UGC NET Exam postponed | കോവിഡ് വ്യാപനം; യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു

  രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മെയ് രണ്ടു മുതല്‍ മെയ് 17 വരെ നടക്കാനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. 

നേരത്തെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും പകര്‍ച്ചവ്യാധി കാരണം പലതവണ മാറ്റിവെക്കുകയായിരുന്നു.

'ഇന്നത്തെ കാവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ സ്ഥിതിഗതികളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെയും പരീക്ഷ നടത്തിപ്പുകാരുടെയും ക്ഷേമവും സുരക്ഷയും കണക്കിലെടുത്ത് യുജിസി നെറ്റ് പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു'നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. 

യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

ഡിഫൻസ് ഇലക് ട്രോണിക്സ് റിസർച്ച് ലബോറട്ടറി JRF തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു : ( Defence Electronics Research Laboratory )