അരുൺ ജെയ്റ്റ്‌ലി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫിനാൻസ് പി.ജി.ഡി.എം

 ഫരീദാബാദിലെ അരുൺ ജെയ്റ്റ്‌ലി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെൻറ് പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇൻ മാനേജ്മെൻറ് (ഫിനാൻസ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  റെസിഡൻഷ്യൽ രീതിയിൽ നടത്തുന്ന പ്രോഗ്രാമിന്റെ ദൈർഘ്യം രണ്ടുവർഷമാണ്.


കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.


സി.എ./സി.എസ്./സി.ഡബ്ല്യു.എ./സി.എഫ്.എ./ബി.ഇ./ബി.ടെക് തുടങ്ങിയ പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് മുൻഗണന.


അപേക്ഷാർഥിക്ക് കാറ്റ്, സാറ്റ്, സിമാറ്റ്, മാറ്റ്, ജിമാറ്റ് എന്നിവയിലൊന്നിൽ രണ്ടുവർഷത്തിനുള്ളിലെ സാധുവായ സ്കോർ വേണം. ഉയർന്ന പ്രായം 30 വയസ്സ്. യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവർഷപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.


ബിരുദധാരികളായ (50 ശതമാനം മാർക്ക്) 45 വയസ്സ് കവിയാത്ത കേന്ദ്രസർക്കാർ/കേന്ദ്രഭരണപ്രദേശ ഓഫീസുകൾ/പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ മിഡിൽ/സീനിയർ ലെവൽ സ്ഥാനങ്ങളിലുള്ളവർക്കും അപേക്ഷിക്കാം. അവരെ മാനേജ്മെൻറ് അഭിരുചിപരീക്ഷായോഗ്യതയിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്.


അപേക്ഷാഫോറം മാതൃക http://nifm.ac.in ലെ പ്രോഗ്രാം ബ്രോഷറിൽ ഉണ്ട്. അപേക്ഷാഫീസ് 1000 രൂപ. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും മേയ് 31-നകം സ്ഥാപനത്തിൽ ലഭിക്കണം.


ഷോട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഗ്രൂപ്പ് ഡിസ്കഷൻ, ഇൻറർവ്യൂ എന്നിവയുണ്ടാകും. സ്പോൺസർഷിപ്പുള്ള അപേക്ഷകർക്ക് നേരിട്ട് പ്രവേശനം നൽകും. വിശദാംശങ്ങൾക്ക് http://nifm.ac.in കാണണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students