Career @ Dietitian & Neutrition


 ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങി ബിരുദകോഴ്സുകളും ബിരുദാനന്തര ബിരുദ പഠനവും ഗവേഷണത്തിലൂടെ Ph.D നേടാനുള്ള അവസരവുമൊക്കെ ഈ മേഖലയിലുമുണ്ട്. 

ഡയറ്റീഷ്യന്‍, ന്യൂട്രീഷ്യന്‍, B.A., M.A., ഡിപ്ലോമ എന്നിവ കൂടാതെ ഹോം സയന്‍സ് പഠനത്തിന്‍റെ സ്പെഷലൈസേഷനായും ഈ വിഷയങ്ങള്‍ പഠിക്കാനവസരമുണ്ട്. 

ഫുഡ് ടെക്നോളജി കോഴ്സിലും ന്യൂട്രീഷ്യന്‍, ഡയറ്റീഷ്യന്‍ വിഷയങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.


📘തൊഴിലവസരങ്ങള്‍:


ആശുപത്രികള്‍, ക്ലിനിക്കുകള്‍, സാമൂഹിക ക്ഷേമ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലാണു പ്രധാനമായം തൊഴിലവസരങ്ങളുള്ളത്. ആശുപത്രികളില്‍ ഡോക്ടര്‍മാരുള്‍പ്പെടുന്ന മെഡിക്കല്‍ ടീമിന്‍റെ ഭാഗമായി രോഗികളുടെ ഭക്ഷണക്രമം തീരുമാനിച്ചു നടപ്പില്‍ വരുത്തുന്ന ഉത്തരവാദിത്തമാണുള്ളത്.


സര്‍ക്കാര്‍ വകുപ്പുകളിലും റെയില്‍വേ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലുമൊക്കെ തൊഴിലവസരങ്ങളുണ്ട്. സ്കൂളുകള്‍, കോളേജുകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍, സ്പോര്‍ട്സ് ഹോസ്റ്റലുകള്‍, ഹെല്‍ത്ത് ക്ലബുകള്‍ തുടങ്ങിയിടങ്ങളിലും ഡയറ്റീഷ്യന്‍-ന്യൂട്രീഷ്യന്‍സിനെ ആവശ്യമുണ്ട്.


ഉപരിപഠനം നടത്തുന്നവര്‍ക്ക് അധ്യാപനം, ഗവേഷണം എന്നീ മേഖലകള്‍ അനുയോജ്യമാണ്. കോളജുകള്‍, യൂണിവേഴ്സിറ്റികള്‍, പൊതു-സ്വകാര്യ ഗവേഷണ സ്ഥാപനങ്ങള്‍, ഭക്ഷ്യ ഉല്പന്നങ്ങളുടെ ഉല്പാദകര്‍, വന്‍കിട ആശുപത്രികള്‍ എന്നിവിടങ്ങളിലാണു ഇത്തരത്തിലുള്ള അവസരങ്ങളുണ്ടാവുക.


സ്വകാര്യ പ്രാക്ടീസിനും വിദേശ തൊഴിലിനും സാധ്യതകളുണ്ട്. അച്ചടി മാധ്യമരംഗത്തും ദൃശ്യമാധ്യമരംഗത്തും ന്യൂട്രീഷ്യന്‍-ഡയറ്റീഷ്യന്‍ ജേണലിസ്റ്റുകള്‍ക്ക് അവസരങ്ങളുണ്ട്.


🟩വ്യക്തിഗുണങ്ങള്‍:


ശാസ്ത്രീയാഭിമുഖ്യം, ആശയവിനിമയ പാടവം, സഹജീവികളെ ആരോഗ്യപരിപാലനത്തില്‍ സഹായിക്കുവാനുള്ള മനഃസ്ഥിതി, മറ്റുള്ളവരെ പ്രചോദിപ്പിക്കുവാനുള്ള കഴിവ്, എല്ലാത്തരം ആളുകളുമായും ഇടപെടാനുള്ള കഴിവ്, സമര്‍പ്പണശീലം, മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ശ്രവിക്കുവാനുള്ള ക്ഷമ എന്നിവയെല്ലാം ഈ കരിയറിനു വ്യക്തിഗുണങ്ങളാണ്.


🟢പഠനം എവിടെ?


ഡയറ്റീഷ്യന്‍, ന്യൂട്രീഷ്യന്‍ പഠനത്തിന് വ്യാപകമായ അവസരങ്ങളാണുള്ളത്. പ്ലസ് ടുവിനു ശേഷം ബിരുദപഠനം തുടങ്ങാം. ബിരുദാനന്തര ബിരുദ പഠനത്തിന് ഈ മേഖലയിലെ ബിരുദം കൂടാതെ മറ്റു ശാസ്ത്ര വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അവസരവുമുണ്ട്. ഡിപ്ലോമ പഠനത്തിനും പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത.


പാല അല്‍ഫോന്‍സ കോളേജ്, തൃശൂര്‍ വിമല കോളേജ്, എറണാകുളം സെന്‍റ് തെരേസാസ് കോളേജ്, തിരവുനന്തപുരം ഗവ. വിമന്‍സ് കോളേജ്, കൊല്ലം ശ്രീനാരായണ വിമന്‍സ് കോളേജ്, കോട്ടയം സി.എം.എസ്. കോളേജ്, റാന്നി സെന്‍റ് തോമസ് കോളേജ്, വെള്ളായണിയിലെ കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍, കോഴിക്കോട് സര്‍വ്വകലാശാലയുടെ കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സ് തുടങ്ങി കേരളത്തിലെ നിരവധി സ്ഥാപനങ്ങളില്‍ ഡയറ്റീഷ്യന്‍, ന്യൂട്രീഷ്യന്‍, ഹോം സയന്‍സ് ബിരുദ- ബിരുദാനന്തര ബിരുദ പഠനങ്ങള്‍ക്ക് അവസരമുണ്ട്.


അലഹബാദിലെ ഹിഗിന്‍ബോതം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചര്‍, ഓസ്മാനിയ യൂണിവേഴ്സിറ്റി, മുംബൈ യൂണിവേഴ്സിറ്റി, ഉദയ്പൂരിലെ എം.പി. യൂണിവേഴ്സിറ്റി, ബറോഡ എം.എസ്. യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍ തുടങ്ങിയവ കേരളത്തിനു പുറത്തുള്ള പ്രമുഖ പഠനകേന്ദ്രങ്ങളാണ്.


ഇന്ദിരാഗാന്ധി നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ വിദൂരപഠനത്തിനും അവസരമുണ്ട്.


🩸ഉപകാരപ്രദമായ ചില വെബ്സൈറ്റുകള്‍


www.alphonsacollege.org

www.teresas.ac.in

www.ignou.ac.in

www.ninindia.org

www.unom.ac.in


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students