർഥികൾക്ക് അവരുടെ സ്‌കോർ കാർഡുകൾ ‘Candidate Portal’ -ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ 11-ന് നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 5042 വിദ്യാർഥികളാണ് ഇത്തവണ യോഗ്യത നേടിയത്.

കേരള സർവകലാശാല സെന്‍റർ ഫോർ അഡൾട്ട് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ & എക്സ്റ്റൻഷൻ (CACEE) ലഭ്യമായ കോഴ്സുസുകൾ: Courses under CACEE University of Kerala

 കേരള വാഴ്സിറ്റിയിലെ തുടർ വിദ്യാഭ്യാസ വ്യാപന  വിഭാഗത്തിലെ വ്യത്യസ്തമായ കോഴ്സുകൾ. കണ്ടിന്യൂയിങ് എജുക്കേഷൻ്റെ ഭാഗമായി കേരള വാഴ്സിറ്റിയിലുള്ള വിഭാഗമാണ് സെന്‍റർ ഫോർ അഡൾട്ട് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ & എക്സ്റ്റൻഷൻ (CACEE) ഇവിടെ ലഭ്യമായ കോഴ്സുകള്‍ :  ▪️ജൂനിയർ സർട്ടിഫിക്കറ്റ് ഇൻ ഇൻഫർമേഷൻ ടെക്നോളജി  ▪️അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ഫംഗ്ഷണൽ ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിങ്  ▪️സർട്ടിഫിക്കറ്റ് ഇൻ Ayurvedic Masseur & Pancha Karma Assistantship ▪️ സർട്ടിഫിക്കറ്റ് ഇൻ ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്  ▪️സർട്ടിഫിക്കറ്റ് ഇൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് & പബ്ലിക് സ്പീക്കിങ്  ▪️സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ▪️ സർട്ടിഫിക്കറ്റ് ഇൻ മ്യൂസിക് തെറാപ്പി ▪️ സർട്ടിഫിക്കറ്റ് ഇൻ നഴ്‌സിംഗ് അഡ്മിനിസ്ട്രേഷൻ  ▪️സർട്ടിഫിക്കറ്റ് ഇൻ പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ്. (ഇംഗ്ലീഷ് മീഡിയം)  ▪️സർട്ടിഫിക്കറ്റ് ഇൻ റേഡിയോ ആൻഡ് വീഡിയോ ജോക്കി  ▪️സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്  ▪️സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ ▪️ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ  ▪️പി. ജി. സർട്ടിഫിക്കറ്റ് ഇൻ ഫാമിലി കൗൺസിലി

Career @ Sound Engineering

സിനിമ, ടെലിവിഷൻ, പരസ്യം തുടങ്ങിയ രംഗങ്ങളിലൊക്കെ അനിവാര്യമായ ഒന്നാണ് സൗണ്ട് എൻജിനിയറിങ്. സൗണ്ട് റെക്കോഡിങ്, ഡിസൈനിങ്, എഡിറ്റിങ്, മിക്‌സിങ് തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. മഴത്തുള്ളിയുടെ ശബ്ദം മുതൽ യുദ്ധരംഗങ്ങളിലെ കോലാഹലം വരെ എല്ലാതരം ശബ്ദങ്ങളും സൃഷ്ടിക്കപ്പെടുന്നത് സൗണ്ട് എൻജിനിയറുടെ കഴിവാണ്. അഭിരുചിയും താത്പര്യവുമാണ് ഇതിനുവേണ്ട പ്രധാന യോഗ്യത. പ്ലസ്ടു തലത്തിൽ ഫിസിക്‌സ് പഠിച്ചിട്ടുള്ള ഏതൊരു ബിരുദധാരിക്കും പി.ജി. ഡിപ്ലോമ തലത്തിലുള്ള കോഴ്‌സിന് ചേരാം.  സ്റ്റുഡിയോ സൗണ്ട് റെക്കോഡിസ്റ്റ്, സൗണ്ട് എൻജിനിയർ, സൗണ്ട് ഡിസൈനർ, സൗണ്ട് ഇഫക്ട് എഡിറ്റർ, സൗണ്ട് മിക്‌സിങ് എൻജിനിയർ തുടങ്ങിയ തസ്തികകളിലാണ് ജോലി ലഭിക്കുക.  ഫിലിം സ്റ്റുഡിയോകൾ, ടെലിവിഷൻ ചാനലുകൾ, മൾട്ടി മീഡിയ പോസ്റ്റ് പ്രൊഡക്ഷൻ യൂണിറ്റുകൾ തുടങ്ങിയവയിലെല്ലാം ഒട്ടേറെ അവസരങ്ങളുണ്ട്. പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സൗണ്ട് റെക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈനിങ്ങിൽ മൂന്നുവർഷത്തെ ഫുൾടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ് നടത്തുന്നുണ്ട്.  ഒരു വർഷത്തെ സൗണ്ട് റെക്കോഡിങ് ആൻഡ് ടി.വി. എൻജിനിയറിങ് പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ്

