Posts

Showing posts from September, 2021

Data Analyst (Qualities & Qualifications)

 ഒരു ഡാറ്റ അനലിസ്റ്റ് ആവാൻ വേണ്ട വിദ്യാഭ്യാസം, കഴിവുകൾ.... ആദ്യമായി ആരാണ് ഒരു നല്ല ഡാറ്റാ അനലിസ്റ്റ് എന്ന് പരിശോധിക്കാം.  അങ്ങിനെയൊരു വ്യക്തിക്ക് ആവശ്യമായത് രണ്ട് കഴിവുകളാണ് :  സാങ്കേതിക വൈദഗ്ധ്യവും സാങ്കേതികേതര കഴിവുകളും (അല്ലെങ്കിൽ അവതരണ മികവും). ഒരു പ്രശ്നം പരിഹരിക്കുന്നതിനായി അതിനെ വിശകലനം ചെയ്ത് ഉത്തമമായ ഒരു പരിഹാരം നിർദ്ദേശിക്കുക എന്നതാണ് ഒരു ഡാറ്റ അനലിസ്റ്റിന്റെ ജോലി. അതിലേക്കായി നിർവചിക്കപ്പെടുന്ന പ്രശ്നത്തിനാധാരമായ ഡാറ്റ കണ്ടെത്തി സൈദ്ധാന്തിക പരിശോധന (hypothesis-testing) നടത്തി ഡാറ്റ വിശകലനം ചെയ്ത് തത്ഫലമായുണ്ടാകുന്ന വിശകലനം സ്വന്തം അറിവിനാധാരമായ ഒരു പരിഹാരത്തോടൊപ്പം (എല്ലായ്പോഴും അങ്ങിനെയാകണമെന്നില്ല) ഉപയോക്താവിന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുക എന്നതാണ് പ്രാഥമിക കർത്തവ്യം. ▪️ഇനി അതിനായുള്ള വിദ്യാഭ്യാസം എന്താണെന്നു നോക്കാം. ▫️സാങ്കേതിക കഴിവുകൾ : 1. മെഷീൻ ലേണിംഗ് പോലെയുള്ള സാങ്കേതികവിദ്യകളിൽ ഉള്ള പ്രാവീണ്യം. കൂടാതെ Pig, SQL, Hive പോലെയുള്ള Query Language ൽ ഉള്ള പരിചയവും കൂടാതെ Talend, Alteryx പോലെയുള്ള ETL ടൂളുകളിൽ ഉള്ള പരിചയം. 2. കുറഞ്ഞത് ഒരു സ്റ്റാറ്റിസ്റ്റിക്കൽ ടൂളിൽ (

Occupational English Test (OET)

- പന്ത്രണ്ടു മെ‍ഡിക്കൽ സേവനമേഖലകളിൽ‌ പ്രവർത്തിക്കാൻ ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്നതിനു സഹായിക്കുന്നതാണ്. ഒക്കുപേഷനൽ ഇംഗ്ലിഷ് ടെസ്റ്റ് (OET) എന്ന യോഗ്യത.  മെഡിസിൻ, ഡെന്റിസ്ട്രി, നഴ്സിങ്, ഫാർമസി, ഫിസിയോതെറപ്പി, ഒക്കുപേഷനൽ തെറപ്പി, ഡയറ്ററ്റിക്സ്, ഒപ്ടോമെട്രി, പൊഡൈയട്രി (പാദസംരക്ഷണം), റേഡിയോഗ്രഫി, സ്പീച്ച് പതോളജി, വെറ്ററിനറി സയൻസ് എന്നിവയാണ് ഈ മേഖലകൾ.  ഓസ്ട്രേലിയ, ന്യൂസീലൻഡ്, യുകെ, യുഎസ്എ (2020 ജൂലൈ മുതൽ), അയർലണ്ട്, സിംഗപ്പുർ, ദുബായ് മുതലായ സ്ഥലങ്ങളിൽ ഒഇടി സ്വീകരിച്ചുവരുന്നുണ്ട്.  ഐഇഎൽടിഎസ്, ടോഫൽ എന്നിവയെ അപേക്ഷിച്ചു താരതമ്യേന ലളിതമായ ഒഇടി മുഖ്യമായും ഓസ്ട്രേലിയ, ന്യൂസീലൻഡ്, യുകെ എന്നീ രാജ്യങ്ങളിൽ നഴ്സിങ് ജോലിക്കു ശ്രമിക്കുന്നവർ ധാരാളമായി പ്രയോജനപ്പെടുത്തുന്നു.  വെബ്: www.occupationalenglishtest.org. ഒഇടി ടെസ്റ്റിന്റെ ഘടന 🔹ലിസനിങ് (ശ്രദ്ധിച്ചു കേൾക്കൽ):  45 മിനിറ്റ്.  ഇതിനു 3 ഭാഗങ്ങൾ: (എ) ‍ഹെൽത്ത് പ്രഫഷനൽ–രോഗി കൺസൾട്ടേഷൻ, 5 മിനിറ്റ് വീതം 2 ഇനം. (ബി) ജോലി സ്ഥലത്തെ സംഭാഷണങ്ങൾ:  ഒരു മിനിറ്റ് വീതം 6 ഇനം. (സി) വിവിധ ആരോഗ്യമേഖലക‍ളിലെ 5 മിനിറ്റ് വീതമുള്ള പ്രസന്റേഷനോ ഇന്റർവ്യൂവോ കേട്ടു മനസ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾ ടൈം)

 *എം.ബി.എ. ഓൺലൈൻ ഇന്റർവ്യൂ സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾ ടൈം)  ഒക്ടോബർ  ഒന്നിന് രാവിലെ 10 മുതൽ 12 വരെ ഓൺലൈനായി ഇന്റർവ്യൂ നടത്തും. ഡിഗ്രിക്ക് 50ശതമാനം  മാർക്കും, കെ-മാറ്റ് (KMAT), സി-മാറ്റ് അല്ലെങ്കിൽ ക്യാറ്റ് (CMAT/CAT) യോഗ്യത നേടിയിട്ടുളളവർക്കും ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.  സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക്  20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.  ഡിഗ്രി അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി ഇന്റർവ്യൂവിൽ പങ്കെടുക്കാം.  അപേക്ഷർ ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക്: meet.google.com/ety-jafv-pgm.

