PHYSIOTHERAPY

അസ്ഥിസംബന്ധമായ രോഗങ്ങള്‍, മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ഗര്‍ഭകാല ശാരീരിക അസ്വാസ്ഥ്യങ്ങള്‍, പ്രസവാനന്തര ബുദ്ധിമുട്ടുകള്‍, പേശീ സംബന്ധമായ ബുട്ടിമുട്ടുകള്‍, ജീവിതശൈലി രോഗങ്ങള്‍, വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം മൂലമുള്ള പ്രശ്‌നങ്ങള്‍, കുട്ടികളില്‍ കാണുന്ന ചലന വൈകല്യങ്ങള്‍, ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകള്‍, നാഢീസംബന്ധമായ രോഗങ്ങള്‍ എന്നിവക്കെല്ലാം ഫിസിയോ തെറാപ്പി സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.


ഓര്‍ത്തോപീടിക് ഫിസിയോതെറാപ്പി, ന്യൂറോ ഫിസിയോതെറാപ്പി,

കാര്‍ഡിയോ പള്‍മണറി ,

പീഡിയാട്രിക് ,

സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പി, ഒബ്സ്റ്റട്രീക്‌സ് ആന്റ് ഗൈനക് ഫിസിയോതെറാപ്പി, ജീറിയാട്രിക് ഫിസിയോതെറാപ്പി എന്നിങ്ങനെയുള്ള വകഭേദങ്ങളിൽ ഫിസിയോ തെറാപ്പി മേഖലയിൽ സ്പെഷ്യലൈസേഷൻ ഉണ്ട്.


*എവിടെ പഠിക്കാം*


✅ കേരളത്തിൽ സർക്കാർ മേഖലയിൽ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി പ്രോഗ്രാം ലഭ്യമല്ല. സ്വകാര്യ മേഖലയിൽ 13 സ്ഥാപനങ്ങളിൽ പ്രോഗ്രാമുണ്ട്. എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ് സർക്കാർ സീറ്റിൽ പ്രവേശനം നടത്തുന്നത്. ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി.) നാലുവർഷ പ്രോഗ്രാമാണ്. ആറു മാസത്തെ ഇന്റേൺഷിപ്പും ഉണ്ടാകും.


പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. മൂന്നിനുംകൂടി 50 ശതമാനം മാർക്കും ബയോളജിക്കു മാത്രമായി 50 ശതമാനം മാർക്കും വേണം. ഇംഗ്ലീഷ്, ഹയർ സെക്കൻഡറി തലത്തിൽ പഠിച്ചിരിക്കണം. പ്ലസ് ടു രണ്ടാംവർഷ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്കു ലഭിച്ച മാർക്ക് പ്രോസ്പെക്ടസ് വ്യവസ്ഥപ്രകാരം ഓരോന്നും നോർമലൈസ് ചെയ്ത് മൊത്തത്തിൽ കണക്കാക്കി തയ്യാറാക്കുന്ന റാങ്ക് പട്ടികയനുസരിച്ചാണ് അലോട്ട്മെൻറ്. കേരളത്തിലെ സ്ഥാപനങ്ങളുടെ പട്ടികയുൾപ്പെടെ 2020 പ്രവേശനത്തിന്റെ വിശദാംശങ്ങൾ https://lbscentre.in -ൽ ലഭിക്കും.


ബി.പി.ടി. പ്രോഗ്രാമുള്ള കേരളത്തിനു പുറത്തുള്ള സർക്കാർ മേഖലയിലെ ചില പ്രമുഖ സ്ഥാപനങ്ങൾ


✅ സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്ച് (കട്ടക്). 

✅ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസെബിലിറ്റീസ് (കൊൽക്കത്ത). 

✅ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (ചെന്നൈ) - മൂന്നു സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് വഴിയാണ് പ്രവേശനം. വിവരങ്ങൾക്ക്: www.svnirtar.nic.in


✅ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസ് (ന്യൂഡൽഹി) - സ്ഥാപനത്തിന്റെ കോമൺ എൻട്രൻസ് ടെസ്റ്റ് വഴിയാണ് പ്രവേശനം. www.iphnewdelhi.in


✅ സെൻറർ ഫോർ ഫിസിയോതെറാപ്പി ആൻഡ് റിഹാബിലിറ്റേഷൻ- ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റി, ന്യൂഡൽഹി- സർവകലാശാലയുടെ പ്രവേശനപരീക്ഷ വഴി പ്രവേശനം https://www.jmi.ac.in


✅ സ്വകാര്യ മേഖലയിൽ തമിഴ്നാട് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് - കോളേജ് നടത്തുന്ന പ്രവേശനപരീക്ഷ വഴി അഡ്മിഷൻ. https://admissions.cmcvellore.ac.in/


✅ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി - സ്വാശ്രയ രീതിയിലാണ് കോഴ്സ്

പ്രവേശനം എൻട്രൻസ് വഴി


https://www.bhu.ac.in/


ഓരോ സ്ഥാപനത്തിലെയും പ്രവേശനത്തിനു വേണ്ട യോഗ്യത, പ്രവേശനപരീക്ഷാ രീതി തുടങ്ങിയ കാര്യങ്ങൾക്ക് വെബ്സൈറ്റുകൾ കാണുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students