MATHEMATICS SCOPE

 *ഗണിത ശാസ്ത്ര മേഖലയിലെ ഉന്നത പoന സാദ്ധ്യതകൾ ഗണിതം മുഖ്യവിഷയമായെടുത്തുള്ള ബിരുദ പഠനത്തിനു ശേഷവും ।ITകൾ, IISc, TIFR, llSER, NISER ,ISI, CMI തുടങ്ങിയ സ്ഥാപനങ്ങളിൽ MSc ,Integrated MSc - Ph.D കോഴ്സുകൾക്ക് പഠിക്കാം. പല സ്ഥാപനങ്ങളിലും B.Tech വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കും. ഗണിത ശാസ്ത്രത്തിനു പുറമേ സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻസ് റിസർച്ച്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ സയൻസ്, ഇക്കണോ മെട്രിക്സ്, ഫിനാൻഷ്യൽ എൻജിനീയറിങ്, ആക് ചേറിയൽ സയൻസ്, ബയോ സ്റ്റാറ്റിസ്റ്റിക്സ്, ബയോ ഇൻഫർമാറ്റിക്സ് എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിൽ ഉപരി പഠന സാധ്യതകളുണ്ട്. ചെന്നൈ മാത്തമെറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ MSc Data Science ,lSI യും IIT ഖൊരഖ്പൂരും IIM കൊൽക്കത്തയും സംയുക്തമായി നടത്തുന്ന Post Graduate Diploma in Business Analytics, llT Madras നടത്തുന്ന Industrial Mathamatics & Scientific Computing, Madras School of Economics ലെ വിവിധ MA കോഴ്സുകൾ, International Institute of Population Studies മുംബൈയിലെ MSc Population Science എന്നീ പ്രോഗ്രാമുകൾ ഗണിത ബിരുദധാരികൾക്ക് ഇണങ്ങുന്നവയാകും. ബിരുദതലത്തിൽ ഗണിതം ഒരു വിഷയമായെങ്കിലു

എന്‍.ടി.പി.സി.യില്‍ 50 വനിതാ എന്‍ജിനീയര്‍ ഒഴിവുകള്‍

 എൻ.ടി.പി.സി. ലിമിറ്റഡിൽ 50 വനിതാ എൻജിനീയറുടെ ഒഴിവ്.  വനിതകൾക്ക് മാത്രമായുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റാണ്.  എൻജിനീയറിങ് എക്സിക്യുട്ടീവ് ട്രെയിനി തസ്തികയിലേക്ക് 2021 ഗേറ്റ് മാർക്ക് അടിസ്ഥാനമാക്കിയാണ് നിയമനം. ഒഴിവുകൾ: ഇലക്ട്രിക്കൽ-22 (ജനറൽ-11, ഇ.ഡബ്ല്യു.എസ്.-2, ഒ.ബി.സി.-5, എസ്.സി.-3, എസ്.ടി.-1), മെക്കാനിക്കൽ-14 (ജനറൽ-8, ഇ.ഡബ്ല്യു.എസ്.-1, ഒ.ബി.സി.-3, എസ്.സി.-1, എസ്.ടി.-1), ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ-14 (ജനറൽ-8, ഇ.ഡബ്ല്യ.എസ്.-1, ഒ.ബി.സി.-3, എസ്.സി.-1, എസ്.ടി.-1). യോഗ്യത: 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിലെ എൻജിനീയറിങ്/ടെക്നോളജി/എ.എം.ഐ.ഇ. ബിരുദം.  അവസാന വർഷ വിദ്യാർഥിനികൾക്കും അപേക്ഷിക്കാം. പ്രായപരിധി: 27 വയസ്സ്. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ/വിമുക്തഭടൻ എന്നിവർക്ക് വയസ്സിളവുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ntpccareers.net എന്ന വെബ്സൈറ്റ് കാണുക.  അവസാന തീയതി: മേയ് 6.

നോർത്തേൺ കോൾഫീൽഡ്‌സ് ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

  മധ്യപ്രദേശിലെ നോർത്തേൺ കോൾഫീൽഡ്‌സ് ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.  കോൾ ഇന്ത്യ ലിമിറ്റഡിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നോർത്തേൺ കോൾഫീൽഡ് ലിമിറ്റഡ് (എൻ.സി.എൽ).  49 മെഡിക്കൽ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കാണ് അപേക്ഷ സ്വീകരിച്ചിരിക്കുന്നത്.  ജനറൽ സർജറി, ജനറൽ മെഡിസിൻ, പൾമനറി മെഡിസിൻ, ജി.ഡി.എം.ഒ, ഡന്റിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.  അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 ആണ്.  വിശദമായ വിവരങ്ങൾക്ക് കോൾ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ   https://www.coalindia.in   സന്ദർശിക്കുക. എം.ബി.ബിഎസ്, ബി.ഡി.എസ്, പി.ജി/ ഡി.എൻ.ബി എന്നിവ നിശ്ചിത സ്‌പെഷ്യലൈസേനിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.  മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 35 വയസിന് മുകളിൽ പ്രായമുള്ളവരാകരുത്.  മെഡിക്കൽ സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 42 വയസാണ്. പ്രവൃത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 60,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് ശമ്പളം.  അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമമായുള്ള തെരഞ്ഞെടുപ്പ്.  ഓഫ്‌ലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷകൾ  The Off

