ഐ.എം.കെ.-എം.ബി.എ. കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

 കേരള സർവകലാശാലയ്ക്കു കീഴിൽ കാര്യവട്ടം കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ(ഐ.എം.കെ.), സി.എസ്.എസ്. സ്ട്രീമിൽ എം.ബി.എ.(ജനറൽ), എം.ബി.എ.(ടൂറിസം) കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

അപേക്ഷാർത്ഥിക്ക് 2021-ൽ കരസ്ഥമാക്കിയ സാധുവായ കെമാറ്റ്, സി.എ.ടി., സി.എം.എ.ടി. സ്‌കോർ കാർഡ് ഉണ്ടായിരിക്കണം.

www.admissions.keralauniversity.ac.in  എന്ന സർവകലാശാല പോർട്ടൽ വഴി ജൂലായ് 17-ന് രാത്രി 10 വരെ അപേക്ഷകൾ സ്വീകരിക്കും.

ജൂലായ് 27, 28, 29 തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയ്ക്കായി ക്ഷണിക്കും.

റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 7-ന് പ്രസിദ്ധീകരിക്കും. 

ഓഗസ്റ്റ് 16-ന് ഐ.എം.കെ.യുടെ കാര്യവട്ടം ക്യാമ്പസിൽ കൗൺസലിങ് നടത്തി അതിനനുസരിച്ച് ക്ലാസുകൾ ആരംഭിക്കും. 

രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 600 രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 300 രൂപയുമാണ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students