Premiure Islamic lnstitutes in India

 ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക കലാലയങ്ങള്‍

 


▪️നദ്‌വത്തുല്‍ ഉലമ, ലഖ്‌നൗ


ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ സ്ഥിതിചെയ്യുന്ന നദ്‌വത്തുല്‍ ഉലമ ഇന്ത്യക്കകത്തും പുറത്തുമുള്ള ധാരാളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന പ്രശസ്ത സ്ഥാപനമാണ്. 1894-ല്‍ സ്ഥാപിതമായ ഈ കലാലയം വിശ്വപ്രശസ്തരായ പല പണ്ഡിതന്മാരെയും സംഭാവന ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനത്തോടൊപ്പം അറബി ഭാഷക്ക് നല്‍കുന്ന പ്രാധാന്യമാണ് പ്രധാന ആകര്‍ഷണം. ആലിമിയത്ത് (ഡിഗ്രി), ഫളീലത്ത്(പി.ജി) എന്നിവയാണ് പ്രധാന കോഴ്‌സുകള്‍.


▪️ദാറുല്‍ ഉലൂം, ദയൂബന്ദ്


ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലെ ദയൂബന്ദിലാണ് പ്രസിദ്ധമായ ദാറുല്‍ ഉലൂം ഇസ്‌ലാമിക പഠനകേന്ദ്രം. 1866-ല്‍ മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി സ്ഥാപിച്ച ഇവിടെ ഹനഫീ സരണിയിലുള്ള സിലബസാണ് പിന്തുടരുന്നത്.


▪️ജാമിഅത്തുല്‍ ഫലാഹ്, അഅ്‌സംഗഢ്


ഉത്തര്‍പ്രദേശിലെ തന്നെ അഅ്‌സംഗഢില്‍ സ്ഥിതിചെയ്യുന്ന ജാമിഅത്തുല്‍ ഫലാഹ് ഇന്ത്യയിലെ പ്രശസ്ത ഇസ്‌ലാമിക കലാലയങ്ങളിലൊന്നാണ്.


▪️ജാമിഅ ദാറുസ്സലാം, ഉമറാബാദ്


തമിഴ്‌നാട്ടിലെ ഉമറാബാദില്‍ 1924-ല്‍ സ്ഥാപിതമായി. മദ്ഹബ് പക്ഷപാതിത്വങ്ങള്‍ക്കതീതമായ പാഠ്യപദ്ധതിയാണ് ദാറുസ്സലാമിന്റെ പ്രത്യേകതയെങ്കിലും, സലഫി ചിന്താധാരക്ക് മുന്‍തൂക്കമു്. 8 വര്‍ഷമാണ് കോഴ്‌സ് കാലയളവ്.


▪️ബാഖിയാത്തുസ്സ്വാലിഹാത്ത്, വെല്ലൂര്‍


1883-ല്‍ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ സ്ഥാപിതമായ ബാഖിയാത്ത് ശാഫിഈ ഫിഖ്ഹിന്റെ പ്രചാരണത്തില്‍ വലിയ സംഭാവന നല്‍കിയ മതപഠനകേന്ദ്രമാണ്.


▪️അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ, ശാന്തപുരം


മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് ശാന്തപുരത്ത് സ്ഥിതിചെയ്യുന്ന സ്ഥാപനം ഇന്ത്യക്കകത്തും പുറത്തും പ്രശസ്തമാണ്. എസ്.എസ്.എല്‍.സിക്ക് ശേഷമാണ് പ്രവേശനം. ഇംഗ്ലീഷ്, അറബി ഭാഷാപഠനത്തിന് പ്രാധാന്യം നല്‍കുന്ന പ്രിപ്പറേറ്ററി കോഴ്‌സിനു ശേഷം ഉസ്വൂലുദ്ദീന്‍, ശരീഅ ഡിഗ്രി കോഴ്‌സുകളാണുള്ളത്. വിവിധ ഇസ്‌ലാമിക വിഷയങ്ങളില്‍ രണ്ടു വര്‍ഷത്തെ പി.ജി കോഴ്‌സും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.


▪️ദാറുല്‍ഹുദാ, ചെമ്മാട്


മലപ്പുറം ജില്ലയിലെ ചെമ്മാട്ട് സ്ഥിതിചെയ്യുന്ന സ്ഥാപനം കേരളത്തിലെ പ്രസിദ്ധമായ ദീനീകലാലയമാണ്. ഇവിടെനിന്ന് ഹുദവി ബിരുദം നേടിയവര്‍  ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമാണ്.


▪️▪️പട്ടിക്കാട് ജാമിഅ നൂരിയ്യ, കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ, വളാഞ്ചേരി വാഫി, എടവണ്ണ ജാമിഅ നദ്‌വിയ്യ, കണ്ണൂര്‍ ഐനുല്‍ മആരിഫ്, വര്‍ക്കല മന്നാനിയ, കായംകുളം ഹസനിയ തുടങ്ങിയവയും കേരളത്തിലെ പ്രധാന ഇസ്‌ലാമിക പഠനകേന്ദ്രങ്ങളാണ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students