Career @ Sound Engineering

സിനിമ, ടെലിവിഷൻ, പരസ്യം തുടങ്ങിയ രംഗങ്ങളിലൊക്കെ അനിവാര്യമായ ഒന്നാണ് സൗണ്ട് എൻജിനിയറിങ്. സൗണ്ട് റെക്കോഡിങ്, ഡിസൈനിങ്, എഡിറ്റിങ്, മിക്‌സിങ് തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.


മഴത്തുള്ളിയുടെ ശബ്ദം മുതൽ യുദ്ധരംഗങ്ങളിലെ കോലാഹലം വരെ എല്ലാതരം ശബ്ദങ്ങളും സൃഷ്ടിക്കപ്പെടുന്നത് സൗണ്ട് എൻജിനിയറുടെ കഴിവാണ്. അഭിരുചിയും താത്പര്യവുമാണ് ഇതിനുവേണ്ട പ്രധാന യോഗ്യത.


പ്ലസ്ടു തലത്തിൽ ഫിസിക്‌സ് പഠിച്ചിട്ടുള്ള ഏതൊരു ബിരുദധാരിക്കും പി.ജി. ഡിപ്ലോമ തലത്തിലുള്ള കോഴ്‌സിന് ചേരാം. 

സ്റ്റുഡിയോ സൗണ്ട് റെക്കോഡിസ്റ്റ്, സൗണ്ട് എൻജിനിയർ, സൗണ്ട് ഡിസൈനർ, സൗണ്ട് ഇഫക്ട് എഡിറ്റർ, സൗണ്ട് മിക്‌സിങ് എൻജിനിയർ തുടങ്ങിയ തസ്തികകളിലാണ് ജോലി ലഭിക്കുക.

 ഫിലിം സ്റ്റുഡിയോകൾ, ടെലിവിഷൻ ചാനലുകൾ, മൾട്ടി മീഡിയ പോസ്റ്റ് പ്രൊഡക്ഷൻ യൂണിറ്റുകൾ തുടങ്ങിയവയിലെല്ലാം ഒട്ടേറെ അവസരങ്ങളുണ്ട്.


പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സൗണ്ട് റെക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈനിങ്ങിൽ മൂന്നുവർഷത്തെ ഫുൾടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ് നടത്തുന്നുണ്ട്. 

ഒരു വർഷത്തെ സൗണ്ട് റെക്കോഡിങ് ആൻഡ് ടി.വി. എൻജിനിയറിങ് പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്‌സുമുണ്ട്.

 കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് മൂന്നുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സിനിമാ ഓഡിയോഗ്രാഫി കോഴ്‌സ് നടത്തുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളും ഈ മേഖലയിൽ കോഴ്‌സുകൾ നടത്തുന്നുണ്ട്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students