Posts

Showing posts from May, 2021

Archeology Course @ MG University

 ആർക്കിയോളജി പഠിക്കാൻ കേരളത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിലെ 3 കോളേജുകളിൽ ബി.എ. ഹിസ്റ്ററി മോഡൽ II ആർക്കിയോളജി & മ്യൂസിയോളജി എന്ന പ്രോഗ്രാമുണ്ട്. അപേക്ഷിക്കാൻ പ്ലസ് ടു ജയിച്ചിരിക്കണം. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് പ്ലസ് ടു മൊത്തം മാർക്ക് + ഹിസ്റ്ററിക്ക് പ്ലസ് ടു തലത്തിൽ കിട്ടിയ മാർക്ക് + ഹിസ്റ്ററി പഠിച്ചവർക്ക് വെയ്റ്റേജായി 50 മാർക്ക്. കോളേജുകൾ: മർത്തോമ കോളേജ് ഫോർ വിമൺ, പെരുമ്പാവൂർ; സെൻ്റ് മേരീസ്‌ കോളേജ്, മണ്ണാർകാട്; സെൻ്റ് തോമസ് കോളേജ്, പാല. എല്ലാം എയ്ഡഡ് കോളേജുകൾ ആണ്. മഹാത്മാഗാന്ധി സർവകലാശാലയുടെ ബിരുദതല കേന്ദ്രീകൃത സീറ്റ് അലോട്ട്മെൻ്റ് പ്രക്രിയ വഴിയാണ് എയ്ഡഡ് കോളേജുകളിലെ ഓപ്പൺ ക്വാട്ട, പട്ടിക വിഭാഗം സീറ്റിലെ പ്രവേശനം. മാനേജ്മൻ്റ് സീറ്റ് ബന്ധപ്പെട്ട കോളേജ് നികത്തും. 2020-21 ലെ സർവകലാശാല യു.ജി. പ്രവേശന പ്രോസ്പക്ട്സ് https://www.mgu.ac.in ൽ "എം.ജി. യു.ജി. കാപ് 2020" ലിങ്കിൽ ഉള്ളത് പരിശോധിച്ച് വിവരങ്ങൾ മനസ്സിലാക്കുക. സ്വയംഭരണ കോളേജായ ചങ്ങനാശ്ശേരി അസംക്ഷൻ കോളെജിൽ (എയ്ഡഡ്), ബി.എ. ഇൻ മ്യൂസിയോളജി & ആർക്കിയോളജി പ്രോഗ്രാം സ്വാശ്രയ രീതിയിൽ നടത്തുന്നുണ്ട്. കോളേജ് അപേക്ഷ വിളിക്ക

Forensic Science Course @ CUSAT

 കുസാറ്റ് ഫോറൻസിക് സയൻസ് കോഴ്‌സിനെ പറ്റി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെൻ്റർ ഫോർ ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ് - ൽ (ക്യാമ്പസ് 1) ആണ് എം.എസ്.സി. ഫോറൻസിക് സയൻസ് പ്രോഗ്രാം ഉള്ളത്.  പ്രവേശനത്തിനു വേണ്ട വിദ്യാഭ്യാസ യോഗ്യത ഇപ്രകാരമാണ്.  ഫോറൻസിക് സയൻസ്, സുവോളജി, ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, മൈക്രോബയോളജി, മെഡിക്കൽ മൈക്രോബയോളജി, ബയോകെമിസ്ട്രി, മെഡിക്കൽ ബയോകെമിസ്ട്രി, ബയോടെക്നോളജി, ജനറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ബി.എസ്.സി; ഫോറൻസിക് സയൻസ്, അപ്ലൈഡ് മൈക്രോബയോളജി & ഫോറൻസിക് സയൻസ് ബി.വോക്; കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ബി.ടെക്; ബി.സി.എ. എന്നിവയിലൊന്ന് 55% മാർക്ക്/തത്തുല്യ ജി.പി.എ- യോടെ നേടിയിരിക്കണം. പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഫോറൻസിക് സയൻസ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് തുല്യ വെയ്‌റ്റേജ് നൽകിയുള്ള, ബിരുദനിലവാരത്തിലുള്ള മൊത്തം 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. ശരിയുത്തരം 4 മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടമാകും. കോഴ്‌സിന് മൊത്തം 15 സീറ്റുണ്ട്. കൂടാതെ 10 സൂപ്പർന്യൂമററി സീറ്റുകളുമുണ്ട് [ക

Cyber Security Courses

 അനുദിനജീവിതത്തിലെ അവിഭാജ്യ ഘടകമാണ് ഇന്റർനെറ്റ്. സ്മാർട്ട്ഫോണുകളുടെ വരവോടെ ഇന്ന് ഭൂരിഭാഗം പേരും ദിവസേന ഏറ്റവും അധികം സമയം ചിലവിടുന്ന വേർച്വൽ ലോകമാണ് സൈബറിടങ്ങൾ. ഇ കൊമേഴ്സ്, ഇ ബിസിനസ്, ഇ ഗവേണൻസ് തുടങ്ങി ഇന്റർനെറ്റിന്റെ ഉപയോഗം അതിവേഗം വ്യാപിക്കുകയാണ്. വിവരങ്ങളുടെയും രേഖകളുടെയും വലിയൊരു സംഭരണകേന്ദ്രംകൂടിയാണ് ഇവിടം.  എന്നാൽ  ലോകമെങ്ങും ഒരു വല പോലെ പരന്നു കിടക്കുന്ന ഈ ഇന്റര്‍നെറ്റിന്റെ ഏതു കോണില്‍ നിന്ന് എപ്പോഴാണ് ഒരു സൈബര്‍ ആക്രമണം സ്ഥാപനങ്ങളുടെയും രാജ്യങ്ങളുടെയും നേര്‍ക്ക് ഉണ്ടാവുക എന്നാര്‍ക്കും പ്രവചിക്കാനാകാത്ത അവസ്ഥയാണ് യഥാർത്ഥത്തിലുള്ളത്.   ഹാക്കിങ്, ഫിഷിങ്, സൈബർ സ്റ്റാക്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പ്, പണം തട്ടിപ്പ്, അശ്ലീലദൃശ്യങ്ങളുടെ പ്രദർശനം എന്നിങ്ങനെ ഈ രംഗത്തെ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും ദിനംപ്രതി കൂടുകയാണ്. ഈയവസരത്തിലാണു സൈബര്‍ സുരക്ഷാ വിദഗ്ധരുടെ ഡിമാന്‍ഡ് വർധിക്കുന്നത്.  പുതിയൊരു തൊഴിൽ വിഭാഗമായതിനാൽത്തന്നെ ഒരുപാട് കോഴ്സുകളോ സീറ്റുകളോ ഈ മേഖലയിലില്ല.  എന്നിരുന്നാലും കേന്ദ്ര സർക്കാർ സ്ഥാപനമായ, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി.ഡാക്)ന്റെ അക്കാദമിക് യൂണിറ്

