കെ മാറ്റ് ഫലം പ്രസിദ്ധീകരിച്ചു

 എംബിഎ കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി നടന്ന പ്രവേശന പരീക്ഷയുടെ ഫലം പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രവേശന പരീക്ഷയിൽ കുറഞ്ഞത് 10 ശതമാനം മാർക്ക് നേടിയ ജനറൽ, എസ്ഇബിസി വിഭാഗക്കാരും കുറഞ്ഞത് 7.5 ശതമാനം മാർക്ക് നേടിയ എസ്സി, എസ്ടി വിഭാഗക്കാരുമാണ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ളത്. 

വിദ്യാർഥികൾക്ക് അവരുടെ സ്‌കോർ കാർഡുകൾ ‘Candidate Portal’ -ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഏപ്രിൽ 11-ന് നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 5042 വിദ്യാർഥികളാണ് ഇത്തവണ യോഗ്യത നേടിയത്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )