സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 320 ഒഴിവുകൾ

 സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (സായ്) ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

യോഗ്യതയുള്ളവർക്ക് കോച്ച് അസിസ്റ്റന്റ് കോച്ച് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. 

കരാർ അടിസ്ഥാനത്തിലാണ് നിയമനം നൽകുക.

നാലു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ലഭിക്കുക.

 സായിൽ നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും പുതുകായി അപേക്ഷിക്കാം. 

മേയ് 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

അസിസ്റ്റന്റ് കോച്ച് തസ്തികയിലേക്ക് അപേക്ഷിക്കാൻ ഒരു അംഗീകൃത ഇന്ത്യൻ/ വിദേശ സർവകലാശാലയിൽ നിന്നോ സായ്, എൻ.എസ് എൻ.ഐ.എസ് എന്നീവിടങ്ങളിൽ നിന്നോ ലഭിച്ച കോച്ചിങ്ങിലുള്ള ഡിപ്ലോമയുണ്ടായിരിക്കണം.

അംഗീകൃത ഇന്ത്യൻ/ വിദേശ സർവകലാശാലയിൽ നിന്നോ സായ്, എൻ.എസ് എൻ.ഐ.എസ് എന്നീവിടങ്ങളിൽ നിന്നുള്ള കോച്ചിംഗിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഒളിംപിക് ജേതാവ്/ ലോക ചാമ്പ്യൻഷിപ്പ്/ രണ്ട് തവണ ഒളിംപിക്‌സിലെ പങ്കെടുക്കൽ അല്ലെങ്കിൽ ഒളിംപിക്/ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്തുള്ള പരിചയം അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ് ജേതാവ് – എന്നിവയാണ് കോച്ച് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത.

സായ്യുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.sportsauthorityofindia.nic.in സന്ദർശിച്ച് ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കാം. 

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students