ട്രാ​​​ൻസ്ലേ​​​ഷ​​​ണ​​​ൽ എൻ​​​ജി​​​നിയ​​​റിം​​​ഗിൽ എം​​​ടെ​​​ക്: അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

 എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൾ​​​ കലാം ടെ​​​ക്നോ​​​ള​​​ജി​​​ക്ക​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീഴി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബാ​​​ർ​​​ട്ട​​​ൺ​​​ഹി​​​ൽ സ​​​ർ​​​ക്കാ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് വി​​​ദേ​​​ശ സ​​​ർ​​​വക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​യും ഐ​​​ഐ​​​ടി​​​യു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന  ട്രാ​​​ൻ​​​സി​​​ലേ​​​ഷ​​​ണ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എം​​​ടെ​​​ക് കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. _ഏ​​​തു ബ്രാ​​​ഞ്ചി​​​ൽ ബി​​​ഇ/ ബി​​​ടെ​​​ക് ഡി​​​ഗ്രി എ​​​ടു​​​ത്ത​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം._ വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും ഐ​​​ഐ​​​ടി​​​ക​​​ളി​​​ലും ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പ് ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ഈ ​​​കോ​​​ഴ്സ് മു​​​ഖേ​​​ന ല​​​ഭി​​​ക്കും. സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും പു​​​ത്ത​​​ൻ ആ​​​ശ​​​യ​​​ങ്ങ​​​ൾ സ്വാം​​​ശീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള താ​​​ത്പ​​​ര്യ​​​വു​​​മാ​​​ണ് ഈ ​​​കോ​​​ഴ്സി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ.  ഗേ​​​റ്റ് യോ​​​ഗ

സിടെറ്റ് : ഒക്ടോബർ 19വരെ അപേക്ഷിക്കാം

 കേന്ദ്ര സ്‌കൂൾ അധ്യാപക നിയമനത്തിനുള്ള ദേശീയ യോഗ്യത പരീക്ഷയായ ”സിടെറ്റ്’ ഡിസംബർ 16മുതൽ ജനുവരി 13വരെ നടക്കും.  ഒന്നു മുതൽ 8വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയാണിത്. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾ അടക്കമുള്ള എല്ലാ സ്‌കൂളുകളിലെയും നിയമനത്തിനായി സിബിഎസ്ഇ നടത്തുന്ന യോഗ്യത പരീക്ഷയാണ് സിടെറ്റ്.  http://ctet.nic.in എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബർ 19വരെ അപേക്ഷിക്കാം.  ഫീസ് അടക്കാനുള്ള സമയം ഒക്ടോബർ 20 വൈകിട്ട് 3.30 വരെയാണ്.  പരീക്ഷാഫലം 2022ഫെബ്രുവരി 15ന് പ്രസിദ്ധീകരിക്കും

After Engineering

 *നിങ്ങളൊരു എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയോ, പഠിച്ചിറങ്ങിയ വ്യക്തിയോ ആണെങ്കിൽ....* ഇതൊന്ന് സാവകാശം മനസിരുത്തിവായിക്കുക. കേരളത്തിൽ ഈയിടെയായി ഓരോ വർഷവും നിരവധി എഞ്ചിനീയറിംഗ് ബിരുദധാരികൾ ആണ് ബിരുദം നേടി പുറത്തിറങ്ങുന്നത്.  മിക്ക വിദ്യാത്ഥികൾക്കും പഠനത്തിന് ശേഷം ഒരു ജോലി നേടുക എന്നത് തന്നെ ആണ് പ്രഥമ ലക്ഷ്യം. എന്നാൽ അങ്ങനെ പെട്ടെന്ന് ഒരു ജോലി കിട്ടുക എന്നത് മാത്രം ആണോ മുന്നിൽ ഉള്ള വഴി എന്ന ചോദ്യത്തിന് അല്ല എന്നതാണ് ഉത്തരം.  മികച്ച ഒരു കരിയർ ആണ് മിക്ക . വിദ്യാർത്ഥികളും മുന്നിൽ കാണുന്നത്. അങ്ങിനെ ലക്ഷ്യമിടുന്നവർ താഴെ പറയുന്ന വിവിധ വഴികളിൽ ഒന്നിനെ മനസിരുത്തി തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതമാവുക. 🟫 ഉപരി പഠനം. എഞ്ചിനീയറിംഗിനു ശേഷം മിക്ക കുട്ടികളും തിരിയുന്ന ഏറ്റവും പ്രചാരമുള്ള കരിയർ ഓപ്ഷനുകളിലൊന്നാണ് തുടർ പഠനം.  നിങ്ങൾ ഒരു ബിടെക്/ബിഇ വിദ്യാർത്ഥിയാണെങ്കിൽ ഗേറ്റ് പരീക്ഷയ്ക്ക് തയ്യാറായി ഉപരി പഠനത്തിൻ്റെ വിശാലമായ ഗേറ്റ് തുറക്കാം. ബിരുദ എഞ്ചിനീയറിംഗ് വിഷയങ്ങളെക്കുറിച്ചുള്ള സമഗ്രമായ ധാരണ പരിശോധിക്കുന്ന ഒരു പരീക്ഷയാണ് ഗേറ്റ് (എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്). മികച്ച ഗേറ്റ് സ്കോർ ഉപയോ

OPTICS / Photonics

 പ്രകാശത്തെ കുറിച്ച് പഠിക്കുവാൻ OPTICSഉമായി ബന്ധപ്പെട്ട കോഴ്സുകൾ തിരഞ്ഞെടുക്കണം.  അതിൽ ഒരു പക്ഷെ ഏറ്റവും പ്രധാനം MSc ഫോട്ടോണിക്സ് ആണ്.  കൂടാതെ മെറ്റീരിയൽ സയൻസിൽ ഒപ്റ്റിക്കൽ മെറ്റീരിയൽസിനെ കുറിച്ച് സ്പെഷ്യലൈസേഷൻ ചെയ്യാവുന്നതുമാണ്.  ഇന്റഗ്രേറ്റഡ് MSC ഇൻ ഫോട്ടോണിക്സ് പ്ലസ് 2 കഴിഞ്ഞവർക്ക് ചേർന്ന ഒരു കോഴ്സാണ്.  ഇത് കൊച്ചിയിലെ CUSAT ൽ നടത്തുന്നുണ്ട്. CUSAT CAT വഴിയാണ് പ്രവേശനം.

SAP

  SAP എന്നത് ഒരു സോഫ്റ്റ്‌വെയർ ആണ്. പൂർണ്ണ രൂപം System Application and Product in Processing. ഇത് ഒരു ഈആർപി (ERP) സോഫ്റ്റ്'വേർ എന്ന് വേണമെങ്കിൽ പറയാം.  ഒരു സ്ഥാപനത്തിന്റെ റിസോഴ്‌സസ് ആയിട്ടുള്ള പണം, വസ്തുക്കൾ പിന്നെ മനുഷ്യൻ (മാൻ, മണി, മെറ്റീരിയൽ) എന്നിവയെ ഉപയോഗിക്കുന്നതിനും പ്ലാൻ ചെയ്യുന്നതിനും വേണ്ടി ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ്‌വെയർ ആണിത്. ഓരോ സ്ഥാപനവും അവരുടെ ആവശ്യത്തിന് അനുസരിച്ചു കസ്റ്റമൈസ് ചെയ്തു ഉപയോഗിക്കുന്നു. ഔദ്യോഗികവും അംഗീകൃതവും ആയ ജീനോവേറ്റ്‌ പോലെയുള്ള സ്ഥാപനങ്ങളിൽ നിന്ന് SAP പഠിക്കാൻ നല്ല ഫീസ് ആവും.  എന്നാൽ ബാംഗ്ലൂർ ഹൈദരാബാദ്, കൊച്ചി പോലെയുള്ള സ്ഥലങ്ങളിൽ ഇത് പഠിച്ചെടുക്കാൻ മറ്റു സ്ഥാപനങ്ങൾ ഒരു പാടുണ്ട്. കേരളത്തിലും GTec, പ്രൊഫഷനൽ പോലുള്ള സ്ഥാപനങ്ങൾ ഇത്തരം കോഴ്‌സ് നടത്തുന്നതായി കാണുന്നുണ്ട്.

എൻജിനിയറിങ്‌ സർവീസ്‌ പരീക്ഷ–-2022ന്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു

 *എൻജിനിയറിങ്‌ സർവീസ്‌ പരീക്ഷ–-2022ന്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു.  ഇതിലൂടെ ജയിച്ച് വരുന്നവർക്ക് കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, പ്രതിരോധസേനകൾ,  സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ്‌ നിയമനം ലഭിക്കുക.  സിവിൽ, മെക്കാനിക്കൽ,  ഇലക്ട്രിക്കൽ,  ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ടെലി കമ്യൂണിക്കേഷൻ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌.    രാജ്യത്താകെ 42 കേന്ദ്രങ്ങളിലാണ്‌ പ്രാഥമിക പരീക്ഷ നടത്തുക.   കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും കേന്ദ്രങ്ങളാണ്‌.  പ്രധാന പരീക്ഷക്ക്‌ 24 കേന്ദ്രങ്ങളുണ്ട്‌. കേരളത്തിൽ തിരുവനന്തപുരമാണ്‌ കേന്ദ്രം.   എൻജിനിയറിങ്‌ ബിരുദധാരികൾക്ക്‌ അപേക്ഷിക്കാം.  ഓരോ തസ്‌തികയിലും നിഷ്‌കർഷിക്കുന്ന യോഗ്യതയോ തത്തുല്യ യോഗ്യതയോ വേണം.   പ്രായം 21–-30.  2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം.  അപേക്ഷിക്കാനുള്ള അവസാന         തീയതി ഒക്ടോബർ 12 വൈകിട്ട്‌ ആറ്‌ മണി വരെ.   വിശദവിവരത്തിന്‌ www.upsc.gov.in

ന്യൂഡൽഹി ലോക് നായക് ഹോസ്പിറ്റലിന്റെ കീഴിലുള്ള അഹല്യാ ഭായ് കോളേജ് ഓഫ് നഴ്സിങ് ബി.എസ്‌സി. നഴ്സിങ് (ഓണേഴ്സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം

പെൺകുട്ടികൾക്കുമാത്രമാണ് പ്രവേശനം.  2021 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാകണം.  ഉയർന്ന പ്രായപരിധി 30.  പട്ടികവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുണ്ട്.  വാർഷിക ട്യൂഷൻ ഫീസ് 250 രൂപ. യോഗ്യത: ഇംഗ്ലീഷ് (കോർ/ഇലക്ടീവ്), ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓരോന്നും ജയിച്ച്, നാലിനുംകൂടി 50 ശതമാനം മാർക്കുവാങ്ങി സീനിയർ സ്കൂൾപരീക്ഷ (പ്ലസ് ടു/തത്തുല്യം) ജയിച്ചിരിക്കണം.  നീറ്റ് യു.ജി. 2021-ൽ യോഗ്യത നേടണം. അപേക്ഷകർ മെഡിക്കലി ഫിറ്റ് ആകണം.  അപേക്ഷ www.abconduadmission.in വഴി സെപ്റ്റംബർ 30 വരെ നൽകാം.  പ്രോസ്പെക്ടസ്/ബുള്ളറ്റിൻ ഓഫ് ഇൻഫർമേഷൻ ഇവിടെ ലഭിക്കും. നീറ്റ് യു.ജി. 2021 സ്കോർ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്.  നീറ്റ് യു.ജി. ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം അപേക്ഷകർ തങ്ങളുടെ സ്കോർ അപ്‌ലോഡ് ചെയ്യണം.

Executive Programmes in Management

 ജോലിയിലിരിക്കുന്നവർക്ക് ചെയ്യാൻ കഴിയുന്ന കോഴ്സുകൾ ഒരു പ്രൊഫഷനൽ ബിരുദം .... ഒരു കൊല്ല കാലാവധിയുള്ളത്..  പ്രീമിയർ സ്ഥാപനത്തിൽ നിന്നുള്ളത്... അത്തരക്കാർക്കനുയോജ്യമായ എക്സിക്യൂട്ടീവ് പ്രോഗ്രാമുകൾ നൽകുന്ന സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്നു. 1. Executive Post Graduate Programme in Management Indian Institute of Management Bangalore (IIM-B) **** 3. Executive MBA-Full time One year Xavier University Bhubaneswar - XIMB **** 4. One Year Post-Graduate Programme in Management for Executives (PGPX) Indian Institute of Management Ahmedabad (IIM-A) **** 6. PGPEX Post Graduate Programme for Executives Indian Institute of Management Calcutta (IIM-C) **** 7. Global Executive MBA Indian School of Business (ISB) www.isb.edu **** 8. Executive MBA IIT Bombay & Washington University  School of Management, IIT Bombay **** 10. Executive PGDM International Management Institute (IMI) www.imi.edu *** 11. International Programme in Management for Executives Indian Institute of Management Lucknow (IIM-L) *** 12.

Distance PG Diploma courses at National Institute of Health and Family Welfare

 The National Institute of Health and Family Welfare (NIHFW), an autonomous body under the Ministry of Health and Family Welfare, has invited applications for admission to the Post Graduate Diploma Programs offered by the Institute in distance mode. The PGDM-Executive Programs are in  (i) Hospital Management (300 Seats)  (ii) Health & Family Welfare Management (100Seats)  (iii) Health Promotion (150 Seats). Note: All the Programs are recognized by the All India Council of Technical Education (AICTE). The courses are open for Medical Graduates including those holding MBBS/AYUSH/BDS who are registered with respective medical council with experience of 5 years after graduation. The details of the Program are available at the Distance Learning link at http://www.nihfw.org/ The Programme Guide/Prospectus containing the Application form for each Program is given at this link. Application in the prescribed format, as given at the end of the prospectus duly completed, along with Draft for

Library Science

ലൈബ്രറികളില്‍ മാത്രമൊതുങ്ങുന്നില്ല ലൈബ്രേറിയന്റെ പ്രവര്‍ത്തനമേഖല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പത്ര/ടെലിവിഷന്‍ സ്ഥാപനങ്ങളിലും ബഹുരാഷ്ട്ര കമ്പനികളിലുമൊക്കെ ലൈബ്രേറിയന്‍മാരെ ആവശ്യമാണ്.  ഇന്ന് ആഗോളതലത്തിൽ ലൈബ്രേറിയന്മാരെ വിളിക്കുന്നത് നോളജ് മാനേജർസ് അല്ലെങ്കിൽ ഇൻഫർമേഷൻ സയിന്റിസ്റ്റ് എന്നാണ്.   🟩ലൈബ്രറി സയൻസിലെ ലഭ്യമായ കോഴ്സുകൾ: ബൃഹത്തായൊരു പഠനമേഖലയാണ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്.  ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തശേഷം ലൈബ്രറി സയന്‍സിലേക്ക് തിരിയുന്നതാണ് ഏറ്റവും നല്ലത്. ബിരുദയോഗ്യത നേടിയവര്‍ക്ക് ഒരുവര്‍ഷത്തെ ബാച്ചിലര്‍ ഇന്‍ ലൈബ്രറി സയന്‍സ് (ബി.എല്‍.ഐ.സി.) കോഴ്‌സിനു ചേരാം.  അതിനുശേഷം താത്പര്യമുള്ളവര്‍ക്ക് മാസ്‌റ്റേഴ്‌സ് ഡിഗ്രി ഇന്‍ ലൈബ്രറി കോഴ്‌സ് (എം.എല്‍.ഐ.സി.) പഠിക്കാവുന്നതാണ്.  എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളും ചെയ്യാം. ▫️ഡിജിറ്റൽ ലൈബ്രേറിയൻഷിപ്, ഡാറ്റ ആൻഡ് ഇൻഫർമേഷൻ സയൻസ്, ബിഗ് ഡാറ്റ അനലിറ്റിക്സ് തുടങ്ങിയവ ലൈബ്രറി സയൻസിലെ പുതിയ സ്പെഷലൈസേഷനുകളാണ്. 🟤പഠനത്തിന് ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങൾ :  ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠിപ്പിക്കുന്ന രാജ്യത്തെ ചില മുന്‍നിര സ്ഥാപനങ്ങള

കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

 സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമില്‍ ഉളള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍  2021-23 എം.ബി.എ. (ഫുള്‍ ടൈം) സെപ്തംബര്‍ 23 (വ്യാഴാഴ്ച രാവിലെ 10 മുതല്‍ 12.30 വരെ) നോര്‍ത്ത് പറവൂരിലെ സഹകാരി ഭവനില്‍ മൂകാംബിക റോഡിന് സമീപം കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ് /സെന്ററിന്റെ  ആഭിമുഖ്യത്തില്‍   ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50 ശതമാനം  മാര്‍ക്കും, കെ-മാറ്റ്, സി-മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് യോഗ്യത നേടിയിട്ടുളളവര്‍ക്കും ഈ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.  സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക്  20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി./എസ്.റ്റി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും.  ഡിഗ്രി അവസാന വര്‍ഷ റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അപേക്ഷര്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യേണ്ട ലിങ്ക് താഴെ ചേര്‍ക്കുന്നു.   meet.google.com/ggy-mcza-ntp  കൂടുതല്‍ വിവരങ്ങള്‍ക്ക് 9746287745/8547618290, www.kicmakerala.in

ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) യൂത്ത് ഫെല്ലോഷിപ്പ്

ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) പ്രവർത്തനങ്ങൾ നേരിട്ട്  മനസ്സിലാക്കുവാനും ക്ലൈമറ്റ് ചേഞ്ച്, ഇൻഇക്വാളിറ്റി, ഇൻക്ലൂസീവ് ഗ്രോത്ത്, ഡിജിറ്റൽ ഇക്കോണമി തുടങ്ങിയ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിൻമേൽ ബന്ധപ്പെട്ട മേഖലയിലെ പണ്ഡിതർ, വിദഗ്ധർ, മുൻനിരക്കാർ എന്നിവരുമായി ആശയവിനിമയം നടത്തുവാനും യുവാക്കൾക്ക് അവസരം.   ഐ.എം.എഫ്-ൻ്റെ 2021 ലെ യൂത്ത് ഫെല്ലോഷിപ്പ് പ്രോഗ്രാമിൽ കൂടിയാണ് 20 നും 32 നും ഇടയിൽ പ്രായമുള്ളവർക്ക് അവസരം ഒരുങ്ങുന്നത്.  ഇൻ്റൺഷിപ്പിൽ പങ്കെടുക്കുന്നവർക്ക് ഐ.എം.എഫ് -ൻ്റെ വാർഷിക വർച്വൽ യോഗത്തിലും ഐ.എം.എഫ് വിദഗ്ധർ നേതൃത്വം നൽകുന്ന വർച്വൽ പരിശീലന പരിപാടികളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. കൂടാതെ ഐ.എം.എഫ് മാനേജ്മൻ്റ്, സീനിയർ ഉദ്യോഗസ്ഥർ, എന്നിവരുമൊത്ത് രണ്ടു ദിവസത്തെ വർച്വൽ വർക്ക് ഷോപ്പിൽ പങ്കെടുക്കാനും ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിൽ മേൽ ചർച്ച ചെയ്യാനും അവസരമുണ്ടാകും.  ഇൻ്റർനാഷണൽ റിലേഷൻസ്, ഡവലപ്മൻ്റ്, കമ്യൂണിക്കേഷൻസ്, ജർണലിസം, ഇക്കണോമിക്സ്, ബന്ധപ്പെട്ട മേഖലകൾ എന്നിവയിലൊന്നിൽ ബിരുദമുള്ളവർ, ഇവയിലെ ബിരുദ പ്രോഗ്രാം വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. സ്വയം സംരംഭക/ സ്റ്റാർട്ട് അപ് പ്രവർത്തനങ്ങ

