Forensic Science Course @ CUSAT

 കുസാറ്റ് ഫോറൻസിക് സയൻസ് കോഴ്‌സിനെ പറ്റി


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെൻ്റർ ഫോർ ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ് - ൽ (ക്യാമ്പസ് 1) ആണ് എം.എസ്.സി. ഫോറൻസിക് സയൻസ് പ്രോഗ്രാം ഉള്ളത്.


 പ്രവേശനത്തിനു വേണ്ട വിദ്യാഭ്യാസ യോഗ്യത ഇപ്രകാരമാണ്.

 ഫോറൻസിക് സയൻസ്, സുവോളജി, ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, മൈക്രോബയോളജി, മെഡിക്കൽ മൈക്രോബയോളജി, ബയോകെമിസ്ട്രി, മെഡിക്കൽ ബയോകെമിസ്ട്രി, ബയോടെക്നോളജി, ജനറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ബി.എസ്.സി; ഫോറൻസിക് സയൻസ്, അപ്ലൈഡ് മൈക്രോബയോളജി & ഫോറൻസിക് സയൻസ് ബി.വോക്; കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ബി.ടെക്; ബി.സി.എ. എന്നിവയിലൊന്ന് 55% മാർക്ക്/തത്തുല്യ ജി.പി.എ- യോടെ നേടിയിരിക്കണം.


പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഫോറൻസിക് സയൻസ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് തുല്യ വെയ്‌റ്റേജ് നൽകിയുള്ള, ബിരുദനിലവാരത്തിലുള്ള മൊത്തം 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. ശരിയുത്തരം 4 മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടമാകും.


കോഴ്‌സിന് മൊത്തം 15 സീറ്റുണ്ട്. കൂടാതെ 10 സൂപ്പർന്യൂമററി സീറ്റുകളുമുണ്ട് [കേരള പോലീസ് അക്കാദമി സ്പോൺസർ ചെയ്യുന്നവർ (കെ.ഇ.പി.എ) - 5, ഇ.ഡബ്ലു.എസ് - 2, ഭിന്നശേഷിക്കാർ (ഡി.എ.സി) - 1, ട്രാൻസ്ജൻഡർ (ടി.ജി)- 2].


നിലവിൽ സെമസ്റ്റർ ട്യൂഷൻ ഫീസ് 15315 രൂപയാണ്. മറ്റു ഫീസുകളും ഉണ്ടാകും. പ്രവേശനസമയത്ത് മൊത്തം 20445 രൂപ അടയ്ക്കണം. പട്ടികവിഭാഗക്കാരെങ്കിൽ 1285 രൂപ മതിയാകും.


വിശദാംശങ്ങൾക്ക്, https://admissions.cusat.ac.in കാണണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )