KEAM ( Kerala Engineering Agricultural Medical) : എന്താണ് കീം ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എന്താണ് കീം ?

സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി  കോഴ്സസുകളിലേക്ക് പ്രവേശനം നേടുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് കീം. 

സർക്കാർ കോളെജുകളിൽ സീറ്റുകൾക്കുള്ള ഡിമാൻഡ് വർധിക്കുമെന്നതിനാലാണ് ഇത്തരത്തിൽ പരീക്ഷ സംഘടിപ്പിക്കുന്നതും.

സ്റ്റേറ്റ് സിലബസ് പഠിച്ച് വരുന്ന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് സമാനമായ രീതിയിൽ പരീക്ഷ സംഘടിപ്പിക്കുകയാണ് കീമിലൂടെ ഉദ്ദേശിക്കുന്നത്

*മെ‍ഡിക്കൽ/അഗ്രിക്കൾച്ചർ പ്രവേശനം ദേശീയ നീറ്റ് (NEET)റാങ്കിന്റെ അടിസ്ഥാനത്തിലാണ്

പ്രവേശനം എങ്ങനെ:

 എന്‍ജിനീയറിങിനും ഫാര്‍മസിക്കും വെവ്വേറെ സ്‌കോര്‍ പ്രസിദ്ധീകരിക്കും. 

പിന്നീട് വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്ന യോഗ്യതാപരീക്ഷകളുടെ മാര്‍ക്കുകള്‍കൂടി കൂട്ടിച്ചേര്‍ത്ത് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതിനുശേഷം വിവിധ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് നടക്കും. 

സംവരണവും ആനുകൂല്യങ്ങളും

മാർക്കിന്റെ അടിസ്ഥാനത്തിൽ അലോട്ട്മെന്റ് നടക്കുമ്പോഴും കേരത്തിൽ താമസിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 30 ശതമനവും എസ്‌സി വിദ്യാര്‍ഥികള്‍ക്ക് എട്ട് ശതമാനവും എസ്ടി വിദ്യാര്‍ഥികള്‍ക്ക് രണ്ട് ശതമാനവും സംവരണമുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റു സംവരണങ്ങളില്ലാത്തവര്‍ക്ക് 10 ശതമാനവും അംഗപരിമിതര്‍ക്ക് അഞ്ച് ശതമാനവും സംവരണമുണ്ട്.

യോഗ്യത:

1.എൻജിനീയറിങ്: 

12ൽ മാത്‌സിന് 50 % മാർക്ക്. മാത്‌സ്, ഫിസിക്‌സ് എന്നിവയ്‌ക്കു പുറമേ കെമിസ്‌ട്രി / കംപ്യൂട്ടർ സയൻസ് /  ബയോടെക്  / ബയോളജി ഇവയിലൊന്നും ചേർത്ത് 50 % മാർക്കും വേണം. കെമിസ്‌ട്രി ഒഴികെയുള്ള വിഷയങ്ങൾ പരിഗണിക്കുന്നതിനു മുൻഗണനാക്രമമുണ്ട്. സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്‌മെന്റ് ക്വോട്ട പ്രവേശനത്തിന് മേൽസൂചിപ്പിച്ച മൂന്ന് ഐച്ഛികവിഷയങ്ങൾക്ക് മൊത്തം 45% മാർക്ക് മതി.   

2. മെഡിക്കൽ: എംബിബിഎസ്, ബിഡിഎസ്, സിദ്ധ ശാഖകളിലേക്കു പരിഗണിക്കാൻ 12ൽ ബയോളജിക്ക് 50 %, ബയോളജി  / കെമിസ്‌ട്രി  / ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50 % ക്രമത്തിലെങ്കിലും മാർക്ക് വേണം. ബയോളജിയില്ലെങ്കിൽ  ബയോടെക്‌നോളജിയായാലും മതി. 

NB : നീറ്റ് ‌യുജിയിൽ യോഗ്യത നേടണം. സ്വദേശം സംബന്ധിച്ച വ്യവസ്ഥകളും പാലിക്കണം. 

