ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) മൊഹാലി ഓഗസ്റ്റിൽ തുടങ്ങുന്ന ഗവേഷണ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) മൊഹാലി ഓഗസ്റ്റിൽ തുടങ്ങുന്ന ഗവേഷണ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. 

ബയോളജിക്കൽ, കെമിക്കൽ, ഫിസിക്കൽ, മാത്തമാറ്റിക്കൽ, എർത്ത് ആൻഡ് എൻവയോൺമെൻറൽ, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് മേഖലകളിൽ ഗവേഷണ അവസരമുണ്ട്.


മാസ്റ്റേഴ്‌സ്, ബി.ടെക്., എം.ടെക്., എം.ഫാം., എം.ബി.ബി. എസ്. ബിരുദക്കാർക്ക് ബയോളജിക്കൽ, കെമിക്കൽ സയൻസസ് മേഖലകളിലും മാസ്റ്റേഴ്‌സ്, ബി.ടെക്., എം.ടെക്., എം.ബി.ബി.എസ്. ബിരുദക്കാർക്ക് ഫിസിക്കൽ സയൻസിലും മാസ്റ്റേഴ്‌സ്/ബി.ടെക്. യോഗ്യതയുള്ളവർക്ക് മാത്തമാറ്റിക്കൽ സയൻസസിലും അപേക്ഷിക്കാം.


നിശ്ചിത വിഷയങ്ങളിൽ മാസ്റ്റേഴ്‌സ്, ബി.ടെക്., എം.ടെക്. യോഗ്യതയുള്ളവർക്ക് എർത്ത് ആൻഡ് എൻവയോൺമെൻറൽ സയൻസസിലും നിശ്ചിത വിഷയങ്ങളിൽ എം.എ./എം.എസ്‌സി./എം.ഫിൽ യോഗ്യതയുള്ളവർക്ക് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിലും അപേക്ഷിക്കാം. 

മാർക്ക് വ്യവസ്ഥ ഉണ്ടാകാം. 

എല്ലാ അപേക്ഷകർക്കും മേഖലയ്ക്കനുസരിച്ച് നിശ്ചിത ദേശീയതല യോഗ്യതാപരീക്ഷാ വിജയം/ഫെലോഷിപ്പ് വേണം. 

വിശദമായ വിദ്യാഭ്യാസ യോഗ്യത https://www.iisermohali.ac.in -ലെ പ്രവേശന വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.


അപേക്ഷ ഏപ്രിൽ 30 ഉച്ചയ്ക്ക് 12 വരെ നൽകാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students