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജിയിൽ എം.എസ്.സിക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്ലാസ്റ്റിക്സുമായി ബന്ധപ്പെട്ട പഠനത്തിന് ഇന്ത്യയിലെ മുൻനിര സ്ഥാപനമാണ് കേന്ദ്ര രാസവസ്തു - വളം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈ ഗിണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിപെറ്റ് (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജി).  മികച്ച ജോലിസാധ്യതയുള്ള "അപ്ലൈഡ് പോളിമർ സയൻസ് എംഎസ്സി പ്രവേശനത്തിന് സിപെറ്റ് 30 വരെ അപേക്ഷ സ്വീകരി ക്കും.  കെമിസ്ട്രി, ഇൻഡസ്ട്രി യൽ കെമിസ്ട്രി, പോളിമർ സയൻസ്, അപ്ലൈഡ് കെമിസ്ട്രി, ഇൻഡസ്ട്രിയൽ പോളിമർ കെമിസ്ട്രി, കെമിസ്ട്രി മുഖ്യവിഷയമായ അപ്ലൈഡ് സയൻസ് ഇവ യൊന്നിലെ ബി.എസ്.സി ഉള്ളവർക്ക് അപേക്ഷിക്കാം.  പ്രീഫൈനൽ സെമസ്റ്റർ പൂർത്തിയാക്കി ഫൈനൽ പരീക്ഷ കാത്തിരിക്കു ന്നവരെയും പരിഗണിക്കും. വെബ്സൈറ്റ്: https://www.cipet.gov.in/

കരിയർ വിവരങ്ങൾ അറിയാനുള്ള വെബ്ബ് ലിങ്കുകൾ

കരിയർ വിവരങ്ങൾ എവിടെ നിന്നൊക്കെ കിട്ടുമെന്ന് ചോദിക്കുന്ന വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, കരിയർ ഗൈഡുകൾ എന്നിവർക്ക് വളരെ ഉപകാരപ്രദമായ വെബ് ലിങ്കുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്. 🔰Education ▪️University Grants Commission -  www.ugc.ac.in ▪️Central Board Of Secondary Education -  www.cbse.nic.in ▪️Delhi University -  www.du.ac.in   ▪️Jawaharlal Nehru University -  www.jnu.ac.in ▪️National Council for Teacher Education -  www.ncte-in.org ▪️National Council for Educational Research & Training -  www.ncert.nic.in ▪️Ministry of HRD (Education) -  www.education.nic.in 🔰Aviation   ▪️Directorate General of Civil Aviation -  www.dgca.nic.in ▪️IATA training -  www.iata.org ▪️Ministry of Civil Aviation -  www.civilaviation.nic.in ▪️Indira Gandhi Rashtriya Uran Akademi -  www.igrua.gov.in 🔰Banking   ▪️Reserve Bank of India -  www.rbi.org.in ▪️State Bank of India - www.statebankofindia.com ▪️Punjab National Bank -  www.pnbindia.com ▪️Corporation Bank -  www.corpbank.com 🔰Civil

Television Journalism Course

 *ടെലിവിഷൻ ജേണലിസം കോഴ്സ്* സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം - ഓണ്‍ലൈന്‍ / ഹൈബ്രിഡ് കോഴ്സിലേക്ക്, ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.   പ്രായ പരിധി 30 വയസ്സ്.  തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങള്‍. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം തുടങ്ങിയ വിഷയങ്ങളും സിലബസ്സിലുണ്ട്.   മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.   അപേക്ഷാഫോമുകള്‍ ksg.keltron.in എന്ന വെബ്സൈറ്റില്‍നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 30-നകം ലഭിക്കണം.   വിശദവിവരങ്ങള്‍ക്ക് 9544958182, 8137969292

What is JEE Advanced

ഐ.ഐ.ടി.കളിലേക്കുള്ള പ്രവേശന പരീക്ഷയാ ജെ.ഇ. ഇ. അഡ്വാൻസ്ഡ്: ര ജിസ്ട്രേഷൻ നടപടികൾ https://jeeadv.ac.in/ൽ അറിയാം ഖരഗ്പുർ ഐ.ഐ.ടി. ആണ് സംഘാടക സ്ഥാപനം. ജെ.ഇ.ഇ.മെയിൻ ഒന്നാം പേപ്പറിൽ (ബി.ഇ./ബി.ടെക്.) വിവിധ കാറ്റഗറികളിൽ മുന്നിലെത്തിയ കട്ട് ഓഫ് സ്കോർ നേടിയ 2,50,000 പേർക്കാണ് അവസരം. യോഗ്യത, പ്രായം: .പട്ടിക/ഭിന്നശേഷിക്കാർക്ക് അഞ്ചുവർഷത്തെ ഇളവ്.  തുടർച്ചയായി രണ്ടുവർഷങ്ങളിലായി രണ്ടു തവണയേ ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാനാകൂ.  ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് 2021-ലോ 2022-ലോ ക്ലാസ് 12/തുല്യ പരീക്ഷ ജയിച്ചിരിക്കണം. പരീക്ഷാ വർഷത്തിന്റെ കാര്യത്തിൽ ചില ഒറ്റത്തവണ ഇളവ് നൽകിയിട്ടുണ്ട്. പരീക്ഷ: കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ. രണ്ടു പേപ്പർ.  ഓരോ പേപ്പറിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങൾ ഉണ്ടാകും. വിശദവിവരങ്ങൾ സൈറ്റിൽ.  സമയം:( Tentative) ഒന്നാംപേപ്പർ ഒമ്പതുമുതൽ 12 വരെയും രണ്ടാംപേപ്പർ ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെയുമായിരിക്കും.  സാധാരണ ആലപ്പുഴ, കണ്ണൂർ, കാസർകോട്, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവ പരീക

Fashion Communication

 ഫാഷന്‍ ഡിസൈന്‍ രംഗത്തെ ഒരു നവീന കരിയറാണ് ഫാഷന്‍ കമ്യൂണിക്കേഷന്‍ എന്നത്.  വിവിധ തരം ഫാഷന്‍ കരിയറിലേക്കെത്തിച്ചേരാവുന്നതുമായ ഒരു ബിരുദ തല കോഴ്സാണിത്. 🛑എന്താണ് ഈ കോഴ്സ് ഫാഷന്‍ സങ്കല്‍പ്പങ്ങളും ഉല്‍പ്പന്നങ്ങളും നിലനില്‍ക്കുന്നത് ജന മനസ്സിലാണ്. അവര്‍ക്കതിഷ്ടപ്പെട്ടോയെന്നറിയണമെങ്കില്‍ ഉപഭോക്താക്കളുടെ മനസ്സറിയേണ്ടതുണ്ട്. അത് വിവിധ രൂപങ്ങളിലും സംഭവങ്ങളിലും ഷോകളിലൂടെയും അവതരിപ്പിക്കുന്ന പിന്നണി ജോലി ചെയ്യുന്ന പ്രൊഫഷണലുകളാണ് ഫാഷന്‍ കമ്യൂണിക്കേറ്റര്‍മാര്‍. ഫാഷനിലെ ഏറ്റവും പ്രധാന രംഗമാണ് ബ്രാന്‍ഡിങ്ങ്. ബ്രാന്‍ഡ് പൊതു ജനങ്ങള്‍ ഏറ്റെടുക്കുന്നത് പരസ്യങ്ങളില്‍ കൂടിയാണ്. ഇന്ന് പരസ്യങ്ങളുടെ കണ്‍സെപ്റ്റ് തന്നെ മാറിയിരിക്കുന്നു. ഫാഷന്‍ ഷോകള്‍ മുതല്‍ സിനിമകള്‍ വരെ ബ്രാന്‍ഡ് മാര്‍ക്കറ്റ് ചെയ്യാനുപയോഗിക്കുന്ന വില്‍പ്പന തന്ത്രം ഡിസൈന്‍ ചെയ്യുന്നവരാണ് കമ്യൂണിക്കേറ്റര്‍മാര്‍. 🟩എന്തൊക്കെ പഠിക്കുവാനുണ്ട് വിഷ്വല്‍ കമ്യൂണിക്കേഷന്‍, ഗ്രാഫിക് ഡിസൈന്‍, എക്സിബിഷന്‍ ഡിസൈന്‍, ഡിസ്പ്ലേ ഡിസൈന്‍, ഫാഷന്‍ ജേര്‍ണലിസം, ഫാഷന്‍ സ്റ്റെലിങ്ങ്, ഫാഷന്‍ ഫോട്ടോഗ്രാഫി, അഡ്വര്‍ടൈസിങ്ങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ഫാഷന്‍ കമ്പ്യൂട്ടര്‍ ആ