നാഷണൽ അഗ്രി-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എ.ബി.ഐ.) ബയോടെക്നോളജി പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ബയോടെക്നോളജി വകുപ്പിനുകീഴിൽ മൊഹാലിയിലുള്ള നാഷണൽ അഗ്രി-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എ.ബി.ഐ.) ബയോടെക്നോളജി പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു അഗ്രിക്കൾച്ചറൽ ബയോടെക്നോളജി, ഫുഡ് ബയോടെക്നോളജി, ന്യൂട്രീഷൻ ബയോടെക്നോളജി എന്നീ സവിശേഷ മേഖലകളിലെ ഗവേഷണങ്ങൾക്കാണ് ജൂലായിൽ ആരംഭിക്കുന്ന സെഷനിൽ അവസരമുള്ളത്. ഫരീദാബാദിലെ റീജണൽ സെൻറർ ഫോർ ബയോടെക്നോളജിയാകും ബിരുദം നൽകുക. അപേക്ഷാർഥിക്ക് ലൈഫ് സയൻസസിന്റെ ഏതെങ്കിലും മേഖലയിൽ എം.എസ്.എ.സി./എം.ടെക്, അല്ലെങ്കിൽ എം.ഫാർമ/എം.വി.എസ്.സി./എം.ബി.ബി.എസ്./തത്തുല്യ ബിരുദം 55 ശതമാനംമാർക്കോടെ (പട്ടിക/ഒ.ബി.സി/ഭിന്നശേഷിക്കാർക്ക് 50 ശതമാനം) വേണം. യു.ജി.സി/സി.എസ്.ഐ.ആർ./ഐ.സി.എം.ആർ./ ഡി.എസ്.ടി./ഡി.ബി.ടി./സർക്കാർ അംഗീകൃത ഏജൻസിയുടെ ഫെലോഷിപ്പ് യോഗ്യതയും വേണം. വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്. യോഗ്യതാ കോഴ്സിന്റെ അന്തിമവർഷ/അന്തിമ സെമസ്റ്റർ പരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവർ അഭിമുഖീകരിക്കാൻ പോകുന്നവർ എന്നിവർക്കും അപേക്ഷിക്കാം. വിജ്ഞാപനം അപേക്ഷാഫോറം സിനോപ്സിസ് ഷീറ്റ് എന്നിവ https://nabi.res.in/site/career ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും

Career @ Journalism

വാർത്തകളും ജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ശരിയായ മാർഗമാണ് ജേണലിസം. പത്രപ്രവർത്തനം അടിസ്ഥാനപരമായി-  സത്യസന്ധത, എഡിറ്റോറിയൽ സ്വാതന്ത്ര്യം, വെളിപ്പെടുത്തൽ എന്നിവയുടെ തത്വങ്ങളെ ആശ്രയിച്ചിരിക്കുന്നു.  ബിസിനസ്സ്, സംസ്കാരം, രാഷ്ട്രീയം, കല, സാമ്പത്തിക ശാസ്ത്രം, ചരിത്രം, കരിയർ, അന്താരാഷ്ട്രീയം, വിനോദം, കായികം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാമാണ് പത്രപ്രവർത്തകർ സംവദിയ്ക്കുന്ന മേഖലകൾ. മാധ്യമ പ്രവർത്തകനാകാൻ ഏത് കോഴ്സ് പഠിയ്ക്കണം?  പ്രിന്റ് മീഡിയ (പത്രം, മാസികകൾ),  ബ്രോഡ്കാസ്റ്റ് മീഡിയ,  (TV, Radio),  ഔട്ഡോർ അഥവാ ഔട്ട് ഓഫ്  ഹോം മീഡിയ,  ഓൺലൈൻ മീഡിയ അഥവാ ന്യൂ മീഡിയ  എന്നിങ്ങനെ മീഡിയകളെ പലതരത്തിൽ തിരിയ്ക്കാൻ കഴിയും.. ഓരോന്നിലും സ്‌പെഷലൈസ് ചെയ്യാൻ സാധിയ്ക്കുന്ന ഡിഗ്രി, പിജി, പിജി ഡിപ്ലോമ കോഴ്സുകൾ ഇക്കാലത്ത് നിലവിൽ ഉണ്ട്. ഒരു പത്ത് വർഷം മുമ്പ് ഇത്തരം വ്യത്യസ്തമായ കോഴ്സുകൾ സ്വപ്നത്തിൽ പോലുമില്ലായിരുന്നുവെന്നതാണ് സത്യം. +2വിന് ഏതു ഗ്രൂപ്പ് എടുത്താലും ജേർണലിസം പഠിയ്ക്കാൻ സാധിയ്ക്കും. അതുപോലെതന്നെ ഡിഗ്രിയ്ക്ക് ഏതു വിഷയം പഠിച്ചാലും പിജി യ്ക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന പൊതുവായ ബിരുദാനന്തര ബിരുദ കോഴ

വെല്ലൂരിൽ ഇൻ്റഗ്രേറ്റഡ് എംടെക്, MCA, MSc

 *എൻട്രൻസില്ലാതെ വെല്ലൂരിൽ ഇൻ്റഗ്രേറ്റഡ് എംടെക്, MCA,  MSc *65% മാർക്കോടെ പ്ല​സ് ടു ​(Phy, Chem, & Maths)പാ​സാ​യ​വ​ര്‍ക്ക് വി​ഐ​ടി​യു​ടെ അഞ്ചു വ​ര്‍ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ടെ​ക്, എം​എ​സ്‌​സി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.*  ജൂ​ൺ 30 വ​രെ​യാ​ണ് അ​പേ​ക്ഷ സമർപ്പിക്കേ​ണ്ട​ നിലവിലെ സമയം. ഇ​തിന് പ്ര​വേ​ശ​ന പ​രീ​ക്ഷ ഉ​ണ്ടാ​കി​ല്ല.  NIOS, വിദൂര വിദ്യാരീതിയിൽ +2 എഴുതിയവർ അർഹരല്ല. NRI / ഫോറിൻ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.  MTech ന് സോഫ്റ്റ്'വേർ എഞ്ചിനീയറിങ്, CSE, ആർട്ടിഫിഷൽ ഇൻ്റലിജൻസ്. കൺട്രക്ഷൻ ടെക് എന്നിവയാണുള്ളത്. CSE യിൽ Data Science, വിർച്ചുസ കൊളാബൊറേഷൻ, ബിസിനസ് അനാലിറ്റിക്സ്, സൈബർ സെക്യൂരിറ്റി എന്നിവ സ്പെഷ്യലൈസേഷനായുണ്ട്. MSc യിൽ ബയോടെക്നോളജി, ഫുഡ് സയൻസ് & ടെക് കമ്പ്യൂട്ടേഷനൽ സ്റ്റാറ്റിസ്റ്റിക്സ് & ഡാറ്റാ അനലിറ്റിക്സ് ഫിസിക്സ് കെമിസ്ട്രി മാത്സ് ഡാറ്റാ സയൻസ് എന്നിവയാണുള്ളത്. മികച്ച അക്കാദമിക നിലവാരം ഇൻ്റഗ്രേറ്റഡ്‌ കാമ്പസിനുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.vit.ac.in

