ജോധ്പുരിലെ IIT യിലും AIIMS ലും ഒരുപോലെ പഠിക്കാവസരം:ഇപ്പോൾ അപേക്ഷിക്കാം

 ജോധ്പുരിലെ ഐഐടിയും എയിംസും കൈകോർത്ത് 3 അക്കാദമിക് പ്രോഗ്രാമുകൾ നടത്തുന്നു. 


*☑️ മെഡിക്കൽ ടെക്നോളജീസിൽ മാസ്റ്റേഴ്സ്*


☑️മാസ്റ്റേഴ്സ്–പിഎച്ച്ഡി ഇരട്ട ഡിഗ്രി


☑️ പിഎച്ച്ഡി.


🔲 ജൂലൈയിൽ തുടങ്ങുന്ന സെഷനിലെ പ്രവേശനത്തിന് മേയ് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.


🔲 അപേക്ഷാഫീ 1000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 500 രൂപ.


🔲 Office of Academics, Indian Institute of Technology Jodhpur 


🌎 വെബ്: https://iitj.ac.in 

🌎 www.aiimsjodhpur.edu.in



*🔲 പ്രവേശനയോഗ്യത*



☑️ മാസ്റ്റേഴ്സ് / മാസ്റ്റേഴ്സ്–പിഎച്ച്ഡി:


55% മാർക്കോടെ എംബിബിഎസ് / ബിഡിഎസ്; പട്ടിക, ഭിന്നശേഷി 50%. അഥവാ 60% മാർക്കോടെ എൻജിനീയറിങ്, സയൻസ്, ഫാർമസി, അഗ്രിക്കൾചറൽ / വെറ്ററിനറി സയൻസ് 4–വർഷ ബിരുദം; പട്ടിക, ഭിന്നശേഷി 55%. തുല്യ ഗ്രേഡ് പോയിന്റ് ആവറേജും പരിഗണിക്കും.



☑️ പിഎച്ച്ഡി : 


55% എങ്കിലും മാർക്കുള്ള ബാച്‌ലർ ബിരുദത്തിനു ശേഷം നേടിയ എംഎസ് / എംഡി / ഡിപ്എൻബി; പട്ടിക, ഭിന്നശേഷി 50%. അഥവാ 60% മാർക്കോടെ എൻജിനീയറിങ്, സയൻസ്, ഫാർമസി, അഗ്രിക്കൾചറൽ സയൻസ് മാസ്റ്റർ ബിരുദം. 6/10 ഗ്രേഡ് പോയിന്റ് ആവറേജും പരിഗണിക്കും; പട്ടിക, ഭിന്നശേഷി 55%. അഥവാ 55% മാർക്കോടെ എംവിഎസ്‌സി, എംഡിഎസ്, എംപിടി, എംഒടി ഇവയിലൊന്ന്. പട്ടിക, ഭിന്നശേഷി 50%. 


*🔲 വിദ്യാർഥികൾക്കെല്ലാം വ്യവസ്ഥകൾക്കു വിധേയമായി സ്റ്റൈപ്പൻഡ് കിട്ടും.*


🔲 കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ട്.


🔲 കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.



*🔲 എംഎസ്‌സി ഡിജിറ്റൽ ഹ്യൂമാനിറ്റീസ്:*



60% മാർക്കോടെ ഹ്യൂമാനിറ്റീസ്, ബേസിക് / സോഷ്യൽ സയൻസ് ബാച്‌ലർ ബിരുദമുള്ളവർക്കുള്ള എംഎസ്‌സി ഡിജിറ്റൽ ഹ്യൂമാനിറ്റീസ് പ്രോഗ്രാമിലേക്കും ഐഐടി ജോധ്പുർ അപേക്ഷ ക്ഷണിച്ചു.


🔲 മേയ് 10 വരെ അപേക്ഷിക്കാം.


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students