Cosmetology

 ഇന്ത്യയിൽ ഇന്ന് കോസ്മറ്റോളജി‌ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്ന വൻവ്യവസായമാണ്.  സൗന്ദര്യസംരക്ഷണ രംഗത്ത് വിപുലമായ ജോലി സാദ്ധ്യതയ്ക്കും അത് അവസരമൊരുക്കുന്നു. ആളുകൾക്ക് ഭംഗിയും ആകർഷകത്വവും നൽകുന്ന ശാസ്ത്രമാണ് കോസ്മറ്റോളജി.  അതിൽ മുഖം, മുടി, ശരീരത്തിനു മൊത്തമായുളള ആരോഗ്യ പരിരക്ഷ തുടങ്ങിയവയെല്ലാം ഉൾക്കൊളളുന്ന ബ്യൂട്ടി തെറാപ്പിയാണ് പ്രദാനം ചെയ്യുന്നത്.  ഒട്ടേറെ ജോലിസാദ്ധ്യതകൾ ബ്യൂട്ടി തെറാപ്പിയുടെ ഭാഗമായുണ്ട്. ഹെയർസ്റ്റൈലിസ്റ്റ്, നെയിൽ ടെക്നീഷ്യൻ, ബ്യൂട്ടീഷ്യൻ, സ്കിൻ കെയർ സ്പെഷലിസ്റ്റ്, മാസ്സ്യൂവർ, ആസ്തെറ്റീഷ്യൻ.. അങ്ങനെ പോകുന്നു അവരുടെ നിര. 🛑കോസ്മറ്റോളജിയുമായി ബന്ധപ്പെട്ട ജോലികൾ സ്ഥിരമായ മുടിവെട്ട്, ഹെയർവാഷ്, സ്റ്റൈലിംഗ്, പെർമിംഗ്, കളറിംഗ്, മാനിക്യൂർ, പെഡിക്യൂർ, ഫേഷ്യൽ തുടങ്ങിയവയെല്ലാം കോസ്മറ്റോളജിയുമായി ബന്ധപ്പെട്ട ജോലികളാണ്. കോസ്മറ്റോളജി മേഖലയ്ക്ക് പ്രാഥമികമായ മുൻയോഗ്യതകളുടെ ആവശ്യമില്ല. വിവിധ ഡിപ്ലോമ കോഴ്സുകളും മറ്റ് ലഘു കോഴ്സുകളും അതിനായുണ്ട്. സ്പെഷലൈസേഷൻ ആവശ്യമായ മേഖലകളാണ് ബ്യൂട്ടി തെറാപ്പി, ഹെയർ സ്റ്റൈലിംഗ്, മേക്കപ്പ്, മാസ്സേജ്, ഫേഷ്യൽ, മെഹന്ദി, ടാറ്റൂസ്, നെയിൽ ആർട്ട്, അരോമാ

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഫലം 2021 എങ്ങനെ പരിശോധിക്കാം?

  ഹയർ സെക്കൻഡറി സിംഗിൾ വിൻഡോ പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഫലം 2021 എങ്ങനെ പരിശോധിക്കാം? ട്രയൽ അലോട്ട്മെന്റ് ഒരു സ്കൂളിലെ ഒരു കോഴ്സിലേക്കുള്ള പ്രവേശനത്തിന്റെ സാധ്യത മനസ്സിലാക്കാനാണ്. കൂടാതെ, ആപ്ലിക്കേഷൻ വിശദാംശങ്ങളിൽ തിരുത്താനോ തിരുത്തലുകൾ വരുത്താനോ ഉള്ള അവസാന അവസരമാണിത്.  2021 സെപ്റ്റംബർ 22 ന് ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ച ഉടൻ തന്നെ യഥാർത്ഥ പ്രവേശന പ്രക്രിയ ആരംഭിക്കും. പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് എന്തിനുവേണ്ടിയാണ് ? ഒരു വിദ്യാർത്ഥി അവരുടെ അപേക്ഷാ ഫോം സമർപ്പിക്കുമ്പോൾ നൽകുന്ന വിശദാംശങ്ങളുടെയും ഓപ്ഷനുകളുടെയും അടിസ്ഥാനത്തിലാണ് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. സ്കൂളിനെക്കുറിച്ചും പ്രവേശന സാധ്യതയെക്കുറിച്ചും ഒരു ധാരണ ലഭിക്കാൻ ഇത് അവരെ സഹായിക്കുന്നു.  പ്ലസ് വൺ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് കണ്ടതിന് ശേഷം കൂടുതൽ സ്കൂൾ, കോഴ്സ് ഓപ്ഷനുകൾ ചേർക്കുന്നതിനു പുറമേ, അപേക്ഷയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം, തിരുത്തലുകൾ വരുത്താം, നൽകിയ വിശദാംശങ്ങളിൽ തെറ്റുകൾ ഉണ്ടെങ്കിൽ, അവ തിരുത്താം. പ്ലസ് വൺ സിംഗിൾ വിൻഡോ ട്രയൽ അലോട്ട്മെന്റ് എങ്ങനെ പരിശോധിക്കാം? ഏകജാലക സംവിധാനത്തിൽ പ്ലസ്