Career in Home Science

സയന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ കഴിയുന്നവര്‍ക്കൊരു വിഷയമാണ് ഹോം സയന്‍സ്. ഫാമിലി ആന്‍ഡ് കമ്യൂണിറ്റി സയന്‍സ് എന്നും ഈ കോഴ്സ് അറിയപ്പെടുന്നു.  കമ്യൂണിറ്റി റിസോഴ്സ് മാനേജ്മെന്‍റ് , ശിശു വികസനം, ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍, ഫാമിലി ആന്‍ഡ് കമ്യൂണിറ്റി സയന്‍സ്, ക്ലോത്തിങ്ങ് ആന്‍ഡ് ടെക്സ്റ്റൈല്‍ തുടങ്ങിയ സ്പെഷ്യലൈസേഷനുകള്‍ ബിരുദാനന്തര തലത്തിലുണ്ട്.    സൈമൂഹിക സേവന കേന്ദ്രങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, ആശുപത്രികള്‍, പോഷകാഹാര ഉല്‍പ്പാദന കേന്ദ്രങ്ങള്‍, കൗണ്‍സലിങ്ങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയിലെല്ലാം ഹോം സയന്‍സ് ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങളുണ്ട്. എവിടെയൊക്കെ പഠിക്കാം കേരളത്തിലെ ഹോം സയന്‍സ് പഠന സൗകര്യമുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ 1.       Assumption College Changanacherry (BSc, MSc) (https://assumptioncollege.in) 2.       BCM College Kottayam (http://www.bcmcollege.org) 3.       CMS College Kottayam (BSc Family and Community Science) (http://cmscollege.ac.in) 4.  Morning Star Home Science College Angamaly (BSc and MSc  - Family & Community Science) (http://morning

പി എസ് സി, യു പി എസ് സി സൗജന്യ പരീക്ഷ പരിശീലനം: അപേക്ഷ ക്ഷണിച്ചു.

 കേരള സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിൽ പി എസ് സി, യു പി എസ് സി മുതലായ മത്സരപ്പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾ ക്ക് സൗജന്യ പരീക്ഷ പരിശീലന ത്തിനായുള്ള 2021 ജൂലൈ മുതൽ ഡിസംബർ വരെയുള്ള റെഗുലർ, ഹോളിഡേ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ന്യുനപക്ഷ വിഭാഗത്തിൽ പെട്ട മുസ്ലിം, ക്രിസ്ത്യൻ, സിഖ്‌, ജൈന, പാഴ്സി എന്നിവർക്ക് പുറമെ 20% സീറ്റുകളിൽ ഇതര ഒ ബി സി വിഭാഗത്തിൽ ഉള്ളവർക്കും പ്രവേശനം ലഭിക്കും.  താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ എസ് എസ് എൽ സി  സർട്ടിഫിക്കറ്റ്ന്റെ കോപ്പിയും പാസ്പോർട്ട്  സൈസ്‌ ഫോട്ടോ യും സഹിതം  ccmykkdadmissions@gmail.com എന്ന ഇമെയിൽ ലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.  ഓൺലൈനായി നടക്കുന്ന   ഇന്റർവ്യൂ വിന്റെയും യോഗ്യത പരീക്ഷയിൽ നേടിയ മാർക്കിന്റെയും  അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം.   കൂടുതൽ വിവരങ്ങൾക്ക് 94478 81853, 9446643499, 9846654930 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.  അപേക്ഷ സമർപ്പിക്കാനുള്ള അവസാനതിയ്യതി ജൂണ് 15 വൈകുന്നേരം 5 മണി.

Career in English Language

 *ഇംഗ്ലീഷ് ഭാഷാ പഠനം: സാധ്യതകൾ 🔲സംസ്കാരത്തിന്റെ ദിശാ സൂചിയാണ് ഭാഷ എന്നു പറയാറുണ്ട്. മനുഷ്യരെ ഒരുമിപ്പിക്കുന്നതും വേർതിരിക്കുന്നതും ഭാഷ തന്നെ. മനുഷ്യന്റെ ആശയാവിഷ്കാര ങ്ങൾ അർത്ഥപൂർണമാകുന്നതും ഭാഷകളിലൂടെ തന്നെ. 🔲 ലോകത്ത് 84 കോടി പേർ പ്രാഥമിക ഭാഷയായും 50 കോടി പേർ രണ്ടാം ഭാഷയായും സംസാരിക്കുന്ന ഇംഗ്ലീഷിന് സ്വാഭാവികമായും വിശ്വ ഭാഷ എന്ന പദവിയ്ക്ക് അർഹതയുണ്ട്.  🔲 67 രാജ്യങ്ങളിൽ പ്രാഥമിക ഭാഷയായും 27 രാജ്യങ്ങളിൽ ഔദ്യോഗിക ദ്വിതീയ ഭാഷയായും ഇംഗ്ലീഷ് ഉപയോഗിക്കപ്പെടുന്നു. *🔲 വിവര സാങ്കേതിക വിദ്യയുടെ വരവോടെ ഇംഗ്ലീഷിന്റെ പ്രാധാന്യം വർധിച്ചിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകൾ ലോകത്തെ ഒരു ആഗോള ഗ്രാമമാക്കി പരിവർത്തനം ചെയ്തു കഴിഞ്ഞിരിക്കുന്നു. സ്വാഭാവികമായും ഉൽപ്പാദനം, വാണിജ്യം തുടങ്ങിയ മേഖലകളിലും ആശയ വിനിമയോപാധി എന്ന നിലയിൽ ഇംഗ്ലീഷിന് പ്രാധാന്യമേറിയിരിക്കുന്നു.* 🔲 വിവിധ സംസ്കാരങ്ങളെയും ദേശങ്ങളെയും കൂട്ടിച്ചേർക്കുന്ന ഇണക്കു കണ്ണിയായും ഇംഗ്ലീഷ് പ്രവർത്തിക്കുന്നു. *🔲 നയതന്ത്രം, ടൂറിസം, വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ വിനിമയം, വിനോദം എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇംഗ്ലീഷിന് വലിയ

അധ്യാപക നിയമനം: മാനന്തവാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍

  വയനാട് പനമരത്ത് സ്ഥിതി ചെയ്യുന്ന മാനന്തവാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദമുള്ളവര്‍   mail2gptcmndy@gmail.com   എന്ന മെയിലിലേക്ക് മെയ്-31-നുള്ളില്‍ ബയോഡാറ്റ അയയ്ക്കണം.  

