സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 149 ഒഴിവ്‌

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി 149 ഒഴിവ്. 

വ്യത്യസ്ത വിജ്ഞാപനം. മേയ് 3 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഫാർമസിസ്റ്റ് (67 ഒഴിവ്), മാനേജർ (51), ഡപ്യൂട്ടി മാനേജർ (10), ഡേറ്റ അനലിസ്റ്റ് (8), അഡൈ്വസർ-ഫ്രോഡ് റിസ്‌ക് മാനേജ്‌മെന്റ് (4), സീനിയർ എക്‌സിക്യൂട്ടീവ് (3), സീനിയർ സ്‌പെഷൽ എക്‌സിക്യൂട്ടീവ് (3), എക്‌സിക്യൂട്ടീവ് (1), ചീഫ് എത്തിക്‌സ് ഓഫിസർ (1), ഡപ്യൂട്ടി ചീഫ് ടെക്‌നോളജി ഓഫിസർ (1) എന്നീ തസ്തികകളിലാണ് അവസരം. 

അപേക്ഷകർ ജോലിപരിചയം ഉള്ളവരാകണം.

മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) തസ്തികയിൽ മാത്രം 45 ഒഴിവുണ്ട്. 

എംഎംജിഎസ്-3 വിഭാഗം തസ്തികയാണ്. 

ക്ലറിക്കൽ കേഡറിലെ ഫാർമസിസ്റ്റ് തസ്തികയിൽ തിരുവനന്തപുരം സർക്കിളിൽ 7 ഒഴിവുണ്ട്.

 ഫാർമസി ഡിപ്ലോമ/ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 3/1 വർഷം യോഗ്യതാനന്തര ജോലിപരിചയവും വേണം. 

ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. 

തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്. www.bank.sbi/careers

www.sbi.co.in/careers  എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷ സമർപ്പിക്കാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )