എന്‍.ടി.പി.സി.യില്‍ 50 വനിതാ എന്‍ജിനീയര്‍ ഒഴിവുകള്‍

 എൻ.ടി.പി.സി. ലിമിറ്റഡിൽ 50 വനിതാ എൻജിനീയറുടെ ഒഴിവ്. 

വനിതകൾക്ക് മാത്രമായുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റാണ്. 

എൻജിനീയറിങ് എക്സിക്യുട്ടീവ് ട്രെയിനി തസ്തികയിലേക്ക് 2021 ഗേറ്റ് മാർക്ക് അടിസ്ഥാനമാക്കിയാണ് നിയമനം.

ഒഴിവുകൾ: ഇലക്ട്രിക്കൽ-22 (ജനറൽ-11, ഇ.ഡബ്ല്യു.എസ്.-2, ഒ.ബി.സി.-5, എസ്.സി.-3, എസ്.ടി.-1), മെക്കാനിക്കൽ-14 (ജനറൽ-8, ഇ.ഡബ്ല്യു.എസ്.-1, ഒ.ബി.സി.-3, എസ്.സി.-1, എസ്.ടി.-1), ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ-14 (ജനറൽ-8, ഇ.ഡബ്ല്യ.എസ്.-1, ഒ.ബി.സി.-3, എസ്.സി.-1, എസ്.ടി.-1).

യോഗ്യത: 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിലെ എൻജിനീയറിങ്/ടെക്നോളജി/എ.എം.ഐ.ഇ. ബിരുദം. 

അവസാന വർഷ വിദ്യാർഥിനികൾക്കും അപേക്ഷിക്കാം.

പ്രായപരിധി: 27 വയസ്സ്. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ/വിമുക്തഭടൻ എന്നിവർക്ക് വയസ്സിളവുണ്ട്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ntpccareers.net എന്ന വെബ്സൈറ്റ് കാണുക. 

അവസാന തീയതി: മേയ് 6.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students