Hotel Management Education in Kerala

 ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കേരളത്തിൽ ടൂറിസം മേഖലയില്‍ കേരളത്തിന്റെ പ്രശസ്തി വര്‍ധിക്കുന്നതനുസരിച്ച് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് പ്രാധാന്യവും വര്‍ധിച്ചുവരുന്നു. 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസ്സായവര്‍ക്ക് ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി കോഴ്‌സില്‍ പ്രവേശനം നേടാം. ഇതുകൂടാതെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന മൂന്നുവര്‍ഷ ബി.എസ്‌സി. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുണ്ട്. പൊതുപ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. കോവളത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനജ്‌മെന്റ്, കോഴിക്കോട്ടെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, വയനാട്ടിലെ ലക്കിടിയിലുള്ള ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (സ്വകാര്യം) എന്നീ സ്ഥാപനങ്ങളിലേക്ക് ഈ പരീക്ഷയിലൂടെയാണ് പ്രവേശനം. അതതു വര്‍ഷം പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.nchmct.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റ

Aerospace Engineering

ബഹിരാകാശ വാഹനങ്ങളും റോക്കറ്റുകളും ഉപഗ്രഹങ്ങളുമൊക്കെ വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ് എയ്‌റോസ്‌പേസ് എഞ്ചിനിയറിങ്. നാലുവര്‍ഷത്തെ ബി.ടെക്, രണ്ടുവര്‍ഷത്തെ എം.ടെക് കോഴ്‌സുകളില്‍ പഠനം നടത്താം. തിരുവനന്തപുരത്ത് വലിയമലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (IIST) എയ്‌റോസ്‌പേസ് എഞ്ചിനിയറിങ്ങില്‍ ബി.ടെക്. കോഴ്‌സ് നടത്തുന്നുണ്ട്. പ്ലസ്ടു പരീക്ഷയില്‍ ആദ്യ അവസരത്തില്‍ തന്നെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക്, കുറഞ്ഞത് 70 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 10-ാം ക്ലാസ് പരീക്ഷയിലും 70 ശതമാനം മാര്‍ക്ക് വേണം (പട്ടികവിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും 60 ശതമാനം). അഖിലേന്ത്യാ തലത്തിലുള്ള മത്സരപരീക്ഷയിലൂടെ (ISAT) ആണ് തിരഞ്ഞെടുപ്പ്. 60 സീറ്റാണ് ഉള്ളത്. പഠനം പൂര്‍ണമായും സൗജന്യമാണെന്നതാണ് ഐ.ഐ.എസ്.ടി.യുടെ പ്രധാന സവിശേഷത. ട്യൂഷന്‍ ഫീസ് ഇല്ല. ഭക്ഷണവും താമസവും സൗജന്യം. ബുക്ക് അലവന്‍സും പഠനച്ചെലവുകള്‍ക്കായി ബഹിരാകാശ വകുപ്പിന്റെ അസിസ്റ്റന്റ്ഷിപ്പും ലഭിക്കും. ബോംബെ, ഖരഗ്പുര്‍, മദ്രാസ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെ

BFA: Bachelor of Fine Arts

 ബാച്ചിലർ ഓഫ് ഫൈനാർട്സ് (BFA) പഠിക്കാൻ ചിത്ര, ശില്പകലകളില്‍ താത്പര്യമുള്ളവര്‍ക്ക് ഈ രംഗത്ത് നേടാവുന്ന അക്കാദമിക് യോഗ്യതയാണ് ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്. പ്ലസ്ടുവിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. പെയിന്റിങ്, അപ്ലൈഡ് ആര്‍ട്ട്, സ്‌കള്‍പ്ചര്‍, കമേഴ്‌സ്യല്‍ ആര്‍ട്ട് തുടങ്ങിയ വിഷയങ്ങളില്‍ സ്‌പെഷലൈസ് ചെയ്യാനുള്ള അവസരവും കിട്ടും. ഇതോടൊപ്പം ആനിമേഷന്‍, മള്‍ട്ടിമീഡിയ, ഗ്രാഫിക്‌സ് മുതലായവയും പഠിച്ചാല്‍ അതിവിശാലമായ തൊഴിലവസരങ്ങളാണ് തുറന്നുകിട്ടുക. കേരളത്തില്‍ ശ്രീശങ്കരാചാര്യ, കലിക്കറ്റ്, എം.ജി., കേരള സര്‍വകലാശാലകളില്‍ കുറഞ്ഞ ചെലവില്‍ കലാപഠനത്തിനുള്ള സൗകര്യമുണ്ട്. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി കേന്ദ്രത്തില്‍ നടത്തുന്ന പെയിന്റിങ് ബി.എഫ്.എ. കോഴ്‌സിന് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിലാസം: Sree Sankaracharya, University of Sanskrit, Kalady (PO), Ernakulam 683 574. Ph: 04842463380. എം.ജി. യൂണിവേഴ്‌സിറ്റിക്കു കീഴില്‍ തൃപ്പൂണിത്തുറയിലുള്ള ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ ബി.എഫ്.എ. വിഷ്വല്‍ ആര്‍ട്‌സ് (4 വര്‍ഷം), എം.എഫ്.എ. (2 വര്‍ഷം) എന്നീ കോഴ്‌സുകളുണ

Top Universities in the World

 കേമൻമാരായ വിശ്വ സർവ്വകലാശാലകൾ ▪️ഓക്‌സ്ഫഡ്  2019-ലെ വേള്‍ഡ് യൂനിവേഴ്‌സിറ്റി റാംങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ബ്രിട്ടനിലെ ഓക്‌സ്ഫഡ്.  ക്യൂ എസ് വേള്‍ഡ് യൂനിവേഴ്‌സിറ്റി റാങ്കിംഗ്* പ്രകാരം ലോകത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ യൂനിവേഴ്‌സിറ്റിയാണിത്. ആന്ത്രാപ്പൊളജി, ആര്‍ക്കിയോളജി തുടങ്ങിയ ഹ്യുമാനിറ്റീസ് വിഷയങ്ങളിലും ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചറിലും ഏറ്റവും മുന്‍പന്തിയിലാണ് ഓക്‌സ്ഫഡിന്റെ സ്ഥാനം. മ്യൂസിക്, ചരിത്രം, ക്ലാസ്സിക് തുടങ്ങിയ വിഷയങ്ങളിലും യൂനിവേഴ്‌സിറ്റി മുന്‍പന്തിയില്‍ തന്നെ. റെഗുലര്‍ സ്റ്റുഡന്റ്‌സായി ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികളുള്ള യൂനിവേഴ്‌സിറ്റിയില്‍ അധികവും ബ്രിട്ടനു പുറത്തുനിന്നുള്ളവരാണ്. ഗ്രാജുവേറ്റ് ലെവലില്‍ വിദ്യാര്‍ഥികള്‍ക്ക് ചില നിയതമായ കോഴ്‌സുകള്‍ക്കേ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയില്‍ ചേരാന്‍ കഴിയൂ. പി.ജി ലെവലിലാണ് ഇന്റര്‍ നാഷ്‌നല്‍ സ്റ്റുഡന്‍സിന് കൂടുതല്‍ അവസരങ്ങളുള്ളത്. ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് കോഴ്‌സുകള്‍ക്കും ഇവിടെ ഏറെ വിദ്യാര്‍ഥികളുണ്ട്. ലോകത്തെ പല പ്രമുഖ എഴുത്തുകാരും നടന്മാരും രാജ്യതന്ത്രജ്ഞരുമൊക്കെ ഓക്‌സ്ഫഡിന്റെ സന്താനങ്ങളാണ്. 1985 മുതല്‍ യൂനിവ

Premiure Islamic lnstitutes in India

 ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക കലാലയങ്ങള്‍   ▪️നദ്‌വത്തുല്‍ ഉലമ, ലഖ്‌നൗ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ സ്ഥിതിചെയ്യുന്ന നദ്‌വത്തുല്‍ ഉലമ ഇന്ത്യക്കകത്തും പുറത്തുമുള്ള ധാരാളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന പ്രശസ്ത സ്ഥാപനമാണ്. 1894-ല്‍ സ്ഥാപിതമായ ഈ കലാലയം വിശ്വപ്രശസ്തരായ പല പണ്ഡിതന്മാരെയും സംഭാവന ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനത്തോടൊപ്പം അറബി ഭാഷക്ക് നല്‍കുന്ന പ്രാധാന്യമാണ് പ്രധാന ആകര്‍ഷണം. ആലിമിയത്ത് (ഡിഗ്രി), ഫളീലത്ത്(പി.ജി) എന്നിവയാണ് പ്രധാന കോഴ്‌സുകള്‍. ▪️ദാറുല്‍ ഉലൂം, ദയൂബന്ദ് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലെ ദയൂബന്ദിലാണ് പ്രസിദ്ധമായ ദാറുല്‍ ഉലൂം ഇസ്‌ലാമിക പഠനകേന്ദ്രം. 1866-ല്‍ മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി സ്ഥാപിച്ച ഇവിടെ ഹനഫീ സരണിയിലുള്ള സിലബസാണ് പിന്തുടരുന്നത്. ▪️ജാമിഅത്തുല്‍ ഫലാഹ്, അഅ്‌സംഗഢ് ഉത്തര്‍പ്രദേശിലെ തന്നെ അഅ്‌സംഗഢില്‍ സ്ഥിതിചെയ്യുന്ന ജാമിഅത്തുല്‍ ഫലാഹ് ഇന്ത്യയിലെ പ്രശസ്ത ഇസ്‌ലാമിക കലാലയങ്ങളിലൊന്നാണ്. ▪️ജാമിഅ ദാറുസ്സലാം, ഉമറാബാദ് തമിഴ്‌നാട്ടിലെ ഉമറാബാദില്‍ 1924-ല്‍ സ്ഥാപിതമായി. മദ്ഹബ് പക്ഷപാതിത്വങ്ങള്‍ക്കതീതമായ പാഠ്യപദ്ധതിയാണ് ദാറുസ്സലാമിന്റെ പ്രത്യേക

After BCA

 ❓കേരളത്തിൽ ബി.സി.എ. കഴിഞ്ഞു പോകാവുന്ന എം.സി.എ. ഒഴികെയുള്ള കോഴ്സുകൾ ഏതൊക്കെയുണ്ട്? 🅰️ബി.സി.എ. (ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്) പൂർത്തിയാക്കിയ ശേഷം എം.സി.എ. (മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്) അല്ലാതെ കംപ്യൂട്ടർ സയൻസ്/അനുബന്ധ മേഖലകളിൽ കേരളത്തിൽ പഠിക്കാവുന്ന ചില പ്രോഗ്രാമുകൾ: * എം.എസ്സി. കംപ്യൂട്ടർ സയൻസ് (കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്-കേരള) * എം.എസ്സി. കംപ്യൂട്ടേഷണൽ ബയോളജി (കേരള) * എം.എസ്സി.-കംപ്യൂട്ടർ എൻജിനിയറിങ് ആൻഡ് നെറ്റ് വർക്ക് ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, സൈബർ ഫൊറൻസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് (അപ്ലൈഡ്), ബയോ ഇൻഫർമാറ്റിക്സ്, ബയോ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സ്റ്റാറ്റിസ്റ്റിക്സ് (എല്ലാം എം.ജി.) * എം.വൊക്ക് - മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് (കൊച്ചി) * എം.എസ്സി. ഫൊറൻസിക് സയൻസ് (കാലിക്കറ്റ്) * എം.എസ്സി.-റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസ്. (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ

Career in Journalism

 ഒരു ജേർണലിസ്റ്റാവാൻ To become a Journalist , Generally, it is not necessary to do a Journalism Course. But a Degree or PG related to Journalism may be of an advantage. You can do any other course and apply for Journalist positions if you have good command over the language. കേരള സർവകലാശാലയിൽ, ജർണലിസം & മാസ് കമ്യൂണിക്കേഷൻ കോഴ്സിലെ പ്രവേശനത്തിന് പ്ലസ് ടു ആണ് യോഗ്യത. ഏതു സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിഷിക്കാം. പ്രവേശനത്തിന് റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ജർണലിസം വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് ആ വിഷയത്തിനു കിട്ടിയ മാർക്കിന്റെ 10 ശതമാനം കൂടി, ഹയർ സെക്കണ്ടറിയിലെെ മാർക്കിനോട് കൂട്ടും. കോഴിക്കോട്് സർവകലാശാലയിൽ ബി.എ.മാസ് കമ്യൂണിക്കേഷൻ കോഴ്‌സ് ആണ് ഉള്ളത്. എല്ലാ ഗ്രൂപ്പുകാർക്കും അപേക്ഷിക്കാം. ഹയർ സെക്കണ്ടറിയിൽ മാസ് കമ്യൂണിക്കേഷൻ, മാസ് കമ്യൂണിക്കേഷൻ വിത് വെബ് ടെക്നോളജി, ജർണലിസം എന്നിവയിലൊന്ന് ഓപ്ഷണലായി പഠിച്ചവർക്ക് റാങ്കിംഗിൽ 50 മാർക്ക് പ്ലസ് ടു മാർക്കിനോട് ചേർക്കും. മഹാത്മാ ഗാന്ധി സർവകലാശാലയിൽ ബി.എ.മാസ് കമ്യൂണിക്കേഷൻ & ജർണലിസം, ബി.വൊക്. ബ്രോഡ് കാസ്റ്റിംഗ് & ജർണലിസം എന്നീ കോഴ്‌സ

Career Opportunities for Zoology Graduates

 സുവോളജിക്കാരുടെ സാധ്യതകൾ സുവോളജി പഠനം കഴിഞ്ഞവർക്ക് യോഗ്യതയ്ക്കനുസരിച്ച് പ്രവർത്തിക്കാവുന്ന ചില സ്ഥാനങ്ങൾ: ഇക്കോളജിസ്റ്റ്, ആനിമൽ ന്യൂട്രീഷനിസ്റ്റ്, മറൈൻ സയൻ്റിസ്റ്റ്/ബയോളജിസ്റ്റ്, എൻവയൺമൻ്റൽ കൺസൽട്ടൻ്റ്, വൈൽഡ് ലൈഫ് കൺസർവേഷനിസ്റ്റ്, ആനിമൽ & വൈൽഡ് ലൈഫ് എജ്യൂക്കേറ്റർ, ആനിമൽ റീഹാബിലിറ്റേറ്റർ, ആനിമൽ കെയർടേക്കർ, ഒർണിത്തോളജിസ്റ്റ് (പക്ഷിശാസ്ത്രജ്ഞൻ), മാമ്മലോജിസ്റ്റ് (മാമൽ പoന ശാസ്ത്രജ്ഞൻ), ഇക്തിയോളജിസ്റ്റ് (മത്സ്യ ശാസ്ത്രജ്ഞൻ), ടാക്സോണമിസ്റ്റ്, എoബ്രിയോളജിസ്റ്റ്, ഹെർപറ്റോളജിസ്റ്റ്, ഫിസിയോളജിസ്റ്റ് തുടങ്ങിയവ. നാഷണൽ പാർക്ക്, വൈൽഡ് ലൈഫ് സാംക്ച്വറി, മൃഗശാല, ബേർഡ് സാംക്ച്വറി എന്നിവിടങ്ങളിലും അവസരങ്ങൾ പ്രതീക്ഷിക്കാം. സുവോളജിക്കാർക്ക് അപേക്ഷിക്കാമായിരുന്ന, കേരളത്തിൽ പി.എസ്.സി. വഴി മുൻകാലങ്ങളിൽ വന്നിട്ടുള്ള ചില തൊഴിൽ വിജ്ഞാപനങ്ങൾ: * എം.എസ്.സി യോഗ്യത: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അദർ റിസർച്ച് അസിസ്റ്റൻ്റ് (സുവോളജി), അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് ഫിഷറീസ് (മൂന്നും ഫിഷറീസ് വകുപ്പിൽ); സയൻ്റിഫിക് ഓഫീസർ - ബയോളജി (കേരള പോലീസ് സർവീസ് - ഫോറൻസിക് സയൻസ് ലബോറട്ടറി) * ബി.എസ്.സി യോഗ്യത: വൈൽഡ് ലൈഫ് അസിസ്റ്റൻ്റ് (കേരള ഫ

