കല്‍പാക്കം അറ്റോമിക് റിസര്‍ച് സെന്ററില്‍ 337 ഒഴിവ്

 കല്‍പാക്കത്തെ ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചില്‍ വിവിധ തസ്തികകളിലായി 337 ഒഴിവ്. 

ഇതില്‍ 239 എണ്ണം സ്‌റ്റൈപ്പന്‍ഡറി ട്രെയിനിയാണ്. 

മേയ് 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

സ്‌റ്റൈപ്പന്‍ഡറി ട്രെയിനി കാറ്റഗറി I (കെമിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, കെമിസ്ട്രി, ഫിസിക്‌സ്): കെമിസ്ട്രി, ഫിസിക്‌സ് വിഭാഗങ്ങള്‍ക്ക് 60% മാര്‍ക്കോടെ ബിഎസ്സിയും മറ്റു വിഭാഗങ്ങളില്‍ ബന്ധപ്പെട്ട ഡിപ്ലോമയുമാണു യോഗ്യത. പ്രായം: 18-24.

സ്‌റ്റൈപ്പന്‍ഡറി ട്രെയിനി കാറ്റഗറി II: (ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്കല്‍, ഇലക്ട്രീഷ്യന്‍/ഇലക്ട്രോണിക് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ഫിറ്റര്‍/റിഗര്‍, മെക്കാനിക്കല്‍ മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്/മെഷിനിസ്റ്റ് ടര്‍ണര്‍, പ്ലംബര്‍/മേസണ്‍/കാര്‍പെന്റര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക്/പ്ലാന്റ് ഓപ്പറേറ്റര്‍, വെല്‍ഡര്‍): സയന്‍സ്, മാത്സ് പഠിച്ച് പത്താം ക്ലാസ്/ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് പഠിച്ച് പ്ലസ് ടു (60% മാര്‍ക്കോടെ), ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്; ലാബ് അസിസ്റ്റന്റ് (ഫിസിക്‌സ്/കെമിസ്ട്രി): ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് പഠിച്ച് 60% മാര്‍ക്കോടെ പ്ലസ് ടു.

പ്രായം: 18-22.
ഫീസ്: കാറ്റഗറി I വിഭാഗത്തില്‍ 200 രൂപയും കാറ്റഗറി II വിഭാഗത്തില്‍ 100 രൂപയും. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്‍മാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കാം.

സയന്റിഫിക് ഓഫിസര്‍, ടെക്‌നിക്കല്‍ ഓഫിസര്‍, ടെക്‌നീഷ്യന്‍ (ക്രെയിന്‍ ഓപ്പറേറ്റര്‍), സ്റ്റെനോഗ്രഫര്‍, അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ഡ്രൈവര്‍, സെക്യൂരിറ്റി ഗാര്‍ഡ്, വര്‍ക്ക് അസിസ്റ്റന്റ്, കന്റീന്‍ അറ്റന്‍ഡന്റ് തസ്തികകളിലെ 98 ഒഴിവുകളില്‍ നേരിട്ടുള്ള നിയമനത്തിനും അവസരം. 

എറണാകുളത്തും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.

 കൂടുതല്‍ വിവരങ്ങള്‍ക്ക്  www.igcar.gov.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )