Career in Journalism

 ഒരു ജേർണലിസ്റ്റാവാൻ


To become a Journalist , Generally, it is not necessary to do a Journalism Course. But a Degree or PG related to Journalism may be of an advantage. You can do any other course and apply for Journalist positions if you have good command over the language.

കേരള സർവകലാശാലയിൽ, ജർണലിസം & മാസ് കമ്യൂണിക്കേഷൻ കോഴ്സിലെ പ്രവേശനത്തിന് പ്ലസ് ടു ആണ് യോഗ്യത. ഏതു സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിഷിക്കാം. പ്രവേശനത്തിന് റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ജർണലിസം വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് ആ വിഷയത്തിനു കിട്ടിയ മാർക്കിന്റെ 10 ശതമാനം കൂടി, ഹയർ സെക്കണ്ടറിയിലെെ മാർക്കിനോട് കൂട്ടും. കോഴിക്കോട്് സർവകലാശാലയിൽ ബി.എ.മാസ് കമ്യൂണിക്കേഷൻ കോഴ്‌സ് ആണ് ഉള്ളത്. എല്ലാ ഗ്രൂപ്പുകാർക്കും അപേക്ഷിക്കാം. ഹയർ സെക്കണ്ടറിയിൽ മാസ് കമ്യൂണിക്കേഷൻ, മാസ് കമ്യൂണിക്കേഷൻ വിത് വെബ് ടെക്നോളജി, ജർണലിസം എന്നിവയിലൊന്ന് ഓപ്ഷണലായി പഠിച്ചവർക്ക് റാങ്കിംഗിൽ 50 മാർക്ക് പ്ലസ് ടു മാർക്കിനോട് ചേർക്കും. മഹാത്മാ ഗാന്ധി സർവകലാശാലയിൽ ബി.എ.മാസ് കമ്യൂണിക്കേഷൻ & ജർണലിസം, ബി.വൊക്. ബ്രോഡ് കാസ്റ്റിംഗ് & ജർണലിസം എന്നീ കോഴ്‌സുകളുണ്ട്. പ്ലസ് ടു ആണ് യോഗ്യത. ബന്ധപ്പെട്ട വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് അതിന്റെ മാർക്കുംം 50 മാർക്ക് വേറെയും റാങ്കിംഗ് വേളയിൽ നൽകും. മറ്റുള്ളവരുടെ കാര്യത്തിൽ, എല്ലായിടത്തും ഹയർ സെക്കണ്ടറിയിലെ മൊത്തം മാർക്കായിരിക്കും റാങ്കിംഗിന് പരിഗണിക്കുക.


പി ജി.ഡിഗ്രി കോഴ്സ് ഉള്ള ചില സ്ഥാപനങ്ങൾ: എം .എ മാസ് കമ്മ്യൂണിക്കേഷൻ & ന്യൂ മീഡിയ (ജമ്മു കേന്ദ്ര സർവകലാശാല); എം.എ. ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ-കുരുക്ഷേത്ര യൂണിവേഴ്സിറ്റി;ഒസ്മാനിയ; ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി (അമർ കന്തക്, മധ്യപ്രദേശ്); ബാബാ സാഹിബ് ഭീം റാവു അംബേദ്കർ യൂണിവേഴ്സിറ്റി (ലക്നൗ); ഇഫ്ളു (ഹൈദരബാദ്); എം.എ.ഹിന്ദി & ജർണലിസം- അവിനാശ ലിംഗം ഇൻസ്റ്റിറ്റ്യൂട്ട് (കോയമ്പത്തൂർ); മാസ്റ്റർ ഓഫ് ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ - ഭാരതീ യാർയൂണിവേഴ്സിറ്റി (കോയമ്പത്തൂർ); എം.എ.ജർണലിസം & കമ്മ്യൂണിക്കേഷൻ - മദ്രാസ് യൂണിവേഴ്സിറ്റി (ചെന്നൈ); എം.എ. ജർണലിസം -ദേവി അഹില്യാ വിശ്വവിദ്യാലയാ (ഇൻഡോർ); എം.എ.മാസ് കമ്മ്യൂണിക്കേഷൻ (ഹിന്ദി മീഡിയം) - മഹാത്മാഗാന്ധി അന്തർ രാഷ്ട്രീയ വിശ്വവിദ്യാലയ (വാർധ, മഹാരാഷ്ട്ര); എം.എ.ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ -ഗുരു ഗാസി ദാസ് വിശ്വവിദ്യാലയ (ബിലാസ്പൂർ); മാസ്റ്റർ ഓഫ് ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ, - അളഗപ്പ യൂണിവേഴ്സിറ്റി, (കാരൈക്കുടി, തമിഴ്നാട്). 

വിവിധ കേന്ദ്ര സർവകലാശാലകളിൽ, മാസ്റ്റർ ഓഫ് ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ, കൺവർജൻറ് ജർണലിസം, കൾച്ചർ & മീഡിയ സ്റ്റഡീസ്, മാസ് കമ്മ്യൂണിക്കേഷൻ & ന്യൂ മീഡിയ, മാസ് കമ്മ്യൂണിക്കേഷൻ, കമ്മ്യൂണിക്കേഷൻ & മീഡിയ സ്റ്റഡീസ് , മാസ് കമ്മ്യൂണിക്കേഷൻ & ജർണലിസം-സി.യു.സി.ഇ.ടി വഴി പ്രവേശനം. കേരളത്തിൽ കേരള, എം.ജി, കോഴിക്കോട്, കണ്ണൂർ സർവകലാശാലാ പഠന വകുപ്പുകളിൽ മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ & ജർണലിസം കോഴ്സുണ്ട്


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, ന്യൂഡൽഹി, കോട്ടയം ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ: പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമയും (ഇംഗ്ലീഷ് /ഹിന്ദി /മലയാളം ഉൾപ്പടെ), മറ്റു കോഴ്സുകളും.


ഏഷ്യൻ കോളേജ് ഓഫ് ജർണലിസം (ചെന്നൈ) -പി.ജി. ഡിപ്ലോമ ഇൻ ജർണലിസം (പ്രിൻറ്, ന്യൂ മീഡിയ, ടെലിവിഷൻ, റേഡിയോ); ബിസിനസ് & ഫിനാൻഷ്യൽ ജർണലിസം

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students