ബാങ്ക് നോട്ട് പ്രസില്‍ 135 അവസരം; ജൂണ്‍ 11 വരെ അപേക്ഷിക്കാം

ധ്യപ്രദേശിലെ ദേവാസിലുള്ള ബാങ്ക് നോട്ട് പ്രസില്‍ വിവിധ തസ്തികളിലായി 135 അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. പരസ്യവിജ്ഞാപനനമ്പര്‍: BNP/HR/08/2020

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍

വെല്‍ഫെയര്‍ ഓഫീസര്‍-1: ഏതെങ്കിലും വിഷയത്തിലെ ബിരുദവും സോഷ്യല്‍ സയന്‍സില്‍ ബിരുദം/ഡിപ്ലോമയും. ഹിന്ദി സംസാരിക്കാന്‍ അറിഞ്ഞിരിക്കണം. 30 വയസ്.

സൂപ്പര്‍വൈസര്‍ (ഇന്‍ക് ഫാക്ടറി)-1: ഡൈസ്റ്റഫ് ടെക്‌നോളജി/പെയിന്റ് ടെക്‌നോളജി/സര്‍ഫേസ് കോട്ടിങ് ടെക്‌നോളജി/പ്രിന്റിങ് ഇന്‍ക് ടെക്‌നോളജി/പ്രിന്റിങ് ടെക്‌നോളജി ഡിപ്ലോമ.
ബന്ധപ്പെട്ട വിഷയങ്ങളിലെ ബി.ഇ./ബി.ടെക്./ബി.എസ്സിയും കെമിസ്ട്രി ബി.എസ്സിയും പരിഗണിക്കും: 35 വയസ്.

സൂപ്പര്‍വൈസര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി)-1: ഐ.ടി./കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ഡിപ്ലോമ. ബന്ധപ്പെട്ട വിഷയത്തിലെ ബി.ടെക്./ബി.ഇ./ബി.എസ്സി. യോഗ്യതയുള്ളവരെ പരിഗണിക്കും: 35 വയസ്.

ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ്-15: 55 ശതമാനം മാര്‍ക്കൊടെ ബിരുദവും ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 40 വാക്ക് വേഗവും ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക്
വാക്ക് വേഗവും ഉണ്ടായിരിക്കണം: 28 വയസ്.

സെക്രട്ടേറിയല്‍ അസിസ്റ്റന്റ്-1 (നോയിഡയിലെ യുണിറ്റിലാണ് അവസരം):55 ശതമാനം മാര്‍ക്കൊടെ ബിരുദവും സ്റ്റെനോഗ്രഫി പരിജ്ഞാനവും.: 28 വയസ്.

ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ്-3 (നോയിഡയിലെ യുണിറ്റിലാണ് അവസരം): 28 വയസ്.

ജൂനിര്‍ ടെക്‌നീഷ്യന്‍-113.

ഇന്‍ക് ഫാക്ടറി-60: ഡൈസ്റ്റഫ് ടെക്‌നോളജി/പെയിന്റ് ടെക്‌നോളജി/സര്‍ഫേസ് കോട്ടിങ് ടെക്‌നോളജി/പ്രിന്റിങ് ഇന്‍ക് ടെക്‌നോളജി/പ്രിന്റിങ് ടെക്‌നോളജി ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് : 25 വയസ്.

പ്രിന്റിങ്-23: പ്രിന്റിങ് ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്: 25 വയസ്.

ഇലക്ട്രിക്കല്‍/ഐ.ടി.-15: ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്: 25 വയസ്.

മെക്കാനിക്കല്‍/എ.സി.-15: ഫിറ്റര്‍/മെഷീനിസ്റ്റ്/ടര്‍ണര്‍/ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്/മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്: 25 വയസ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.bnpdewas.spmcil.com എന്ന വെബ്‌സൈറ്റ് കാണുക.

 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 11.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students