Career Opportunities for Zoology Graduates

 സുവോളജിക്കാരുടെ സാധ്യതകൾ


സുവോളജി പഠനം കഴിഞ്ഞവർക്ക് യോഗ്യതയ്ക്കനുസരിച്ച് പ്രവർത്തിക്കാവുന്ന ചില സ്ഥാനങ്ങൾ: ഇക്കോളജിസ്റ്റ്, ആനിമൽ ന്യൂട്രീഷനിസ്റ്റ്, മറൈൻ സയൻ്റിസ്റ്റ്/ബയോളജിസ്റ്റ്, എൻവയൺമൻ്റൽ കൺസൽട്ടൻ്റ്, വൈൽഡ് ലൈഫ് കൺസർവേഷനിസ്റ്റ്, ആനിമൽ & വൈൽഡ് ലൈഫ് എജ്യൂക്കേറ്റർ, ആനിമൽ റീഹാബിലിറ്റേറ്റർ, ആനിമൽ കെയർടേക്കർ, ഒർണിത്തോളജിസ്റ്റ് (പക്ഷിശാസ്ത്രജ്ഞൻ), മാമ്മലോജിസ്റ്റ് (മാമൽ പoന ശാസ്ത്രജ്ഞൻ), ഇക്തിയോളജിസ്റ്റ് (മത്സ്യ ശാസ്ത്രജ്ഞൻ), ടാക്സോണമിസ്റ്റ്, എoബ്രിയോളജിസ്റ്റ്, ഹെർപറ്റോളജിസ്റ്റ്, ഫിസിയോളജിസ്റ്റ് തുടങ്ങിയവ. നാഷണൽ പാർക്ക്, വൈൽഡ് ലൈഫ് സാംക്ച്വറി, മൃഗശാല, ബേർഡ് സാംക്ച്വറി എന്നിവിടങ്ങളിലും അവസരങ്ങൾ പ്രതീക്ഷിക്കാം.

സുവോളജിക്കാർക്ക് അപേക്ഷിക്കാമായിരുന്ന, കേരളത്തിൽ പി.എസ്.സി. വഴി മുൻകാലങ്ങളിൽ വന്നിട്ടുള്ള ചില തൊഴിൽ വിജ്ഞാപനങ്ങൾ:

* എം.എസ്.സി യോഗ്യത: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അദർ റിസർച്ച് അസിസ്റ്റൻ്റ് (സുവോളജി), അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് ഫിഷറീസ് (മൂന്നും ഫിഷറീസ് വകുപ്പിൽ); സയൻ്റിഫിക് ഓഫീസർ - ബയോളജി (കേരള പോലീസ് സർവീസ് - ഫോറൻസിക് സയൻസ് ലബോറട്ടറി)

* ബി.എസ്.സി യോഗ്യത: വൈൽഡ് ലൈഫ് അസിസ്റ്റൻ്റ് (കേരള ഫോറസ്റ്റ് വകുപ്പ്), ക്യുറേറ്റർ (മ്യൂസിയംസ് & സൂസ് വകുപ്പ്), വൊക്കേഷണൽ ഇൻസ്ട്രക്ടർ ഇൻ - ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ്, ഫിഷറീസ്, ഡയറിയിംഗ് മിൽക്ക് പ്രോഡക്ട്സ് (മൂന്നും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ്)

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്ക് സുവോളജി ബിരുദധാരികൾക്ക് അപേക്ഷിക്കാം.

തൊഴിൽ അവസരങ്ങൾ വരാവുന്ന മറ്റു ചില കേന്ദ്ര സ്ഥാപനങ്ങൾ: സെൻട്രൽ സൂ അതോറിറ്റി (കേന്ദ്ര പരിസ്ഥിതി, വനം & കാലാവസ്ഥാ വ്യതിയാന മന്ത്രാലയം), സെൻട്രൽ സിൽക്ക് ബോർഡ് (ടെക്സ്ടൈൽ മന്ത്രാലയം)-ടെക്നിക്കൽ അസിസ്റ്റൻ്റ് (ബി.എസ്.സി), സീനിയർ സയൻ്റിഫിക് ഓഫീസർ ബയോളജി - ഫോറൻസിക് സയൻസ് ലബോറട്ടറി, ഡൽഹി (എം.എസ്.സി), ബയോളജിക്കൽ അസിസ്റ്റൻ്റ് (നാഷണൽ സുവോളജിക്കൽ പാർക്ക്) (എം.എസ്.സി), സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് - ഡിഫൻസ് റിസർച്ച് & ഡവലപ്പ്മൻ്റ് ഓർഗനൈസേഷൻ (ബി.എസ്.സി), Zoological Survey of India

പ്രൊജക്ടുകളിൽ നിരവധി അവസരങ്ങൾ വരാം. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ഹെൽത്ത് റിസർച്ച് വകുപ്പ്, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യാ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എജ്യൂക്കേഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി, സെൻട്രൽ ഇൻലാൻ്റ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, Central Marine Reserch Institute, ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വൈൽഡ് ലൈഫ് ഇൻസ്റ്റി്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സലിം അലി സെൻ്റർ ഫോർ ഒർനിത്തോളജി & നാച്വറൽ ഹിസ്റ്ററി, Zoological Survey of India, കേരളാ സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡ്, തുടങ്ങിയവ ഉൾപ്പടെയുള്ള ഗവേഷണ കേന്ദ്രങ്ങളിലായി പ്രൊജക്ട് ഫെല്ലോ, പോസ്റ്റ് ഡോക്ടറൽ ഫെല്ലോ, റിസർച്ച് അസോസിയറ്റ്, സീനിയർ റിസർച്ച് ഫെല്ലോ, ജൂണിയർ റിസർച്ച് ഫെല്ലോ, ജൂണിയർ റിസർച്ച് അസിസ്റ്റൻ്റ്, ജൂണിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, റിസർച്ച് ബയോളജിസ്റ്റ്, പ്രൊജക്ട് അസിസ്റ്റൻറ് തുടങ്ങിയ പ്രൊജക്ട് തസ്തികകളിൽ എം.എസ്.സി/ബി.എസ്.സി ക്കാർക്ക് അവസരം ലഭിച്ചിട്ടുണ്ട്

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students