Bachelor of Plannig (B. Planning)

കൂടുതൽ സങ്കീർണ്ണവും വൈവിധ്യപൂർണ്ണവുമായ ലോകത്ത് മനുഷ്യ ജീവിതം സുഗമമാക്കുന്നതിന് വേണ്ട ആസൂത്രണങ്ങൾ  ചെയ്യുന്ന ദൗത്യമാണ് പ്ലാനർമാർക്കുള്ളത്. ഇതിനു വേണ്ട അറിവും ശേഷിയും നൽകുന്ന രീതിയിലാണ്  ബാച്ചിലർ ഓഫ് പ്ലാനിംഗ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.  നഗരങ്ങളുടെയും പട്ടണങ്ങളുടെയും രൂപകൽപ്പനയും രൂപവും അവരുടെ സേവനങ്ങളും ലഭ്യമായ സൗകര്യങ്ങളും ആസൂത്രണം ചെയ്യാൻ നല്ല പ്ലാനർമാർക്ക് സാധിക്കും +2 കഴിഞ്ഞ് പഠിക്കാവുന്ന നാലുവർഷം ദൈർഘ്യമുള്ള ഒരു പ്രോഗ്രാമാണ് ബാച്ചിലർ ഓഫ് പ്ലാനിങ് (ബി.പ്ലാൻ).  ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ പരീക്ഷയുടെ പരിധിയിൽ ഈ കോഴ്സ് ഉൾപ്പെടുന്നുണ്ട്.  ഈ പ്രോഗ്രാമിലേക്ക് പ്രവേശനം തേടുന്നവർ പൊതുവേ പ്ലസ്ടു/തത്തുല്യ പരീക്ഷ, മാത്തമാറ്റിക്സിന് 50-ഉം മൊത്തത്തിൽ 50-ഉം ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം.  ജെ.ഇ.ഇ. മെയിൻ വഴിയുള്ള പ്രവേശനത്തിൽ, അപേക്ഷാർഥി പ്ലസ്ടു/തത്തുല്യ പരീക്ഷ 75 ശതമാനം മാർക്ക് നേടി ജയിക്കുകയോ താൻ പഠിച്ച ബോർഡ് പരീക്ഷയിൽ മുന്നിലെത്തുന്നവരുടെ 20-ാം പെർസൻടൈൽ കട്ട് ഓഫ് സ്കോറിൽ ഉൾപ്പെടുകയോ വേണമെന്ന നിബന്ധനയുമുണ്ട്.  എന്നാൽ, കോവിഡ് ഇളവ് പ്രകാരം പ്രവേശനത്തിന് മാത്തമാറ്റ

എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമെനിൽ അധ്യാപക നിയമനം

തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമെനിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ നിയമനം നടത്തും. ഒന്നാം ക്ലാസോടുകൂടി ബി.ടെക് ബിരുദവും എം.ടെക് ബിരുദവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജ് വെബ്സൈറ്റിലെ ലിങ്കിൽ 23ന് മുൻപ് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ  lbt.ac.in  ൽ ലഭിക്കും. ഫോൺ: 9645238136 (CSE), 8921244089 (ECE). തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമെനിൽ പ്രൊഫഷണൽ കമ്മ്യൂണിക്കേഷനിൽ (ഇംഗ്ലീഷ്) ഗസ്റ്റ് ഫാക്കൽറ്റി നിയമനം നടത്തുന്നു. ഒന്നാം ക്ലാസോടുകൂടി എം.എ (ഇംഗ്ലീഷ്) ബിരുദമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ lbt.ac.in ലെ ലിങ്കിൽ 23ന് മുൻപ് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: ഫോൺ: 9400475802.

പോണ്ടിച്ചേരി JIPMERൽ MSc/MPH/PBD/PGD/PGF തുടങ്ങിയ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Jawaharlal Institute of Postgraduate Medical Education & Research (JIPMER)* is one among the very few institutions in the country which is providing teaching from undergraduate to superspeciality & sub-specialties, conducting path breaking research and providing specialty care of high order. *JIPMER invites application for Entrance Examination for admission to the following courses:* 1. MSc Allied Health Science courses. 2. MSc Nursing. 3. Master of Public Health. 4. Post Basic Diploma in Nursing. 5. Postgraduate Diploma in Genetic Counseling. 6. Postgraduate fellowship in Family Planning. 🔆 *Registration started on:* *21 May 2021 11:00 AM* 🔆 *Registration closes on:* *15 June 2021 5:00 PM.* 🔆 *Date & Time of Entrance Examination :* *2 July 2021  2.00 PM to 3.30 PM.* For more details about courses,application procedures and prospectus, visit the link given below. 🔗Link: https://www.jipmer.edu.in/jipmer-msc-mph-pbd-pgd-pgf-courses-aug-2021-session

RIE മൈസൂരിൽ ഡിഗ്രി, പിജി പഠനത്തോടൊപ്പം B.ed പഠിക്കാം: ഇപ്പോൾ അപേക്ഷിക്കാം

🔲എൻസിഇആർടിയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്‌ഥാപനം മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ (ആർഐഇ) പ്രവേശനത്തിനു ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. *🌎🌎  www.riemysore.ac.in* 🔲 ജൂലൈ 18ലെ എൻട്രൻസ് പരീക്ഷയടക്കമുള്ള വിവരങ്ങൾക്ക്  *🌎🌎 വെബ്: http://cee.ncert.gov.in.* *🔲 പ്രോഗ്രാമുകൾ* *◾ 1) ഇന്റഗ്രേറ്റഡ് ബിഎസ്‌സി ബിഎഡ്* ▪️ 4 വർഷം. ▪️ ബിഎസ്‌സി (ഫിസിക്‌സ,് കെമിസ്‌ട്രി, മാത്‌സ്)  ബിഎസ്‌സി (കെമിസ്‌ട്രി, ബോട്ടണി, സുവോളജി) Bsc ,ബിഎഡ് എന്നീ 2 ബിരുദങ്ങൾക്കും തുല്യം.  ▪️ ബന്ധപ്പെട്ട വിഷയങ്ങൾ ഐച്‌ഛികമായി 50% എങ്കിലും മൊത്തം മാർക്കോടെ പ്ലസ്‌ടൂ ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45%.  ▪️ഫിസിക്കൽ സയൻസിനും ബയളോജിക്കൽ സയൻസിനും 40 സീറ്റ് വീതം *◾ 2) ഇന്റഗ്രേറ്റഡ് ബിഎ ബിഎഡ് :* ▪️4 വർഷം.  ▪️ബിഎ, ബിഎഡ് എന്നീ 2 ബിരുദങ്ങൾക്കും തുല്യം ▪️സയൻസ് / കൊമേഴ്സ് / ആർട്സ് വിഷയങ്ങൾ ഐച്‌ഛികമായി 50% എങ്കിലും മൊത്തം മാർക്കോടെ പ്ലസ്‌ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45%.  ▪️40 സീറ്റ്. *◾ 3) ഇന്റഗ്രേറ്റഡ് എംഎസ്‌സി എഡ്:* ▪️ ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് ഇവയൊന്ന

