Bachelor of Plannig (B. Planning)

കൂടുതൽ സങ്കീർണ്ണവും വൈവിധ്യപൂർണ്ണവുമായ ലോകത്ത് മനുഷ്യ ജീവിതം സുഗമമാക്കുന്നതിന് വേണ്ട ആസൂത്രണങ്ങൾ  ചെയ്യുന്ന ദൗത്യമാണ് പ്ലാനർമാർക്കുള്ളത്. ഇതിനു വേണ്ട അറിവും ശേഷിയും നൽകുന്ന രീതിയിലാണ്  ബാച്ചിലർ ഓഫ് പ്ലാനിംഗ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

നഗരങ്ങളുടെയും പട്ടണങ്ങളുടെയും രൂപകൽപ്പനയും രൂപവും അവരുടെ സേവനങ്ങളും ലഭ്യമായ സൗകര്യങ്ങളും ആസൂത്രണം ചെയ്യാൻ നല്ല പ്ലാനർമാർക്ക് സാധിക്കും


+2 കഴിഞ്ഞ് പഠിക്കാവുന്ന നാലുവർഷം ദൈർഘ്യമുള്ള ഒരു പ്രോഗ്രാമാണ് ബാച്ചിലർ ഓഫ് പ്ലാനിങ് (ബി.പ്ലാൻ). 

ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ പരീക്ഷയുടെ പരിധിയിൽ ഈ കോഴ്സ് ഉൾപ്പെടുന്നുണ്ട്.

 ഈ പ്രോഗ്രാമിലേക്ക് പ്രവേശനം തേടുന്നവർ പൊതുവേ പ്ലസ്ടു/തത്തുല്യ പരീക്ഷ, മാത്തമാറ്റിക്സിന് 50-ഉം മൊത്തത്തിൽ 50-ഉം ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം. 

ജെ.ഇ.ഇ. മെയിൻ വഴിയുള്ള പ്രവേശനത്തിൽ, അപേക്ഷാർഥി പ്ലസ്ടു/തത്തുല്യ പരീക്ഷ 75 ശതമാനം മാർക്ക് നേടി ജയിക്കുകയോ താൻ പഠിച്ച ബോർഡ് പരീക്ഷയിൽ മുന്നിലെത്തുന്നവരുടെ 20-ാം പെർസൻടൈൽ കട്ട് ഓഫ് സ്കോറിൽ ഉൾപ്പെടുകയോ വേണമെന്ന നിബന്ധനയുമുണ്ട്. 

എന്നാൽ, കോവിഡ് ഇളവ് പ്രകാരം പ്രവേശനത്തിന് മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് യോഗ്യതാപരീക്ഷ ജയിച്ചാൽ മതി.


ജെ.ഇ.ഇ. ബി.പ്ലാൻ പ്രവേശനപരീക്ഷ മുന്നു മണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിതമാണ്.

 മാത്തമാറ്റിക്സ് (പാർട്ട്-I), ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (പാർട്ട് -11), പ്ലാനിങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ (പാർട്ട്-III) എന്നീ മൂന്നു ഭാഗങ്ങളിൽനിന്നും ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. 

ഒരു പ്രവേശന വർഷത്തേക്ക് രണ്ടുസെഷനിൽ പരീക്ഷ നടത്തും. 

പെർസൻടൈൽ സ്കോർ തത്ത്വം പരിഗണിച്ചാണ് സ്കോർ നിർണയിക്കുന്നത്. 

രണ്ടു പരീക്ഷകളും അഭിമുഖീകരിച്ചാൽ മെച്ചപ്പെട്ട പെർസൻടൈൽ സ്കോർ പരിഗണിച്ച് റാങ്ക് നിർണയിക്കും. 

ജോയൻറ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) നടത്തുന്ന അലോട്ടുമെൻറ് വഴി സീറ്റ് അനുവദിക്കും.


ഈ പ്രക്രിയയിലുള്ള സ്ഥാപനങ്ങൾ:

 നാലു വർഷ ബി.പ്ലാൻ: 

മൗലാനാ ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഭോപാൽ, സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ -ഭോപാൽ, ന്യൂ ഡൽഹി, വിജയവാഡ എന്നീ കേന്ദ്രങ്ങൾ. പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് https://jeemain.nta.nic.in, https://josaa.nic.in എന്നിവ കാണുക.


സർക്കാർ മേഖലയിൽ സ്വയംഭരണ കോളേജുകളായ കോളേജ് ഓഫ് എൻജിനിയറിങ് പുണെ (https://www.coep.org.in), കോളെജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി ഭുവനേശ്വർ (http://cet.edu.in) എന്നിവയിൽ പ്രോഗ്രാമുണ്ട്. 

പ്രവേശന വ്യവസ്ഥകൾക്ക് വെബ്സൈറ്റ് കാണുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students