നാഷണൽ അഗ്രി-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എ.ബി.ഐ.) ബയോടെക്നോളജി പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ബയോടെക്നോളജി വകുപ്പിനുകീഴിൽ മൊഹാലിയിലുള്ള നാഷണൽ അഗ്രി-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എ.ബി.ഐ.) ബയോടെക്നോളജി പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു


അഗ്രിക്കൾച്ചറൽ ബയോടെക്നോളജി, ഫുഡ് ബയോടെക്നോളജി, ന്യൂട്രീഷൻ ബയോടെക്നോളജി എന്നീ സവിശേഷ മേഖലകളിലെ ഗവേഷണങ്ങൾക്കാണ് ജൂലായിൽ ആരംഭിക്കുന്ന സെഷനിൽ അവസരമുള്ളത്. ഫരീദാബാദിലെ റീജണൽ സെൻറർ ഫോർ ബയോടെക്നോളജിയാകും ബിരുദം നൽകുക.


അപേക്ഷാർഥിക്ക് ലൈഫ് സയൻസസിന്റെ ഏതെങ്കിലും മേഖലയിൽ എം.എസ്.എ.സി./എം.ടെക്, അല്ലെങ്കിൽ എം.ഫാർമ/എം.വി.എസ്.സി./എം.ബി.ബി.എസ്./തത്തുല്യ ബിരുദം 55 ശതമാനംമാർക്കോടെ (പട്ടിക/ഒ.ബി.സി/ഭിന്നശേഷിക്കാർക്ക് 50 ശതമാനം) വേണം. യു.ജി.സി/സി.എസ്.ഐ.ആർ./ഐ.സി.എം.ആർ./ ഡി.എസ്.ടി./ഡി.ബി.ടി./സർക്കാർ അംഗീകൃത ഏജൻസിയുടെ ഫെലോഷിപ്പ് യോഗ്യതയും വേണം. വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്.


യോഗ്യതാ കോഴ്സിന്റെ അന്തിമവർഷ/അന്തിമ സെമസ്റ്റർ പരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവർ അഭിമുഖീകരിക്കാൻ പോകുന്നവർ എന്നിവർക്കും അപേക്ഷിക്കാം. വിജ്ഞാപനം അപേക്ഷാഫോറം സിനോപ്സിസ് ഷീറ്റ് എന്നിവ https://nabi.res.in/site/career ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും രേഖകളും മേയ് 31-നകം phdbiotechprog@gmail.com എന്ന മെയിൽ വിലാസത്തിൽ ലഭിക്കണം

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students