CAT (Certified Accounting Technicians) Course

Image
   അക്കൌണ്ടിങ്ങ് രംഗത്തെ എൻട്രി ലെവൽ Short - Term   കോഴ്സാണിത്. Institute of Cost Accountants of India (ICAI)യാണ് ഈ കോഴ്സ് നടത്തുന്നത്. ഇന്ത്യൻ പാർളിമെൻ്റിൻ്റെ പ്രത്യേക ആക്ട് (Cost and works Accountants (Amendment)Act 2011 ) പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനമാണ് lCAI +2 പരീക്ഷ എഴുതാൻ പോകുന്നവർക്കും ,+2 പരീക്ഷ പാസ്സായവർക്കും ,ഡിഗ്രിക്ക് പഠിക്കുന്നവർക്കും കോഴ്സിന് റെജിസ്റ്റർ ചെയ്യാം Govt. of India,Ministry of Corporate Affairs ൻ്റെ അനുമതിയോട് കൂടിയാണ് ഈ കോഴ്സ് തുടങ്ങിയിട്ടുള്ളത്. വിദ്യാർത്ഥികളെ Account Maintenance, Tax Return കൾ തയ്യാറാക്കൽ, Filling of Returns under -Companies Act, Income Tax Act, GST, കയറ്റുമതി ഇറക്കുമതി രേഖകൾ തയ്യാറാക്കൽ തുടങ്ങിയ വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരാക്കുന്ന ഒരു കോഴ്സാണ് CAT. Sector Skill Council of India യുടെ Quality Certificate ലഭിച്ച കോഴ്സാണിത്. ICAIക്ക് രാജ്യത്തുടനീളം കോച്ചിംങ് സെൻ്ററുകൾ ഉണ്ട്. വിവിധ സ്വകാര്യ സ്ഥാപനങ്ങളും കോച്ചിങ് കൊടുക്കുന്നുണ്ട്. കോഴ്സിന് ചേരാൻ താൽപര്യമുള്ളവർക്ക്  ഏറ്റവും അടുത്തുള്ള Regional Council / Chapter / അംഗീകൃത കോച്ചിംങ്ങ് സെൻ്ററ

CSBS (കമ്പ്യൂട്ടർ സയൻസ് & ബിസിനസ് സിസ്റ്റം കോഴ്സ്)

 *എഞ്ചിനീയറിങ്ങിലെ പുത്തൻ ട്രെൻ്റുമായി ബിടെക് കമ്പ്യൂട്ടർ സയൻസ് & ബിസിനസ് സിസ്റ്റം (CSBS) കോഴ്സ്* _ടെക്-ബിസിനസ് എക്സ്പേർട്ടുകളാകാൻ സഹായിക്കുന്ന നൂതന കോഴ്സ്, തുറന്ന തൊഴിലവസരങ്ങൾ_ ഡിജിറ്റൽ സാങ്കേതിക വിദ്യയിലെ നൈപുണ്യമുള്ള എഞ്ചിനീയറിംഗ് പ്രതിഭകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിന്, ഇന്ത്യയിലുടനീളമുള്ള പ്രമുഖ അക്കാദമിഷ്യന്മാരുമായും പ്രമുഖ കോളേജുകളുമായും ചേർന്ന് ടിസിഎസ് (ടാറ്റാ കൺസട്ടൻസി സർവീസ്‌) കമ്പ്യൂട്ടർ സയൻസിൽ “കമ്പ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റംസ് (സി‌എസ്‌ബി‌എസ്)” എന്ന പേരിൽ 4 വർഷത്തെ ബിരുദ പ്രോഗ്രാം രൂപകൽപ്പന ചെയ്തിട്ടുണ്ട്.  AlCTE അംഗീകരിച്ചതാണ് ഈ BTech കോഴ്സ്. ടി‌സി‌എസ് നൽകുന്ന നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയാണീ കോഴ്‌സ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ മിക്ക യൂണിവേഴ്സിറ്റിയിലെയും CSBS സിലബസ് ഒരു പോലെയുള്ള ചട്ടക്കൂടിലാണ് വാർത്തിട്ടുള്ളത്.  ഇത് ഒരു ബിസിനസ് മാനേജുമെന്റ് സിസ്റ്റം വികസിപ്പിക്കുന്നതിൽ ഏറ്റവും പുതിയ കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിക്കാൻ പ്രാപ്തിയുള്ളവരാക്കി വിദ്യാർത്ഥികൾക്ക് അവരുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുന്നതിന് പ്രയോജനം ചെയ്യുന്ന

ജനറൽ നഴ്‌സിംഗ് പ്രവേശനം; സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നേഴ്സിങ് സ്‌ക്കൂളുകളിൽ ജനറൽ നേഴ്സിങ് കോഴ്സിൽ ഇപ്പോൾ പ്രവേശനം നേടാം.  ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ്സ് മാർക്ക് മതി.  **സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും. 14 ജില്ലകളിലായി 365 സീറ്റുകളാണ് ഉള്ളത്. ഇതിൽ 20 ശതമാനം സീറ്റുകൾ ആൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.  അപേക്ഷകർക്ക് 2021 ഡിസംബർ 31ന് 17 വയസ്സിൽ കുറയുവാനോ 27 വയസ്സിൽ കൂടുവാനോ പാടില്ല.  പിന്നാക്ക സമുദായക്കാർക്ക് മൂന്ന് വർഷവും പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് അഞ്ച് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.  അപേക്ഷാഫോമും, പ്രോസ്പെക്ടസും htp://dhskerala.gov.in ൽ ലഭ്യമാണ്. അപേക്ഷാഫീസ് പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപയുമാണ്.  പൂരിപ്പിച്ച അപേക്ഷകൾ അതാത് ജില്ലയിലെ നഴ്സിംഗ് സ്‌ക്കൂൾ പ്രിൻസിപ്പലിന് 14ന് വൈകുന്നേരം അഞ്ച് മണിക്കകം ലഭിക്കണം.  കൂടുതൽ വിവരങ്ങൾ ജില്ലാമെഡിക്കൽ ആഫ

ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ ഇക്കണോമിക്സ് ബി.എ. (ഓണേഴ്‌സ്) പ്രവേശനത്തിന് അപേക്ഷിക്കാം

 *ഇക്കണോമിക്സ് ബി.എ. (ഓണേഴ്‌സ്) ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ഓൺട്രപ്രണർഷിപ്പ് ബി.എ. (ഓണേഴ്‌സ്) ഇക്കണോമിക്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ജയിച്ച് 12-ാം ക്ലാസ് പരീക്ഷ 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. സംവരണവിഭാഗക്കാർക്ക് മാർക്കിളവ് ലഭിക്കും. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ മാത്തമാറ്റിക്സ് ഉൾപ്പെടെ ഏറ്റവും മികച്ച സ്കോറുള്ള നാലുവിഷയങ്ങളിലെ മൊത്തം മാർക്ക് പരിഗണിച്ചായിരിക്കും പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുക. വൊക്കേഷണൽ വിഷയങ്ങൾ ഇതിലേക്ക് പരിഗണിക്കില്ല. അപേക്ഷ dtu.ac.in/ വഴി സെപ്റ്റംബർ 10 വരെ നൽകാം .