*ആയുർവേദ, ഹോമിയോ, യൂനാനി, വെറ്ററിനറി, അഗ്രിക്കൾച്ചർ, ഫോറസ്‌ട്രി, ഫിഷറീസ് കോഴ്‌സുകൾക്ക് മെഡിക്കലിലെ പൊതുയോഗ്യത തന്നെയെങ്കിലും ബയോടെക്‌നോളജി പരിഗണിക്കില്ലെന്ന വ്യത്യാസമുണ്ട്. വെറ്ററിനറിക്ക് ഇംഗ്ലിഷ്, ബയോളജി, കെമിസ്‌ട്രി, ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% എന്ന അധിക നിബന്ധനയുണ്ട്. യൂനാനിക്ക് പത്താം ക്ലാസിൽ ഉറുദു  / അറബിക് / പേർഷ്യൻ അഥവാ ഒരു വർഷത്തെ ബി–ടിബ് അഥവാ നിർദിഷ്ട ഉറുദു എൻട്രൻസ് യോഗ്യത കൂടുതലായി വേണം.

3. ബിഫാം: 12ൽ മാത്‌സ് അഥവാ ബയോളജിക്ക് 50% മാർക്കും ഫിസിക്‌സ് കെമിസ്‌ട്രി എന്നിവയ്‌ക്കു പുറമേ മാത്‌സ് / ബയോളജി ഇവയൊന്നും ചേർത്ത് 50 % മാർക്കും വേണം. അതായത്, എൻജിനീയറിങ്ങിലെ മാത്‌സിന്റെ സ്ഥാനത്ത് ഇവിടെ പകരം ബയോളജിയായാലും മതി.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം മെഡിക്കൽ, അഗ്രി, എൻജി, ആർക്കിടെക്‌ചർ എന്നിങ്ങനെ എത്ര കോഴ്‌സുകൾക്കു ശ്രമിക്കുന്നവരായാലും അപേക്ഷ ഒന്നേ പാടുള്ളൂ.

അപേക്ഷാഫീസ് അടക്കേണ്ട വിധം :

 അപേക്ഷാഫീസ് അടയ്‌ക്കാൻ രണ്ടു രീതികളുണ്ട്. 

(1) ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് അഥവാ നെറ്റ് ബാങ്കിങ് 

(2) ഓൺലൈൻ അപേക്ഷാ സമർപ്പണവേളയിൽ കിട്ടുന്ന ഇ–ചലാൻ കേരളത്തിലെ പോസ്റ്റ് ഓഫിസിൽ പണമായി. 

അപേക്ഷാഫീ: 

എൻജിനീയറിങ്ങും ബി.ഫാമും ചേർത്തോ ഒറ്റയായോ 700 രൂപ. 

ആർക്കിടെക്ചർ, മെഡിക്കൽ, അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 500 രൂപ. 

എല്ലാ കോഴ്സുകളും ചേർത്ത് 900 രൂപ.‌ പട്ടികവിഭാഗം യഥാക്ര‌മം 300  / 200 / 400 രൂപ.

 പട്ടികവർഗക്കാർ അപേക്ഷാഫീ അടയ്ക്കേണ്ട.

 ദുബായിൽ പരീക്ഷ എഴുതുന്നവരുടെ അധികഫീ 12,000 രൂപ  ഓൺലൈനായി അടയ്ക്കാം.

ഓൺലൈൻ അപേക്ഷാ സമർപ്പണം അവസാന തീയതി:

* 15/05/2021 ( 5 PM : Saturday ) *

www.cee.kerala.gov.in എന്ന സൈറ്റിലും, പ്രോസ്പെക്ടസിന്റെ ii, 22, 23 പുറങ്ങളിലും അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങളുണ്ട്.

 ഇവ പഠിച്ചിട്ടു വേണം അപേക്ഷിക്കാൻ. 

ഓൺലൈൻ അപേക്ഷയ്‌ക്കുള്ള അഞ്ചു  ഘട്ടങ്ങളും തൃപ്തികരമായി പൂർത്തിയാക്കി, സബ്‌മിറ്റ് ചെയ്‌ത അപേക്ഷയുടെ പ്രിന്റ് എടുത്ത്, സൂക്ഷിക്കുക.

അപേക്ഷാ സമർപ്പണത്തിന് മുൻപ് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള CG &  AC യും പ്രവേശന പരീക്ഷാ കമ്മീഷണറേറ്റും  തയ്യാറാക്കിയ Video കാണുക.

https://youtu.be/TPMb0oAHTy4

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students