Archeology Course @ MG University

 ആർക്കിയോളജി പഠിക്കാൻ


കേരളത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിലെ 3 കോളേജുകളിൽ ബി.എ. ഹിസ്റ്ററി മോഡൽ II ആർക്കിയോളജി & മ്യൂസിയോളജി എന്ന പ്രോഗ്രാമുണ്ട്.


അപേക്ഷിക്കാൻ പ്ലസ് ടു ജയിച്ചിരിക്കണം. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് പ്ലസ് ടു മൊത്തം മാർക്ക് + ഹിസ്റ്ററിക്ക് പ്ലസ് ടു തലത്തിൽ കിട്ടിയ മാർക്ക് + ഹിസ്റ്ററി പഠിച്ചവർക്ക് വെയ്റ്റേജായി 50 മാർക്ക്.


കോളേജുകൾ: മർത്തോമ കോളേജ് ഫോർ വിമൺ, പെരുമ്പാവൂർ; സെൻ്റ് മേരീസ്‌ കോളേജ്, മണ്ണാർകാട്; സെൻ്റ് തോമസ് കോളേജ്, പാല. എല്ലാം എയ്ഡഡ് കോളേജുകൾ ആണ്.


മഹാത്മാഗാന്ധി സർവകലാശാലയുടെ ബിരുദതല കേന്ദ്രീകൃത സീറ്റ് അലോട്ട്മെൻ്റ് പ്രക്രിയ വഴിയാണ് എയ്ഡഡ് കോളേജുകളിലെ ഓപ്പൺ ക്വാട്ട, പട്ടിക വിഭാഗം സീറ്റിലെ പ്രവേശനം. മാനേജ്മൻ്റ് സീറ്റ് ബന്ധപ്പെട്ട കോളേജ് നികത്തും. 2020-21 ലെ സർവകലാശാല യു.ജി. പ്രവേശന പ്രോസ്പക്ട്സ് https://www.mgu.ac.in ൽ "എം.ജി. യു.ജി. കാപ് 2020" ലിങ്കിൽ ഉള്ളത് പരിശോധിച്ച് വിവരങ്ങൾ മനസ്സിലാക്കുക.


സ്വയംഭരണ കോളേജായ ചങ്ങനാശ്ശേരി അസംക്ഷൻ കോളെജിൽ (എയ്ഡഡ്), ബി.എ. ഇൻ മ്യൂസിയോളജി & ആർക്കിയോളജി പ്രോഗ്രാം സ്വാശ്രയ രീതിയിൽ നടത്തുന്നുണ്ട്. കോളേജ് അപേക്ഷ വിളിക്കുമ്പോൾ കോളെജിലേക്ക് അപേക്ഷിക്കണം.

പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. 

പ്ലസ് ടു മാർക്കിനൊപ്പം ഹിസ്റ്ററി പഠിച്ചവർക്ക് 50 മാർക്ക് വെയ്റ്റേജും ചേർത്താണ് റാങ്ക് പട്ടിക തയ്യാറാക്കുക. വെബ് സൈറ്റ്: https://assumptioncollege.in. 2021-22 ലെ പ്രോസ്പക്ടസ് വെബ്സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്. അത് പരിിശോധിക്കുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students