After BCA

 ❓കേരളത്തിൽ ബി.സി.എ. കഴിഞ്ഞു പോകാവുന്ന എം.സി.എ. ഒഴികെയുള്ള കോഴ്സുകൾ ഏതൊക്കെയുണ്ട്?


🅰️ബി.സി.എ. (ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്) പൂർത്തിയാക്കിയ ശേഷം എം.സി.എ. (മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്) അല്ലാതെ കംപ്യൂട്ടർ സയൻസ്/അനുബന്ധ മേഖലകളിൽ കേരളത്തിൽ പഠിക്കാവുന്ന ചില പ്രോഗ്രാമുകൾ:



* എം.എസ്സി. കംപ്യൂട്ടർ സയൻസ് (കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്-കേരള)


* എം.എസ്സി. കംപ്യൂട്ടേഷണൽ ബയോളജി (കേരള)



* എം.എസ്സി.-കംപ്യൂട്ടർ എൻജിനിയറിങ് ആൻഡ് നെറ്റ് വർക്ക് ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, സൈബർ ഫൊറൻസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് (അപ്ലൈഡ്), ബയോ ഇൻഫർമാറ്റിക്സ്, ബയോ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സ്റ്റാറ്റിസ്റ്റിക്സ് (എല്ലാം എം.ജി.)


* എം.വൊക്ക് - മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് (കൊച്ചി)


* എം.എസ്സി. ഫൊറൻസിക് സയൻസ് (കാലിക്കറ്റ്)



* എം.എസ്സി.-റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസ്. (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്)


ഈ മേഖലയ്ക്കു പുറത്ത് മാസ്റ്റർ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, മാസ്റ്റർ ഓഫ് ലൈബ്രറി സയൻസ് (കേരള) എന്നീ പ്രോഗ്രാമുകളിലേക്കും ബി.സി.എ. ബിരുദധാരികൾക്ക് അപേക്ഷിക്കാം. കൂടാതെ എം.ബി.എ., ഏതെങ്കിലും ബാച്ചിലർ ബിരുദം യോഗ്യതയായുള്ള മാസ്റ്റേഴ്സ് പ്രോഗ്രാം എന്നിവയെക്കുറിച്ചും ആലോചിക്കാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students