പി എസ് സി, യു പി എസ് സി സൗജന്യ പരീക്ഷ പരിശീലനം: അപേക്ഷ ക്ഷണിച്ചു.

 കേരള സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിൽ പി എസ് സി, യു പി എസ് സി മുതലായ മത്സരപ്പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾ ക്ക് സൗജന്യ പരീക്ഷ പരിശീലന ത്തിനായുള്ള 2021 ജൂലൈ മുതൽ ഡിസംബർ വരെയുള്ള റെഗുലർ, ഹോളിഡേ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ന്യുനപക്ഷ വിഭാഗത്തിൽ പെട്ട മുസ്ലിം, ക്രിസ്ത്യൻ, സിഖ്‌, ജൈന, പാഴ്സി എന്നിവർക്ക് പുറമെ 20% സീറ്റുകളിൽ ഇതര ഒ ബി സി വിഭാഗത്തിൽ ഉള്ളവർക്കും പ്രവേശനം ലഭിക്കും.

 താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ എസ് എസ് എൽ സി  സർട്ടിഫിക്കറ്റ്ന്റെ കോപ്പിയും പാസ്പോർട്ട്  സൈസ്‌ ഫോട്ടോ യും സഹിതം  ccmykkdadmissions@gmail.com എന്ന ഇമെയിൽ ലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

ഓൺലൈനായി നടക്കുന്ന   ഇന്റർവ്യൂ വിന്റെയും യോഗ്യത പരീക്ഷയിൽ നേടിയ മാർക്കിന്റെയും  അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം.  

കൂടുതൽ വിവരങ്ങൾക്ക് 94478 81853, 9446643499, 9846654930 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

അപേക്ഷ സമർപ്പിക്കാനുള്ള അവസാനതിയ്യതി ജൂണ് 15 വൈകുന്നേരം 5 മണി.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students