Aerospace Engineering

ബഹിരാകാശ വാഹനങ്ങളും റോക്കറ്റുകളും ഉപഗ്രഹങ്ങളുമൊക്കെ വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ് എയ്‌റോസ്‌പേസ് എഞ്ചിനിയറിങ്. നാലുവര്‍ഷത്തെ ബി.ടെക്, രണ്ടുവര്‍ഷത്തെ എം.ടെക് കോഴ്‌സുകളില്‍ പഠനം നടത്താം.


തിരുവനന്തപുരത്ത് വലിയമലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (IIST) എയ്‌റോസ്‌പേസ് എഞ്ചിനിയറിങ്ങില്‍ ബി.ടെക്. കോഴ്‌സ് നടത്തുന്നുണ്ട്. പ്ലസ്ടു പരീക്ഷയില്‍ ആദ്യ അവസരത്തില്‍ തന്നെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക്, കുറഞ്ഞത് 70 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 10-ാം ക്ലാസ് പരീക്ഷയിലും 70 ശതമാനം മാര്‍ക്ക് വേണം (പട്ടികവിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും 60 ശതമാനം). അഖിലേന്ത്യാ തലത്തിലുള്ള മത്സരപരീക്ഷയിലൂടെ (ISAT) ആണ് തിരഞ്ഞെടുപ്പ്. 60 സീറ്റാണ് ഉള്ളത്.

പഠനം പൂര്‍ണമായും സൗജന്യമാണെന്നതാണ് ഐ.ഐ.എസ്.ടി.യുടെ പ്രധാന സവിശേഷത. ട്യൂഷന്‍ ഫീസ് ഇല്ല. ഭക്ഷണവും താമസവും സൗജന്യം. ബുക്ക് അലവന്‍സും പഠനച്ചെലവുകള്‍ക്കായി ബഹിരാകാശ വകുപ്പിന്റെ അസിസ്റ്റന്റ്ഷിപ്പും ലഭിക്കും.


ബോംബെ, ഖരഗ്പുര്‍, മദ്രാസ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും  ബി.ടെക്. എയ്‌റോസ്‌പേസ് എഞ്ചിനിയറിങ് കോഴ്‌സുണ്ട്.


ഐ.ഐ.ടി. പൊതുപ്രവേശന പരീക്ഷയിലൂടെയാണ് (IIT -JEE) ഇവിടെ പ്രവേശനം. സാധാരണ ഗതിയിൽ ഡിസംബര്‍ അവസാനത്തോടെ അപേക്ഷ ക്ഷണിച്ച് ഏപ്രിലിലാണ് സാധാരണ പരീക്ഷ നടത്തുന്നത്. പ്ലസ്ടുവാണ് യോഗ്യത. അംഗീകൃത എഞ്ചിനിയറിങ് ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. സ്വകാര്യ എഞ്ചിനിയറിങ് കോളേജുകളിലും കല്പിത സര്‍വകലാശാലകളിലും പ്രവേശനം നേടുന്നവര്‍ ഓള്‍ ഇന്ത്യാ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ കൗണ്‍സിലിന്റെ (AICTE) അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students