സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിലേക്ക് അപേക്ഷിക്കാം

 സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിലേക്ക് (CAPF) അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. 

യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവ സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. 

മേയ് 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിൽ അസിസ്റ്റന്റ് കമാന്റന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

ഓഗസ്റ്റ് 8നാണ് പരീക്ഷ നടക്കുന്നത്. 

ഈ വർഷത്തെ യു.പി.എസ്.സി സി.എ.പി.എഫ് വിജ്ഞാപനത്തിൽ 159 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

മേയ് 12 മുതൽ മേയ് 18 ന് വൈകുന്നേരം 6 മണി വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ പിൻവലിക്കാനുള്ള അവസരം നൽകിയിട്ടുണ്ട്.

ഒരു സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിവുള്ള ബിരദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 

ഇന്ത്യൻ പൗരനായിരിക്കണം.

 നേപ്പാളിൽ നിന്നുള്ളവർക്കും ഭൂട്ടാൻകാർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. 

20 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

ഡിഫൻസ് ഇലക് ട്രോണിക്സ് റിസർച്ച് ലബോറട്ടറി JRF തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു : ( Defence Electronics Research Laboratory )