MATHEMATICS SCOPE

 *ഗണിത ശാസ്ത്ര മേഖലയിലെ ഉന്നത പoന സാദ്ധ്യതകൾ


ഗണിതം മുഖ്യവിഷയമായെടുത്തുള്ള ബിരുദ പഠനത്തിനു ശേഷവും ।ITകൾ, IISc, TIFR, llSER, NISER ,ISI, CMI തുടങ്ങിയ സ്ഥാപനങ്ങളിൽ MSc ,Integrated MSc - Ph.D കോഴ്സുകൾക്ക് പഠിക്കാം. പല സ്ഥാപനങ്ങളിലും B.Tech വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കും. ഗണിത ശാസ്ത്രത്തിനു പുറമേ സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻസ് റിസർച്ച്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ സയൻസ്, ഇക്കണോ മെട്രിക്സ്, ഫിനാൻഷ്യൽ എൻജിനീയറിങ്, ആക് ചേറിയൽ സയൻസ്, ബയോ സ്റ്റാറ്റിസ്റ്റിക്സ്, ബയോ ഇൻഫർമാറ്റിക്സ് എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിൽ ഉപരി പഠന സാധ്യതകളുണ്ട്.


ചെന്നൈ മാത്തമെറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ MSc Data Science ,lSI യും IIT ഖൊരഖ്പൂരും IIM കൊൽക്കത്തയും സംയുക്തമായി നടത്തുന്ന Post Graduate Diploma in Business Analytics, llT Madras നടത്തുന്ന Industrial Mathamatics & Scientific Computing, Madras School of Economics ലെ വിവിധ MA കോഴ്സുകൾ, International Institute of Population Studies മുംബൈയിലെ MSc Population Science എന്നീ പ്രോഗ്രാമുകൾ ഗണിത ബിരുദധാരികൾക്ക് ഇണങ്ങുന്നവയാകും.


ബിരുദതലത്തിൽ ഗണിതം ഒരു വിഷയമായെങ്കിലും പഠിച്ചവർക്ക് പൂന സർവകലാശാലയുടെ MSc Industrial Mathematics, Delhi University യുടെ MSc Operations Research, IGI DR മുംബൈയിലെ MSc Economics, Delhi University യും ജാമിയ മിലിയ ഇസ്ലാമിയയും സംയുക്തമായി നടത്തുന്ന MSc Mathematics Education, IIT ഗോഹട്ടിയിലെ MSc Maths & Computing എന്നീ പ്രോഗ്രാമുകൾക്കും ചേരാനാവും.


MSc / B.Tech പഠനത്തിന് ശേഷം ഗവേഷണ പoനത്തിനും ഇന്ത്യയിലേറെ അവസരങ്ങളുണ്ട്. ഉന്നത പഠനത്തിനൊരുങ്ങുന്ന ഗണിത ബിരുദ വിദ്യാർഥികൾ നിർബന്ധമായും തയ്യാറെടുക്കേണ്ട ചില പരീക്ഷകൾ താഴെ പറയുന്നു:


✅ National Board of Higher Mathematics Scholarship Test

✅ JAM- Mathematics/Statistics

✅ GATE Mathematics/ Statistics


ഇന്ത്യയിൽ ഉപരി പഠനാവസരങ്ങൾ ലഭ്യമായ മറ്റു ചില സ്ഥാപനങ്ങൾ കൂടി പറയാം


✅ •Centre for Applicable Mathematics, Bengaluru


✅ •Institute of Mathematical Sciences, Chennai


✅•Harish Chandra Research Institute, Allahabad


✅ •Institute of physics, Bhuvaneswar


✅•Ramanujan Institute of Advanced Studies in Mathematics, Chennai


കേരളത്തിനകത്ത് മിക്കവാറും എല്ലാ ആർട്സ് & സയൻസ് കോളജുകളിലും ഗണിതത്തിലും സ്റ്റാറ്റിറ്റിക്സിലും ബിരുദ / ബിരുദാനന്തര കോഴ്സുകളുണ്ട്. യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിൽ PG, Ph.D കോഴ്സുകളും ലഭ്യം. Kerala School of Mathematics, കോഴിക്കോട് ഇന്റഗ്രേറ്റഡ് MSc - Ph.D കോഴ്സുകളും ഗവേഷണ പ്രോഗ്രാമുകളും നടത്തുന്ന ഒരു സവിശേഷ സ്ഥാപനമാണ്.IIT പാലക്കാട്, IIIT കോട്ടയം എന്നിവിടങ്ങളിലും മികച്ച ഗവേഷണ സൗകര്യങ്ങളുണ്ട്.


ഇന്ത്യയ്ക്ക് പുറത്ത് ഗണിതശാസ്ത്രത്തിലും അനുബന്ധ വിഷയങ്ങളിലും പഠനാവസരങ്ങൾ ഏറെയുണ്ട്. പഠനത്തിനു ശേഷമുള്ള തൊഴിൽ സാധ്യത അധ്യാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ഗവേഷണം, സ്പേയ്സ് സയൻസ്, ഐ.ടി, ഡാറ്റ അനലറ്റിക്സ്, സർക്കാർ ഡിപ്പാർട്ടുമെൻ്റുകൾ, ബാങ്കിങ്, ഫിനാൻസ്, ബിസിനസ് എന്നിങ്ങനെ നിരവധി മേഖലകളിൽ ഗണിത വിദഗ്ധരെ ആവശ്യമുണ്ട്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students