അരുൺ ജെയ്റ്റ്‌ലി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫിനാൻസ് പി.ജി.ഡി.എം

 ഫരീദാബാദിലെ അരുൺ ജെയ്റ്റ്‌ലി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെൻറ് പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇൻ മാനേജ്മെൻറ് (ഫിനാൻസ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  റെസിഡൻഷ്യൽ രീതിയിൽ നടത്തുന്ന പ്രോഗ്രാമിന്റെ ദൈർഘ്യം രണ്ടുവർഷമാണ്. കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സി.എ./സി.എസ്./സി.ഡബ്ല്യു.എ./സി.എഫ്.എ./ബി.ഇ./ബി.ടെക് തുടങ്ങിയ പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷാർഥിക്ക് കാറ്റ്, സാറ്റ്, സിമാറ്റ്, മാറ്റ്, ജിമാറ്റ് എന്നിവയിലൊന്നിൽ രണ്ടുവർഷത്തിനുള്ളിലെ സാധുവായ സ്കോർ വേണം. ഉയർന്ന പ്രായം 30 വയസ്സ്. യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവർഷപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. ബിരുദധാരികളായ (50 ശതമാനം മാർക്ക്) 45 വയസ്സ് കവിയാത്ത കേന്ദ്രസർക്കാർ/കേന്ദ്രഭരണപ്രദേശ ഓഫീസുകൾ/പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ മിഡിൽ/സീനിയർ ലെവൽ സ്ഥാനങ്ങളിലുള്ളവർക്കും അപേക്ഷിക്കാം. അവരെ മാനേജ്മെൻറ് അഭിരുചിപരീക്ഷായോഗ്യതയിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷാഫോറം മാതൃക http://nifm.ac.in ലെ പ്രോഗ്രാം ബ്രോഷറിൽ ഉണ്ട്. അപേക്ഷാഫീസ് 1000 രൂപ. പൂരിപ്പിച്ച അപേക്ഷയും

R-SETI-Rural Self Employment Training Institute 's in Kerala : കേരളത്തിലെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രങ്ങൾ

 നയാ പൈസ ചെലവില്ല, തൊഴിൽ പരിശീലനം തേടാം.. ഇടങ്ങളെ പരിചയപ്പെട്ടാലോ? ചിലവേതുമില്ലാത്ത ജോലി പരിശീലിപ്പിക്കുന്ന ഇടങ്ങളുണ്ടോ എന്നാണ് പലരും അന്വേഷിക്കുന്നത്. അതും രണ്ടോ മൂന്നോ മാസം ദൈർഘ്യമുള്ളവ മാത്രം. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം പരിശീലന കേന്ദ്രങ്ങളുണ്ട്. പൊതുമേഖലാ ബാങ്കുകൾ മുൻകയ്യെടുത്ത് സ്ഥാപിച്ചിട്ടുള്ള ആർ-സെറ്റി എന്ന ഇത്തരം കേന്ദ്രങ്ങളെ അറിയാൻ ശ്രമിക്കാം. _ആര്‍-സെറ്റി അഥവാ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം_ ആര്‍-സെറ്റി (R-SETI-Rural Self Employment Training Institute) എന്നറിയപ്പെടുന്ന ഈ പരിശീലന കേന്ദ്രങ്ങള്‍ ഗ്രാമീണ വികസന വകുപ്പാണു സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഓരോ ജില്ലയിലെയും ലീഡ് ബാങ്കാണു പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ആര്‍-സെറ്റികളുണ്ട്. ❓പരിശീലനം ഏതു വിഷയത്തില്‍? പൊതുവായി ജില്ലകള്‍ തോറും നടപ്പാക്കിവരുന്ന കോഴ്‌സുകള്‍ താഴെ പറയുന്നവയാണ്. ഫോട്ടോഗ്രഫി/വീഡിയോഗ്രഫി,  മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ്,  അഗര്‍ബത്തി നിര്‍മ്മാണം,  ഡയറി/വെര്‍മി കമ്പോസ്റ്റ്,  ബ്യൂട്ടി ക്ലിനിക്ക്,  പേപ്പര്‍ കവര്‍/എന്‍വലപ്പ്,  വെല്‍ഡിംഗ്/ഫാബ്

PHYSIOTHERAPY

അസ്ഥിസംബന്ധമായ രോഗങ്ങള്‍, മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ഗര്‍ഭകാല ശാരീരിക അസ്വാസ്ഥ്യങ്ങള്‍, പ്രസവാനന്തര ബുദ്ധിമുട്ടുകള്‍, പേശീ സംബന്ധമായ ബുട്ടിമുട്ടുകള്‍, ജീവിതശൈലി രോഗങ്ങള്‍, വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം മൂലമുള്ള പ്രശ്‌നങ്ങള്‍, കുട്ടികളില്‍ കാണുന്ന ചലന വൈകല്യങ്ങള്‍, ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകള്‍, നാഢീസംബന്ധമായ രോഗങ്ങള്‍ എന്നിവക്കെല്ലാം ഫിസിയോ തെറാപ്പി സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഓര്‍ത്തോപീടിക് ഫിസിയോതെറാപ്പി, ന്യൂറോ ഫിസിയോതെറാപ്പി, കാര്‍ഡിയോ പള്‍മണറി , പീഡിയാട്രിക് , സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പി, ഒബ്സ്റ്റട്രീക്‌സ് ആന്റ് ഗൈനക് ഫിസിയോതെറാപ്പി, ജീറിയാട്രിക് ഫിസിയോതെറാപ്പി എന്നിങ്ങനെയുള്ള വകഭേദങ്ങളിൽ ഫിസിയോ തെറാപ്പി മേഖലയിൽ സ്പെഷ്യലൈസേഷൻ ഉണ്ട്. *എവിടെ പഠിക്കാം* ✅ കേരളത്തിൽ സർക്കാർ മേഖലയിൽ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി പ്രോഗ്രാം ലഭ്യമല്ല. സ്വകാര്യ മേഖലയിൽ 13 സ്ഥാപനങ്ങളിൽ പ്രോഗ്രാമുണ്ട്. എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ് സർക്കാർ സീറ്റിൽ പ്രവേശനം നടത്തുന്നത്. ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി.) നാലുവർഷ പ്രോഗ്രാമാണ്. ആറു മാസത്ത