കാലിക്കറ്റ് സർവകലാശാല പിഎച്ച്ഡി പ്രവേശനം: മെയ് 10വരെ അപേക്ഷിക്കാം

  കാലിക്കറ്റ് സർവകലാശാല 2021 അധ്യയന വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിനുള്ള വിജ്ഞാപനം പുറത്തിറങ്ങി.  മെയ് 10ന് മുമ്പായി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  ജനറൽ വിഭാഗത്തിന് 610 രൂപയും എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 250 രൂപയുമാണ് അപേക്ഷാഫീസ്. പി.എച്ച്.ഡി. റഗുലേഷൻ, ഒഴിവുകൾ, പ്രവേശന പരീക്ഷയെ സംബന്ധിച്ച വിവരങ്ങൾ എന്നിവക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.  ഫോൺ : 0494 2407016, 2407017  

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 149 ഒഴിവ്‌

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി 149 ഒഴിവ്.  വ്യത്യസ്ത വിജ്ഞാപനം. മേയ് 3 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫാർമസിസ്റ്റ് (67 ഒഴിവ്), മാനേജർ (51), ഡപ്യൂട്ടി മാനേജർ (10), ഡേറ്റ അനലിസ്റ്റ് (8), അഡൈ്വസർ-ഫ്രോഡ് റിസ്‌ക് മാനേജ്‌മെന്റ് (4), സീനിയർ എക്‌സിക്യൂട്ടീവ് (3), സീനിയർ സ്‌പെഷൽ എക്‌സിക്യൂട്ടീവ് (3), എക്‌സിക്യൂട്ടീവ് (1), ചീഫ് എത്തിക്‌സ് ഓഫിസർ (1), ഡപ്യൂട്ടി ചീഫ് ടെക്‌നോളജി ഓഫിസർ (1) എന്നീ തസ്തികകളിലാണ് അവസരം.  അപേക്ഷകർ ജോലിപരിചയം ഉള്ളവരാകണം. മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) തസ്തികയിൽ മാത്രം 45 ഒഴിവുണ്ട്.  എംഎംജിഎസ്-3 വിഭാഗം തസ്തികയാണ്.  ക്ലറിക്കൽ കേഡറിലെ ഫാർമസിസ്റ്റ് തസ്തികയിൽ തിരുവനന്തപുരം സർക്കിളിൽ 7 ഒഴിവുണ്ട്.  ഫാർമസി ഡിപ്ലോമ/ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 3/1 വർഷം യോഗ്യതാനന്തര ജോലിപരിചയവും വേണം.  ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്.  തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട് . www.bank.sbi/careers www.sbi.co.in/careers   എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷ സമർപ്പിക്കാം.

കല്‍പാക്കം അറ്റോമിക് റിസര്‍ച് സെന്ററില്‍ 337 ഒഴിവ്

  കല്‍പാക്കത്തെ ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചില്‍ വിവിധ തസ്തികകളിലായി 337 ഒഴിവ്.  ഇതില്‍ 239 എണ്ണം സ്‌റ്റൈപ്പന്‍ഡറി ട്രെയിനിയാണ്.  മേയ് 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സ്‌റ്റൈപ്പന്‍ഡറി ട്രെയിനി കാറ്റഗറി I (കെമിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, കെമിസ്ട്രി, ഫിസിക്‌സ്): കെമിസ്ട്രി, ഫിസിക്‌സ് വിഭാഗങ്ങള്‍ക്ക് 60% മാര്‍ക്കോടെ ബിഎസ്സിയും മറ്റു വിഭാഗങ്ങളില്‍ ബന്ധപ്പെട്ട ഡിപ്ലോമയുമാണു യോഗ്യത. പ്രായം: 18-24. സ്‌റ്റൈപ്പന്‍ഡറി ട്രെയിനി കാറ്റഗറി II: (ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്കല്‍, ഇലക്ട്രീഷ്യന്‍/ഇലക്ട്രോണിക് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ഫിറ്റര്‍/റിഗര്‍, മെക്കാനിക്കല്‍ മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്/മെഷിനിസ്റ്റ് ടര്‍ണര്‍, പ്ലംബര്‍/മേസണ്‍/കാര്‍പെന്റര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക്/പ്ലാന്റ് ഓപ്പറേറ്റര്‍, വെല്‍ഡര്‍): സയന്‍സ്, മാത്സ് പഠിച്ച് പത്താം ക്ലാസ്/ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് പഠിച്ച് പ്ലസ് ടു (60% മാര്‍ക്കോടെ), ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്; ലാബ് അസിസ്റ്റന്റ് (ഫിസിക്‌സ്/കെമിസ

National Institute of Securities Market നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  PGDM and LLM at NISM  മഹാരാഷ്ട്രയിലെ National Institute of Securities Market ൽ 1] Post Graduate Diploma in Management [Securities Market] 2] LLM [Investment and Securities Laws]  കോഴ്സുകക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി:- 30/04/2021 കൂടുതൽ വിവരങ്ങൾക്ക്:- www.nism.ac.in

Agricultural Scientist Recruitment Board അപേക്ഷ ക്ഷണിച്ചു.

