RIE മൈസൂരിൽ ഡിഗ്രി, പിജി പഠനത്തോടൊപ്പം B.ed പഠിക്കാം: ഇപ്പോൾ അപേക്ഷിക്കാം


🔲എൻസിഇആർടിയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്‌ഥാപനം മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ (ആർഐഇ) പ്രവേശനത്തിനു ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.


*🌎🌎  www.riemysore.ac.in*


🔲 ജൂലൈ 18ലെ എൻട്രൻസ് പരീക്ഷയടക്കമുള്ള വിവരങ്ങൾക്ക് 


*🌎🌎 വെബ്: http://cee.ncert.gov.in.*



*🔲 പ്രോഗ്രാമുകൾ*



*◾ 1) ഇന്റഗ്രേറ്റഡ് ബിഎസ്‌സി ബിഎഡ്*


▪️ 4 വർഷം.


▪️ ബിഎസ്‌സി (ഫിസിക്‌സ,് കെമിസ്‌ട്രി, മാത്‌സ്)


 ബിഎസ്‌സി (കെമിസ്‌ട്രി, ബോട്ടണി, സുവോളജി)


Bsc ,ബിഎഡ് എന്നീ 2 ബിരുദങ്ങൾക്കും തുല്യം. 


▪️ ബന്ധപ്പെട്ട വിഷയങ്ങൾ ഐച്‌ഛികമായി 50% എങ്കിലും മൊത്തം മാർക്കോടെ പ്ലസ്‌ടൂ ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45%. 


▪️ഫിസിക്കൽ സയൻസിനും ബയളോജിക്കൽ സയൻസിനും 40 സീറ്റ് വീതം


*◾ 2) ഇന്റഗ്രേറ്റഡ് ബിഎ ബിഎഡ് :*


▪️4 വർഷം. 


▪️ബിഎ, ബിഎഡ് എന്നീ 2 ബിരുദങ്ങൾക്കും തുല്യം


▪️സയൻസ് / കൊമേഴ്സ് / ആർട്സ് വിഷയങ്ങൾ ഐച്‌ഛികമായി 50% എങ്കിലും മൊത്തം മാർക്കോടെ പ്ലസ്‌ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45%. 


▪️40 സീറ്റ്.



*◾ 3) ഇന്റഗ്രേറ്റഡ് എംഎസ്‌സി എഡ്:*


▪️ ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് ഇവയൊന്നിലെ എംഎസ്‌സിയും ബിഎഡും ഒരുമിച്ചു ലഭിക്കും. 


▪️6 വർഷം. 


▪️സയൻസും മാത്‌സുമടങ്ങിയ പ്ലസ്‌ടു 50% എങ്കിലും മൊത്തം മാർക്കോടെ ജയിച്ചിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി. 


▪️മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് 15 സീറ്റ് വീതം.


*◾ 4) ബിഎഡ് :*


▪️2 വർഷം. 


▪️50% എങ്കിലും മാർക്കോടെ മാത്‌സ് /സയൻസ് അല്ലെങ്കിൽ സോഷ്യൽ സയൻസ് / ഹ്യുമാനിറ്റീസ് / കൊമേഴ്സ് ബാച്‌ലർ അഥവാ മാസ്റ്റർ ബിരുദം വേണം. 


▪️സയൻസിലോ മാത്‌സിലോ സ്പെഷലൈസേഷനുള്ള എൻജി. ടെക്നോളജി ബിരുദവും പരിഗണിക്കും. 


▪️പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി. 


▪️മേൽസൂചിപ്പിച്ച സയൻസ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകൾക്ക് 25 സീറ്റ് വീതം.


*◾ 5) എംഎഡ്:*


▪️2 വർഷം. 


▪️50% എങ്കിലും മാർക് അഥവാ തുല്യഗ്രേഡോടെ ബിഎഡ്, ബിഎ ബിഎഡ്, ബിഎ എഡ്, ബിഎസ്‌സി ബിഎ‍ഡ്, ബിഎസ്‌സി എ‍ഡ്, ബിഎൽ എഡ്, ഡിഎൽഎഡും ആർട്സ് / സയൻസ് ബിരുദവും വേണം.


▪️ 30 സീറ്റ്.



🔲 1, 2, 3 പ്രോഗ്രാമുകൾക്ക് 2019, 20, 21 വർഷങ്ങളിൽ പ്ലസ്ടു ജയിച്ചവരെയാണു പരിഗണിക്കുക.


🔲 കൂടുതൽ വിവരങ്ങളും മുൻ ചോദ്യക്കടലാസുകളും വെബ് സൈറ്റിൽ.


🔲 അജ്മേർ, ഭുവനേശ്വർ, ഭോപാൽ, ഷില്ലോങ് റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനവും ഈ സ്കീമിൽപ്പെടുമെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനക്കാർക്ക് മൈസൂരുവിലാണ് അവസരം.


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students