2020 വർഷത്തിൽ കേരളത്തിലെ വിവിധ കോളേജുകളിൽ അനുവദിച്ച. കോഴ്സുകൾ

 2020 വർഷത്തിൽ കേരളത്തിലെ വിവിധ കോളേജുകളിൽ അനുവദിച്ച വ്യത്യസ്തങ്ങളായ കോഴ്സുകളെ അറിയാം... പ്രത്യേകം ശ്രദ്ധിക്കേണ്ടത് പലയിടത്തും +2 കഴിഞ്ഞവർക്ക് ചേരാവുന്ന പഞ്ചവൽസര ഇൻ്റഗ്രേറ്റഡ് ഡിഗ്രി കോഴ്സ് (Degree+ PG) ഉണ്ട് എന്നതാണ്. Government Colleges affiliated to various Universities 1) Government College for Women, Thiruvananthapuram—-Integrated Political Science with International Relations (5 Years) (Kerala) 2) University College, Thiruvananthapuram—-M Sc Statistics with specialization in Data Analytics (Kerala) 3) Government Arts College, Thycaud, Thiruvananthapuram—-Integrated programme in English (5 Years) (Kerala) 4) MMS Govt. Arts & Science College, Malayinkeezh—- M Com International Trade (Kerala) 5) Government Arts & Science College, Thazhava, Karunagapally, Kollam—-Integrated MA Political Science and International Relations(5 years) (Kerala) 6) Government Arts and Science College, Kulathoor, Neyyattinkara, Thiruvananthapuram—-MA English (Kerala) 7) Government College, Attingal

NATA 2021 രണ്ടാം പരീക്ഷ: പുതിയ സമയക്രമം

 ആർകിടെക്ചർ അഭിരുചി പരീക്ഷയായ 'നാറ്റ (National aptitude test in architecture)യുടെ രണ്ടാം ടെസ്റ്റ് കൊവിഡ് വ്യാപനത്തെത്തുടർന്ന് പുനഃക്രമീകരിച്ചു. കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ (CoA) നിയന്തണത്തിൽ നടക്കുന്ന പരീക്ഷ ജൂൺ 12ന് ആണ് നടത്താൻ നിശ്ചയിച്ചിരുന്നത്.  ഇത് ജൂലായ് 11ലേക്ക് മാറ്റി.  ആർക്കിടെക്ചർ കൗൺസിലിന്റെ യോഗ്യതയുള്ള കൗൺസിൽ ആണ് രണ്ടാമത്തെ ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്.  എന്നാൽ കോവിഡിന്റെ രൂക്ഷത കണക്കിലെടുത്ത് ജൂണിൽ നടത്താനിരുന്ന പരീക്ഷ ജൂലായിലേക്ക് മാറ്റുകയായിരുന്നു. ഏപ്രിൽ 10ന് നടന്ന ആദ്യപരീക്ഷയ്ക്ക് 15,066 പേർ അപേക്ഷിച്ചിരുന്നു. 14130 പേരാണ് ആ പരീക്ഷ എഴുതിയത്.  അപേക്ഷകളുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ കൗൺസിൽ പരിഷ്കാരം വരുത്തിയിരുന്നു.  നേരത്തെ ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളിൽ വിദ്യാർഥികൾ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടണമായിരുന്നു.  കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതിന് മാറ്റം വരുത്തി. പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി, മാത്​സ് എന്നീ വിഷയങ്ങളിൽ നിർബന്ധമായും പാസായിരിക്കണം എന്ന നിബന്ധനയാണ് കൗൺസിൽ മുന്നോട്ടുവെച്ചിരിക്കുന്നത്.

ജോധ്പൂർ ഐ.ഐ.ടിയിലെ ഒഴിവുള്ള തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ജോ ധ്പൂർ ഐ.ഐ.ടിയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സീനിയർ ലൈബ്രറി ഇൻഫൊമേഷൻ അസിസ്റ്റന്റ്, ജുനിയർ അസിസ്റ്റന്റ്, ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒഴിവുകൾ സീനിയർ ലൈബ്രറി അസിസ്റ്റന്റ്- 01 ജൂനിയർ അസിസ്റ്റന്റ് (അഡ്മിനിസ്‌ട്രേഷൻ)- 15 ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (മിസലേനിയസ്)- 34 ഡിപ്ലോമ, ബി.ടെക്, ബി.ഇ, ബി.എസ്.സി, എം.ടെക്, എം.ഇ, എം.എസ്.സി എന്നീ യോഗ്യതകളുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. മേയ് 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഹാർഡ് കോപ്പി ജൂൺ 10 വരെ സ്വീകരിക്കും. 21 വയസിനും 31 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്  https://iitj.ac.in/infocus/index.php?id=Recruitments സന്ദർശിക്കുക

ബാങ്ക് നോട്ട് പ്രസില്‍ 135 അവസരം; ജൂണ്‍ 11 വരെ അപേക്ഷിക്കാം

മ ധ്യപ്രദേശിലെ ദേവാസിലുള്ള ബാങ്ക് നോട്ട് പ്രസില്‍ വിവിധ തസ്തികളിലായി 135 അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. പരസ്യവിജ്ഞാപനനമ്പര്‍: BNP/HR/08/2020 തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍ വെല്‍ഫെയര്‍ ഓഫീസര്‍-1: ഏതെങ്കിലും വിഷയത്തിലെ ബിരുദവും സോഷ്യല്‍ സയന്‍സില്‍ ബിരുദം/ഡിപ്ലോമയും. ഹിന്ദി സംസാരിക്കാന്‍ അറിഞ്ഞിരിക്കണം. 30 വയസ്. സൂപ്പര്‍വൈസര്‍ (ഇന്‍ക് ഫാക്ടറി)-1: ഡൈസ്റ്റഫ് ടെക്‌നോളജി/പെയിന്റ് ടെക്‌നോളജി/സര്‍ഫേസ് കോട്ടിങ് ടെക്‌നോളജി/പ്രിന്റിങ് ഇന്‍ക് ടെക്‌നോളജി/പ്രിന്റിങ് ടെക്‌നോളജി ഡിപ്ലോമ. ബന്ധപ്പെട്ട വിഷയങ്ങളിലെ ബി.ഇ./ബി.ടെക്./ബി.എസ്സിയും കെമിസ്ട്രി ബി.എസ്സിയും പരിഗണിക്കും: 35 വയസ്. സൂപ്പര്‍വൈസര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി)-1: ഐ.ടി./കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ഡിപ്ലോമ. ബന്ധപ്പെട്ട വിഷയത്തിലെ ബി.ടെക്./ബി.ഇ./ബി.എസ്സി. യോഗ്യതയുള്ളവരെ പരിഗണിക്കും: 35 വയസ്. ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ്-15: 55 ശതമാനം മാര്‍ക്കൊടെ ബിരുദവും ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 40 വാക്ക് വേഗവും ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക് വാക്ക് വേഗവും ഉണ്ടായിരിക്കണം: 28 വയസ്. സെക്രട്ടേറിയല്‍ അസിസ്റ്റന്