 ASRB സംയുക്ത പരീക്ഷ '21 Agricultural Scientist Recruitment Board [ASRB] 1] Agricultural Research Service [ARS] 2] Senior Technical Officer [STO] 3] NET  എന്നിവയിലേക്കുള്ള സംയുക്ത പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി:- 10/05/2021 കൂടുതൽ വിവരങ്ങൾക്ക്:- www.asrb.org.in

പാലക്കാട് IIT യിൽ M .Tech

 MTech @ IIT Palakkad 1] Data Science 2] Power Electronics & Power Systems 3] Computing & Mathematics 4] System-on-Chip Design 5] Manufacturing & Materials Engg 6] Geotechnical Engg അപേക്ഷിക്കാനുള്ള അവസാന തിയ്യതി:- 30/04/2021 കൂടുതൽ വിവരങ്ങൾക്ക്:- www.iitpkd.ac.in

കോട്ടയം IIIT യിൽ Computer Science ൽ Ph D

  കോട്ടയം IIIT യിൽ Computer Science ൽ  Ph D  1] Computer Science & Engg 2] Electronics & Communication Engg അപേക്ഷിക്കാനുള്ള അവസാന തീയ്യതി:- 15/05/2021 കൂടുതൽ വിവരങ്ങൾക്ക്:- www.iiitkottayam.ac.in

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) മൊഹാലി ഓഗസ്റ്റിൽ തുടങ്ങുന്ന ഗവേഷണ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) മൊഹാലി ഓഗസ്റ്റിൽ തുടങ്ങുന്ന ഗവേഷണ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.  ബയോളജിക്കൽ, കെമിക്കൽ, ഫിസിക്കൽ, മാത്തമാറ്റിക്കൽ, എർത്ത് ആൻഡ് എൻവയോൺമെൻറൽ, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് മേഖലകളിൽ ഗവേഷണ അവസരമുണ്ട്. മാസ്റ്റേഴ്‌സ്, ബി.ടെക്., എം.ടെക്., എം.ഫാം., എം.ബി.ബി. എസ്. ബിരുദക്കാർക്ക് ബയോളജിക്കൽ, കെമിക്കൽ സയൻസസ് മേഖലകളിലും മാസ്റ്റേഴ്‌സ്, ബി.ടെക്., എം.ടെക്., എം.ബി.ബി.എസ്. ബിരുദക്കാർക്ക് ഫിസിക്കൽ സയൻസിലും മാസ്റ്റേഴ്‌സ്/ബി.ടെക്. യോഗ്യതയുള്ളവർക്ക് മാത്തമാറ്റിക്കൽ സയൻസസിലും അപേക്ഷിക്കാം. നിശ്ചിത വിഷയങ്ങളിൽ മാസ്റ്റേഴ്‌സ്, ബി.ടെക്., എം.ടെക്. യോഗ്യതയുള്ളവർക്ക് എർത്ത് ആൻഡ് എൻവയോൺമെൻറൽ സയൻസസിലും നിശ്ചിത വിഷയങ്ങളിൽ എം.എ./എം.എസ്‌സി./എം.ഫിൽ യോഗ്യതയുള്ളവർക്ക് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിലും അപേക്ഷിക്കാം.  മാർക്ക് വ്യവസ്ഥ ഉണ്ടാകാം.  എല്ലാ അപേക്ഷകർക്കും മേഖലയ്ക്കനുസരിച്ച് നിശ്ചിത ദേശീയതല യോഗ്യതാപരീക്ഷാ വിജയം/ഫെലോഷിപ്പ് വേണം.  വിശദമായ വിദ്യാഭ്യാസ യോഗ്യത https://www.iisermohali.ac.in -ലെ പ്രവേശന വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

Indian Institute of Travel and Tourism 2021 (BBA, MBA) കോഴ്സുകൾക്ക് അപേക്ഷിക്കാം

 *Indian Institute of Travel and Tourism(IITTM) Admission 2021* Indian Institute of Travel and Tourism Management has opened admissions for BBA and MBA courses for the academic year 2021-24 & 2021-23 respectively.  Candidates who are interested in submitting the online application can go through their official site: www.iittm.ac.in Last date of application : May 21 Exam date: June 6 (Tendative date) Selection for BBA will be based on entrance exam IIAT, GD and personal interview.  For MBA, selection will be based on CAT/ MAT/XAT/CMAT/GMAT/ATMA or IIAT score, GD and personal interview. For more details, visit the site: www.iittm.ac.in

സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിലേക്ക് അപേക്ഷിക്കാം

  സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിലേക്ക് (CAPF) അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി.  യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ   upsc.gov.in,  upsconline.nic.in   എന്നിവ സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.  മേയ് 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിൽ അസിസ്റ്റന്റ് കമാന്റന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  ഓഗസ്റ്റ് 8നാണ് പരീക്ഷ നടക്കുന്നത്.  ഈ വർഷത്തെ യു.പി.എസ്.സി സി.എ.പി.എഫ് വിജ്ഞാപനത്തിൽ 159 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  മേയ് 12 മുതൽ മേയ് 18 ന് വൈകുന്നേരം 6 മണി വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ പിൻവലിക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. ഒരു സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിവുള്ള ബിരദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.  ഇന്ത്യൻ പൗരനായിരിക്കണം.  നേപ്പാളിൽ നിന്നുള്ളവർക്കും ഭൂട്ടാൻകാർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.  20 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

​​ചെന്നൈ റെയിൽവേ ആശുപത്രിയിൽ നഴ്​സ്​, മെഡിക്കൽ ഓഫിസർ, പാരാമെഡിക്കൽ സ്​റ്റാഫ്​: 224 ഒഴിവുകൾ

 ​ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ ​ചെ​ന്നൈ (​പെ​ര​മ്പൂ​ർ) ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കോ​വി​ഡ്​​പ്ര​തി​രോ​ധ ചി​കി​ത്സ​ക്കാ​യി 33 മെ​ഡി​ക്ക​ൽ ഓ​ഫി​സ​റെ​യും 83 ന​ഴ്​​സി​ങ്​ സൂ​പ്ര​ണ്ടു​മാ​രും​ അ​ട​ക്കം 191 പാ​രാ മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫു​ക​ളെ​യും റി​ക്രൂ​ട്ട്​ ചെ​യ്യു​ന്നു. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്കാ​ണ്​ നി​യ​മ​നം. വി​ജ്ഞാ​പ​നം https://sr.indianrailways gov.inൽ ​ല​ഭ്യ​മാ​ണ്. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ത​സ്​​തി​ക​ക്ക്​ ഏ​പ്രി​ൽ 23 വ​രെ​യും പാ​രാ​മെ​ഡി​ക്ക​ൽ ത​സ്​​തി​ക​ക്ക്​ ഏ​പ്രി​ൽ 30 വ​രെ​യും അ​പേ​ക്ഷ​ക​ൾ​ സ്വീ​ക​രി​ക്കും. പാ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫ്​ (1) ന​ഴ്​​സി​ങ്​ സൂ​പ്ര​ണ്ട്​: ഒ​ഴി​വു​ക​ൾ 83. ശ​മ്പ​ളം 44,900 രൂ​പ. യോ​ഗ്യ​ത: ര​ജി​സ്​​​ട്രേ​ഡ്​ ന​ഴ്​​സ്​ ആ​ൻ​ഡ്​​ മി​ഡ്​ വൈ​ഫ്​/GNM/BSc ന​ഴ്​​സി​ങ്, ​ICU/ഡ​യാ​ലി​സി​സ്​ യൂ​നി​റ്റ്​/​വെ​​ൻ​റി​ലേ​റ്റ​റി​ൽ എ​ക്​​സ്​​പീ​രി​യ​ൻ​സു​ള്ള​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന. പ്രാ​യം 1.4.2021 20-40 വ​യ​സ്സ്. (2) ഫി​സി​യോ തെ​റ​പ്പി​സ്​​റ്റ്​: ഒ​ഴി​വ്​-1, ശ​മ്പ​ളം: 35,400 രൂ​പ. യോ​ഗ്യ​ത: ഫി​സി​യോ തെ​റ​പ്പി​യി​ൽ ബി​രു​ദ​വും ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്

സി.എ. ഫൗണ്ടേഷന്‍ കോഴ്‌സ് പരീക്ഷ ജൂണില്‍: രജിസ്‌ട്രേഷന്‍ മെയ് 4വരെ

  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ജൂണില്‍ നടത്തുന്ന സി.എ ഫൗണ്ടേഷന്‍ കോഴ്‌സ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  ജൂണ്‍ 24, 26, 28, 30 തീയതികളില്‍ നടക്കുന്ന ഫൗണ്ടേഷന്‍ പരീക്ഷയ്ക്കായി  www.icai.org  വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.  1500 രൂപ പരീക്ഷാഫീസ് അടയ്ക്കണം.  പിഴ ഇല്ലാതെ മെയ് നാലുവരെ അപേക്ഷകള്‍ സ്വീകരിക്കും.  പിഴയോടെ മേയ് 7വരെ അപേക്ഷകള്‍ സ്വീകരിക്കും.  ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷകള്‍ നടക്കുക

