ഇന്ത്യൻ നേവിയിൽ പ്ലസ്ടു കഴിഞ്ഞവർക്ക് അവസരം

 ഇന്ത്യൻ നേവിയിൽ ആർട്ടിഫിസർ അപ്രന്റീസ്, സീനിയർ സെക്കൻഡറി റിക്രൂട്ട് എന്നിവയ്ക്ക് കീഴിൽ സെയിലർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം.

 ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. 

ഏപ്രിൽ 26 മുതൽ ഏപ്രിൽ 30 വരെ അപേക്ഷിക്കാന് അവസരം ലഭിക്കും.

താൽപ്പര്യമുള്ള പുരുഷൻമാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 

പന്ത്രണ്ടാം ക്ലാസ് ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 

കഴിഞ്ഞ വർഷം മൊത്തം 2700 ഒഴിവുകളാണുണ്ടായിരുന്നത്. ഇതിൽ 2200 ഒഴിവുകൾ എസ്.എസ്.ആറിനും 500 ഒഴിവുകൾ എ.ആർ വിഭാഗത്തിലുമായിരുന്നു.

അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കായി ഓൺലൈൻ പരീക്ഷയുണ്ടാകും.

 ഇതിന് പിന്നാലെ ഫിസിക്കൽ ടെസ്റ്റും മെഡിക്കൽ ടെസ്റ്റും നടത്തും.

തെരഞ്ഞടുക്കപ്പെടുന്നവർക്ക് ട്രെയിനിംഗ് കാലയളവിൽ തുടക്കത്തിൽ 14,600 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും. ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുന്നവരെ ലെവൽ 3 തസ്തികയിൻ നിയമിക്കും. 

21,700 മുതൽ 69,100 രൂപ വരെയാണ് ശമ്പള സ്‌കെയിൽ. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

സീനിയർ സെക്കൻഡറി റിക്രൂട്ട് (എസ്.എസ്.ആർ) വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. 

മാത്സ്, ഫിസിക്‌സ് എന്നീ വിഷയങ്ങൾക്ക് പുറമെ കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ച് 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങി പാസായവരായിരിക്കണം.

ആർട്ടിഫിസർ അപ്രന്റീസ് (എ.എ) വിഭാഗത്തിലേക്ക് അപേക്ഷിക്കാനും പന്ത്രണ്ടാം ക്ലാസ് തന്നെയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

 മാത്സ്, ഫിസിക്‌സ് എന്നീ വിഷയങ്ങൾക്ക് പുറമെ കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നവയിലേതെങ്കിലും ഒരു വിഷയം പഠിച്ചിരിക്കണം

ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.joinindiannavy.gov.in/ സന്ദർശിക്കുക. 

ഏപ്രിൽ 26 മുതൽ അപേക്ഷിച്ചു തുടങ്ങാം. 

ഏപ്രിൽ 31 വരെ അപേക്ഷ സ്വീകരിക്കും.

ഓൺലൈൻ വഴിയാണ് ഫീസടയ്‌ക്കേണ്ടത്. 

ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 215 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )