Cyber Security Courses

 അനുദിനജീവിതത്തിലെ അവിഭാജ്യ ഘടകമാണ് ഇന്റർനെറ്റ്. സ്മാർട്ട്ഫോണുകളുടെ വരവോടെ ഇന്ന് ഭൂരിഭാഗം പേരും ദിവസേന ഏറ്റവും അധികം സമയം ചിലവിടുന്ന വേർച്വൽ ലോകമാണ് സൈബറിടങ്ങൾ. ഇ കൊമേഴ്സ്, ഇ ബിസിനസ്, ഇ ഗവേണൻസ് തുടങ്ങി ഇന്റർനെറ്റിന്റെ ഉപയോഗം അതിവേഗം വ്യാപിക്കുകയാണ്. വിവരങ്ങളുടെയും രേഖകളുടെയും വലിയൊരു സംഭരണകേന്ദ്രംകൂടിയാണ് ഇവിടം. 

എന്നാൽ  ലോകമെങ്ങും ഒരു വല പോലെ പരന്നു കിടക്കുന്ന ഈ ഇന്റര്‍നെറ്റിന്റെ ഏതു കോണില്‍ നിന്ന് എപ്പോഴാണ് ഒരു സൈബര്‍ ആക്രമണം സ്ഥാപനങ്ങളുടെയും രാജ്യങ്ങളുടെയും നേര്‍ക്ക് ഉണ്ടാവുക എന്നാര്‍ക്കും പ്രവചിക്കാനാകാത്ത അവസ്ഥയാണ് യഥാർത്ഥത്തിലുള്ളത്. 

 ഹാക്കിങ്, ഫിഷിങ്, സൈബർ സ്റ്റാക്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പ്, പണം തട്ടിപ്പ്, അശ്ലീലദൃശ്യങ്ങളുടെ പ്രദർശനം എന്നിങ്ങനെ ഈ രംഗത്തെ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും ദിനംപ്രതി കൂടുകയാണ്. ഈയവസരത്തിലാണു സൈബര്‍ സുരക്ഷാ വിദഗ്ധരുടെ ഡിമാന്‍ഡ് വർധിക്കുന്നത്.

 പുതിയൊരു തൊഴിൽ വിഭാഗമായതിനാൽത്തന്നെ ഒരുപാട് കോഴ്സുകളോ സീറ്റുകളോ ഈ മേഖലയിലില്ല.

 എന്നിരുന്നാലും കേന്ദ്ര സർക്കാർ സ്ഥാപനമായ, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി.ഡാക്)ന്റെ അക്കാദമിക് യൂണിറ്റ് ആയ തിരുവനന്തപുരത്തെ ഇ.ആർ. ആൻഡ് ഡി.സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സൈബർ ഫൊറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി സ്പെഷ്യലൈസേഷനിൽ എം.ടെക്. കോഴ്സ് ലഭ്യമാണ്. ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള സർക്കാർ നിയന്ത്രിത സ്വാശ്രയ സ്ഥാപനമായ കല്ലൂപ്പാറ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ, സൈബർ ഫൊറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി സ്പെഷ്യലൈസേഷനിൽ  കംപ്യൂട്ടർ സയൻസ് എം.ടെക്. പ്രോഗ്രാം ലഭ്യമാണ്. ഈ രണ്ടു സ്ഥാപനങ്ങളിലെയും പ്രവേശനത്തിന് 60 ശതമാനം മാർക്കോടെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എന്നിവയിലൊന്നിലെ ബി.ടെക്. ബിരുദം ആവശ്യമാണ്.


കഴക്കൂട്ടത്തുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ സൈബർ സെക്യൂരിറ്റി സ്പെഷ്യലൈസേഷനോടെയുള്ള കംപ്യൂട്ടർ സയൻസിലെ എം.എസ്സി. പ്രോഗ്രാം നടത്തുന്നുണ്ട്. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ, എൻജിനിയറിങ് അഥവാ സയൻസ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.


കേന്ദ്ര സർക്കാർ സ്ഥാപനമായ, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി.ഡാക്)ന്റെ അക്കാദമിക് യൂണിറ്റ് ആയ തിരുവനന്തപുരത്തെ ഇ.ആർ. ആൻഡ് ഡി.സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സൈബർ ഫൊറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എം.ടെക്. നടത്തുന്നുണ്ട് (www.cdac.in).


ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള സർക്കാർ നിയന്ത്രിത സ്വാശ്രയ സ്ഥാപനമായ കല്ലൂപ്പാറ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ, സൈബർ ഫൊറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി സ്പെഷ്യലൈസേഷനോടെയുള്ള കംപ്യൂട്ടർ സയൻസ് എം.ടെക്. പ്രോഗ്രാം ഉണ്ട് (www.cek.ac.in).


ഈ രണ്ടു സ്ഥാപനങ്ങളിലെയും പ്രവേശനത്തിന് 60 ശതമാനം മാർക്കോടെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എന്നിവയിലൊന്നിലെ ബി.ടെക്. ബിരുദം വേണം.


ആറ് മാസത്തെ (ഫുൾ ടൈം) / ഒരു വർഷത്തെ (പാർട്ട് ടൈം) പിജി ഡിപ്ളോമ ഇൻ സൈബർ ഫോറൻസിക് & സെക്യൂരിറ്റി കോഴ്സും കല്ലൂപ്പാറ IHRD എഞ്ചിനീയറിംഗ് കോളേജിൽ ഉണ്ട്. ബി.ടെക്/ എം.ടെക്/ എം.സി.എ/ ബി.എസ്‌സി/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.


കോഴിക്കോട് നീലിറ്റിൽ ഷോർട്‌ ടേം സൈബർ സെക്യൂരിറ്റി ടൂൾ കോഴ്‌സ് നടത്താറുണ്ട്.

https://www.nielit.gov.in/calicut/calicut/content/course-calendar


കോഴ്സുള്ള മറ്റിടങ്ങൾ: 


IIT Delhi : M. Tech Information Security


IIIT Allahabad: M. Tech in cyber Law & IS


NIT Calicut: M.Tech CS (Information Security)


Amrita Coiambatore, Kollam


M.Tech Cyber Security & N/W


Gujarat Forensic Sciences University:


M.Tech Cyber Forensics


Defence Institute of Advanced Technology, Pune ;

SRM Chennai ;Savitri Phule  Pune University; Sharda University, Reva University എന്നിവ MTech Cyber Security നടത്തുന്നുണ്ട്.


 ഇത് കൂടാതെ കേരളത്തിലെ ചില സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് സ്ഥാപനങ്ങളിലും ഈ മേഖലയിലെ കോഴ്സുകൾ ലഭ്യമാണ്.


ആഗോളതലത്തിൽത്തന്നെ പ്രചാരമുള്ള മികച്ച ഓൺലൈൻ പരിശീലന സൈറ്റുകൾ വഴിയും സൈബർ സെക്യൂരിറ്റി കോഴ്സ് പഠിക്കാം. www.udemy.com, www.edx.org, www.coursera.org

 എന്നിവ ഉദാഹരണം. 


ആഗോള സൈബര്‍ സുരക്ഷാ സംഘടനയായ ഓണ്‍ലൈന്‍ ട്രസ്റ്റ് അലയന്‍സിന്റെ (OTA) കണക്കനുസരിച്ച് 2016നും 2019നും ഇടയില്‍ ലോകത്തെ കമ്പനികള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ ഇരട്ടിയിലധികമായിട്ടുണ്ട്. https://www.internetsociety.org/resources/ota/2019/2018-cyber-incident-breach-trends-report/


സൈബര്‍ ആക്രമങ്ങള്‍ തുടര്‍ക്കഥയായതോടെ സൈബര്‍ ഇന്‍ഷുറന്‍സ് നല്‍കുന്ന കമ്പനികളും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇത്തരം ഇന്‍ഷുറന്‍സ് കമ്പനികളിൽ  സൈബര്‍ ഫോറന്‍സിക് വിദഗ്ധരുടെയും എത്തിക്കല്‍ ഹാക്കര്‍മാരുടെയുമെല്ലാം നിരവധി ഒഴിവുകള്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകും. വ്യത്യസ്തമായ മേഖലയിൽ കരിയർ പടുത്തുയർത്താൻ ആഗ്രഹിയ്ക്കുന്നവർക്ക് തീർച്ചയായും സൈബർ സെക്യൂരിറ്റി പ്രൊഫഷൻ തിരഞ്ഞെടുക്കാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students