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 320 ഒഴിവുകൾ

  സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (സായ്) ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യതയുള്ളവർക്ക് കോച്ച് അസിസ്റ്റന്റ് കോച്ച് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.  കരാർ അടിസ്ഥാനത്തിലാണ് നിയമനം നൽകുക. നാലു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ലഭിക്കുക.  സായിൽ നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും പുതുകായി അപേക്ഷിക്കാം.  മേയ് 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അസിസ്റ്റന്റ് കോച്ച് തസ്തികയിലേക്ക് അപേക്ഷിക്കാൻ ഒരു അംഗീകൃത ഇന്ത്യൻ/ വിദേശ സർവകലാശാലയിൽ നിന്നോ സായ്, എൻ.എസ് എൻ.ഐ.എസ് എന്നീവിടങ്ങളിൽ നിന്നോ ലഭിച്ച കോച്ചിങ്ങിലുള്ള ഡിപ്ലോമയുണ്ടായിരിക്കണം. അംഗീകൃത ഇന്ത്യൻ/ വിദേശ സർവകലാശാലയിൽ നിന്നോ സായ്, എൻ.എസ് എൻ.ഐ.എസ് എന്നീവിടങ്ങളിൽ നിന്നുള്ള കോച്ചിംഗിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഒളിംപിക് ജേതാവ്/ ലോക ചാമ്പ്യൻഷിപ്പ്/ രണ്ട് തവണ ഒളിംപിക്‌സിലെ പങ്കെടുക്കൽ അല്ലെങ്കിൽ ഒളിംപിക്/ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്തുള്ള പരിചയം അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ് ജേതാവ് – എന്നിവയാണ് കോച്ച് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. സായ്യുടെ ഔദ്യോഗിക വെബ്‌സൈറ്റായ  www.sportsauthorityofindia.nic.i

പി.എസ്.സി. പരീക്ഷ മാറ്റിവെച്ചു

  കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 2021 മെയ് മാസം 4-ാം തീയതി മുതല്‍ 7-ാം തീയതി വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ചിരിക്കുന്നതായി അറിയിക്കുന്നു. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്

KEAM ( Kerala Engineering Agricultural Medical) : എന്താണ് കീം ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എന്താണ് കീം ? സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി  കോഴ്സസുകളിലേക്ക് പ്രവേശനം നേടുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് കീം.  സർക്കാർ കോളെജുകളിൽ സീറ്റുകൾക്കുള്ള ഡിമാൻഡ് വർധിക്കുമെന്നതിനാലാണ് ഇത്തരത്തിൽ പരീക്ഷ സംഘടിപ്പിക്കുന്നതും. സ്റ്റേറ്റ് സിലബസ് പഠിച്ച് വരുന്ന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് സമാനമായ രീതിയിൽ പരീക്ഷ സംഘടിപ്പിക്കുകയാണ് കീമിലൂടെ ഉദ്ദേശിക്കുന്നത് *മെ‍ഡിക്കൽ/അഗ്രിക്കൾച്ചർ പ്രവേശനം ദേശീയ നീറ്റ് (NEET)റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം എങ്ങനെ:  എന്‍ജിനീയറിങിനും ഫാര്‍മസിക്കും വെവ്വേറെ സ്‌കോര്‍ പ്രസിദ്ധീകരിക്കും.  പിന്നീട് വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്ന യോഗ്യതാപരീക്ഷകളുടെ മാര്‍ക്കുകള്‍കൂടി കൂട്ടിച്ചേര്‍ത്ത് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതിനുശേഷം വിവിധ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് നടക്കും.  സംവരണവും ആനുകൂല്യങ്ങളും മാർക്കിന്റെ അടിസ്ഥാനത്തിൽ അലോട്ട്മെന്റ് നടക്കുമ്പോഴും കേരത്തിൽ താമസിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 30 ശതമനവും എസ്‌സി വിദ്യാര്‍ഥികള്‍ക്ക് എട്ട് ശതമാനവും എസ്ടി വിദ്യാര്‍ഥി

മാലദ്വീപില്‍ മെഡിക്കല്‍/പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകള്‍; മേയ് 15 വരെ അപേക്ഷിക്കാം

 സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് മുഖേന മാലദ്വീപിലേക്ക് മെഡിക്കൽ, പാരാമെഡിക്കൽ വിഭാഗക്കാരെ തിരഞ്ഞെടുക്കുന്നു.  മാലദ്വീപുകളിലെ വിവിധ ആശുപത്രികളിലേക്കും ഹെൽത്ത് സെന്ററുകളിലേക്കും അവിടത്തെ ആരോഗ്യ മന്ത്രാലയമാണ് നിയമനംനടത്തുന്നത്.  പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.  ഗൈനക്കോളജിസ്റ്റ്-20, സർജൻ-20, അനസ്തെറ്റിസ്റ്റ്-20, പീഡിയാട്രീഷ്യൻ-20, ഫിസിഷ്യൻ-20, സൈക്യാട്രി-10, റേഡിയോളജിസ്റ്റ്-20, ഇ.എൻ.ടി. സ്പെഷ്യലിസ്റ്റ്-10, എമർജൻസി ഫിസിഷ്യൻ-15, ഓർത്തോപീഡിക്സ്-20, ഡെർമറ്റോളജിസ്റ്റ്-20, ഒഫ്താൽമോളജിസ്റ്റ്-20, ജനറൽ മെഡിക്കൽ പ്രാക്ടീഷണർ(ജി.പി.)-15. യോഗ്യത: എം.ബി.ബി.എസും എം.ഡി.യും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് അടിസ്ഥാനയോഗ്യത. എം.ബി.ബി.എസിനുശേഷം ഒരു വർഷത്തെയും എം.ഡി.ക്കുശേഷം ഒന്നിലധികം വർഷത്തെയും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ശമ്പളം: 2939 യു.എസ്. ഡോളർ(ഏകദേശം 2,09,400 രൂപ). ഇതുകൂടാതെ 454 ഡോളർ അക്കമഡേഷൻ അലവൻസും 156 ഡോളർ ഫുഡ് അലവൻസും ലഭിക്കും (രണ്ടും ചേർത്ത് ഏകദേശം 45,400 രൂപ). ഡെന്റിസ്റ്റ്-20 യോഗ്യത: ബി.ഡി.എസും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് അടിസ്ഥാനയോഗ്യത. കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും

ജോധ്പുരിലെ IIT യിലും AIIMS ലും ഒരുപോലെ പഠിക്കാവസരം:ഇപ്പോൾ അപേക്ഷിക്കാം

 ജോധ്പുരിലെ ഐഐടിയും എയിംസും കൈകോർത്ത് 3 അക്കാദമിക് പ്രോഗ്രാമുകൾ നടത്തുന്നു.  *☑️ മെഡിക്കൽ ടെക്നോളജീസിൽ മാസ്റ്റേഴ്സ്* ☑️മാസ്റ്റേഴ്സ്–പിഎച്ച്ഡി ഇരട്ട ഡിഗ്രി ☑️ പിഎച്ച്ഡി. 🔲 ജൂലൈയിൽ തുടങ്ങുന്ന സെഷനിലെ പ്രവേശനത്തിന് മേയ് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 🔲 അപേക്ഷാഫീ 1000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 500 രൂപ. 🔲 Office of Academics, Indian Institute of Technology Jodhpur  🌎 വെബ്: https://iitj.ac.in  🌎 www.aiimsjodhpur.edu.in *🔲 പ്രവേശനയോഗ്യത* ☑️ മാസ്റ്റേഴ്സ് / മാസ്റ്റേഴ്സ്–പിഎച്ച്ഡി: 55% മാർക്കോടെ എംബിബിഎസ് / ബിഡിഎസ്; പട്ടിക, ഭിന്നശേഷി 50%. അഥവാ 60% മാർക്കോടെ എൻജിനീയറിങ്, സയൻസ്, ഫാർമസി, അഗ്രിക്കൾചറൽ / വെറ്ററിനറി സയൻസ് 4–വർഷ ബിരുദം; പട്ടിക, ഭിന്നശേഷി 55%. തുല്യ ഗ്രേഡ് പോയിന്റ് ആവറേജും പരിഗണിക്കും. ☑️ പിഎച്ച്ഡി :  55% എങ്കിലും മാർക്കുള്ള ബാച്‌ലർ ബിരുദത്തിനു ശേഷം നേടിയ എംഎസ് / എംഡി / ഡിപ്എൻബി; പട്ടിക, ഭിന്നശേഷി 50%. അഥവാ 60% മാർക്കോടെ എൻജിനീയറിങ്, സയൻസ്, ഫാർമസി, അഗ്രിക്കൾചറൽ സയൻസ് മാസ്റ്റർ ബിരുദം. 6/10 ഗ്രേഡ് പോയിന്റ് ആവറേജും പരിഗണിക്കും; പട്ടിക, ഭിന്നശേഷി 55%. അഥവാ 55% മാർക്കോടെ എംവ

ഐ.എം.കെ.-എം.ബി.എ. കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

  കേരള സർവകലാശാലയ്ക്കു കീഴിൽ കാര്യവട്ടം കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ(ഐ.എം.കെ.), സി.എസ്.എസ്. സ്ട്രീമിൽ എം.ബി.എ.(ജനറൽ), എം.ബി.എ.(ടൂറിസം) കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷാർത്ഥിക്ക് 2021-ൽ കരസ്ഥമാക്കിയ സാധുവായ കെമാറ്റ്, സി.എ.ടി., സി.എം.എ.ടി. സ്‌കോർ കാർഡ് ഉണ്ടായിരിക്കണം. www.admissions.keralauniversity.ac.in   എന്ന സർവകലാശാല പോർട്ടൽ വഴി ജൂലായ് 17-ന് രാത്രി 10 വരെ അപേക്ഷകൾ സ്വീകരിക്കും. ജൂലായ് 27, 28, 29 തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയ്ക്കായി ക്ഷണിക്കും. റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 7-ന് പ്രസിദ്ധീകരിക്കും.  ഓഗസ്റ്റ് 16-ന് ഐ.എം.കെ.യുടെ കാര്യവട്ടം ക്യാമ്പസിൽ കൗൺസലിങ് നടത്തി അതിനനുസരിച്ച് ക്ലാസുകൾ ആരംഭിക്കും.  രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 600 രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 300 രൂപയുമാണ്.

ഇന്ത്യൻ നേവിയിൽ പ്ലസ്ടു കഴിഞ്ഞവർക്ക് അവസരം

  ഇന്ത്യൻ നേവിയിൽ ആർട്ടിഫിസർ അപ്രന്റീസ്, സീനിയർ സെക്കൻഡറി റിക്രൂട്ട് എന്നിവയ്ക്ക് കീഴിൽ സെയിലർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം.  ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.  ഏപ്രിൽ 26 മുതൽ ഏപ്രിൽ 30 വരെ അപേക്ഷിക്കാന് അവസരം ലഭിക്കും. താൽപ്പര്യമുള്ള പുരുഷൻമാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.  പന്ത്രണ്ടാം ക്ലാസ് ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.  കഴിഞ്ഞ വർഷം മൊത്തം 2700 ഒഴിവുകളാണുണ്ടായിരുന്നത്. ഇതിൽ 2200 ഒഴിവുകൾ എസ്.എസ്.ആറിനും 500 ഒഴിവുകൾ എ.ആർ വിഭാഗത്തിലുമായിരുന്നു. അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കായി ഓൺലൈൻ പരീക്ഷയുണ്ടാകും.  ഇതിന് പിന്നാലെ ഫിസിക്കൽ ടെസ്റ്റും മെഡിക്കൽ ടെസ്റ്റും നടത്തും. തെരഞ്ഞടുക്കപ്പെടുന്നവർക്ക് ട്രെയിനിംഗ് കാലയളവിൽ തുടക്കത്തിൽ 14,600 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും. ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുന്നവരെ ലെവൽ 3 തസ്തികയിൻ നിയമിക്കും.  21,700 മുതൽ 69,100 രൂപ വരെയാണ് ശമ്പള സ്‌കെയിൽ. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. സീനിയർ സെക്കൻഡറി റിക്രൂട്ട് (എസ്.എസ്.ആർ) വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ പന്ത്രണ്ടാം

UGC NET Exam postponed | കോവിഡ് വ്യാപനം; യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു

  രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മെയ് രണ്ടു മുതല്‍ മെയ് 17 വരെ നടക്കാനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു.  നേരത്തെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും പകര്‍ച്ചവ്യാധി കാരണം പലതവണ മാറ്റിവെക്കുകയായിരുന്നു. 'ഇന്നത്തെ കാവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ സ്ഥിതിഗതികളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെയും പരീക്ഷ നടത്തിപ്പുകാരുടെയും ക്ഷേമവും സുരക്ഷയും കണക്കിലെടുത്ത് യുജിസി നെറ്റ് പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു'നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.  യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

മഹാത്മാഗാന്ധി സർവ്വകലാശാല: എം.ബി.എ. പ്രവേശനം

  മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എം.ബി.എ.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  വിശദവിവരത്തിന്:  ഫോൺ: 0481-2732288, ഇമെയിൽ:  smbsmgu@yahoo.co.in   citadhelp@mgu.ac.in  (Technical Support) Website:  www.admission.mgu.ac.in

പി.എസ്.സി. അറിയിപ്പ്

  കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 2021 ഏപ്രിൽ 30 വരെ പി.എസ്.സി. നടത്താനിരുന്ന എല്ലാ പരീക്ഷകളും സർവീസ് വെരിഫിക്കേഷനും മാറ്റിവച്ചു.  ജനുവരി 2021 ലെ വിജ്ഞാപനപ്രകാരം തീരുമാനിച്ച മുഴുവൻ വകുപ്പുതല പരീക്ഷകളും ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും പ്രമാണപരിശോധനയും മാറ്റിവച്ചിട്ടുണ്ട്.  പുതുക്കിയ തീയതികൾ പിന്നീട്  അറിയിക്കുന്നതാണ്.

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

  കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ അഞ്ചാം സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്ക് (സി.ബി.സി.എസ്.എസ്.) 2021-22 അധ്യയന വർഷത്തിൽ കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം.  വിദ്യാർഥികൾ നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിൽ തമ്മിലും സ്വാശ്രയ കോളേജുകൾ തമ്മിലും അനുവദിക്കും.  പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ ശുപാർശയോടെ 1050 രൂപ ഫീസ് അടച്ച് ചേരാൻ ഉദ്ദേശിക്കുന്ന കോളേജിൽ മേയ് 5നു മുൻപായി സമർപ്പിക്കണം.  തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575 രൂപ കൂടി അടയ്ക്കണം. അപേക്ഷ സർവകലാശാല രജിസ്ട്രാർക്ക് തപാലിൽ ലഭിക്കേണ്ട അവസാന തീയതി മേയ് 12.  വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കുംനിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.