ഓക്സിലിയറി നഴ്സിംഗ് ആന്‍ഡ് മിഡ് വേഫ്സ് കോഴ്സ് അപേക്ഷ ക്ഷണിച്ചു

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഓക്സിലിയറി നഴ്സിംഗ് ആന്‍ഡ് മിഡ് വേഫ്സ് കോഴ്സിന്റെ പരീശീലനത്തിന് +2 അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസ്സായ പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തൈക്കാട് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, തലയോലപ്പറമ്പ് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, പെരിങ്ങോട്ടുകുറിശി ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, കാസര്‍കോട് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍ എന്നിവിടങ്ങളിലാണ് കോഴ്സ്. 130 സീറ്റുകളുണ്ട്. ഇതില്‍ 65 ശതമാനം മെറിറ്റടിസ്ഥാനത്തിലും 35 ശതമാനം സംവരണാടിസ്ഥാനത്തിലും പ്രവേശനം അനുവദിക്കും.  അപേക്ഷകര്‍ക്ക് 2021 ഡിസംബര്‍ 31ന് 17 തികഞ്ഞിരിക്കുകയും 30 വയസ്സ് കവിയുകയും ചെയ്യരുത്. പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് വയസ്സും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വയസ്സും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷകര്‍ മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ട് സീറ്റും പാരാമിലിറ്ററി/ എക്സ്പാരാമിലിറ്ററി സര്‍വീസുകാരുടെ ആശ്രിതര്‍ക്ക് ഒരു സീറ്റ

SOCIAL WORK INSTITUTES RANKING IN INDIA

 SOCIAL WORK INSTITUTES RANKING IN INDIA AS PER OUTLOOK MAGAZINE INSTITUTIONAL RANKING 2020 1. TATA INSTITUTE OF SOCIAL SCIENCES, MUMBAI Maharashtra 2. RAJAGIRI COLLEGE OF SOCIAL SCIENCES (AUTONOMOUS), KOCHI Kerala 3. DEPARTMENT OF SOCIAL WORK, DELHI SCHOOL OF SOCIAL WORK, UNIVERSITY OF DELHI, DELHI 4. DEPARTMENT OF SOCIAL WORK, CHRIST (DEEMED TO BE UNIVERSITY), BENGALURU Karnataka 5. MADRAS SCHOOL OF SOCIAL WORK, CHENNAI Tamil Nadu 6. LOYOLA COLLEGE OF SOCIAL SCIENCES, THIRUVANANTHAPURAM Kerala 7. DEPARTMENT OF SOCIAL WORK, LOYOLA COLLEGE (AUTONOMOUS), CHENNAI Tamil Nadu 8. STELLA MARIS COLLEGE (AUTONOMOUS), CHENNAI Tamil Nadu 9. DEPARTMENT OF SOCIAL WORK, ALIGARH MUSLIM UNIVERSITY, ALIGARH Uttar Pradesh 10. DEPARTMENT OF SOCIAL WORK, MADRAS CHRISTIAN COLLEGE, CHENNAI Tamil Nadu 11. SRI KRISHNA ARTS & SCIENCE COLLEGE, COIMBATORE Tamil Nadu 12. KRISTU JAYANTI COLLEGE, BENGALURU Karnataka 13. SCHOOL OF SOCIAL WORK, ROSHNI NILAYA (AUTONOMOUS), MANGALURU Karn

ഒ.ബി.സി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്*

 സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽ സി.എ, സി.എം.എസ്, സി.എസ് കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു .  അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്.  www.egrantz.kerala.gov.in സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  ഓൺലൈനിൽ അപേക്ഷ രജിസ്റ്റർ ചെയ്യുന്നതിന് ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ നിന്നും ലഭ്യമായ ജാതി,വരുമാന സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്.  വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ൽ ലഭിക്കും . അവസാന തിയതി സെപ്റ്റംബർ 30.  കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖല ഓഫീസുകളുമായി ബന്ധപ്പെടണം.  ഫോൺ: എറണാകുളം മേഖല ഓഫീസ്- 0484 2429130, കോഴിക്കോട് മേഖല ഓഫീസ്- 0495 2377786.

പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സ്‌കോളർഷിപ്പ് തുക 10,000 രൂപയാണ്. ബി.പി.എൽ വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.

സാമ്പത്തികമായി പിന്നാക്കo നിൽക്കുന്നവർക്ക് ഉന്നത പഠനത്തിന് ഒ.എൻ.ജി.സി. ഫൗണ്ടേഷൻ സ്കോളർഷിപ്പ്

എൻജിനിയറിങ്, എം.ബി.ബി.എസ്, എം.ബി.എ, ജിയോളജി, ജിയോഫിസിക്സ് മാസ്റ്റേഴ്സ് എന്നീ പ്രോഗ്രാമുകളിൽ പഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്, ഓയിൽ  ആൻ്റ് നാച്വറൽ ഗ്യാസ് കോർപറേഷൻ (ഒ.എൻ.ജി.സി) ഫൗണ്ടേഷൻ, 2020-21 അധ്യയന വർഷത്തേക്ക് 2000 സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു.  പ്രതിമാസം 4000 രൂപ നിരക്കിൽ ഒരു വർഷം 48000 രൂപ ലഭിക്കുന്ന സ്‌കോളർഷിപ്പ്, എൻജിനിയറിങ്, എം.ബി.ബി.എസ് പഠനത്തിന് 4 വർഷത്തേക്കും, മറ്റുള്ളവയ്ക്ക് രണ്ടു വർഷത്തേക്കും ലഭിക്കും.  ജനറൽ കാറ്റഗറിയിലും ഒ.ബി.സി. കാറ്റഗറിയിലും 500 വീതവും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ 1000 ഉം സ്കോളർഷിപ്പുകൾ നൽകും. ഓരോ വിഭാഗത്തിലും ഓരോ കോഴ്സിനും നൽകുന്ന സ്കോളർഷിപ്പുകളുടെ എണ്ണം https://ongcscholar.org/  ൽ നൽകിയിട്ടുണ്ട്.  പകുതി സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി നീക്കിവച്ചിട്ടുണ്ട്.  2020-21 അധ്യയനവർഷം ഈ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയവർക്കാണ് അപേക്ഷിക്കാൻ അർഹത. എൻജിനിയറിങ്/എം.ബി.ബി.എസ് അപേക്ഷാർത്ഥി, പ്ലസ് ടു പരീക്ഷയും, എം.ബി.എ/മാസ്റ്റേഴ്സ് അപേക്ഷകർ ബിരുദ പരീക്ഷയും, 60% മാർക്കു വാങ്ങി ജയിച്ചവരായിക്കണം. (ഗ്രേഡിംഗ് എങ്കിൽ 6.0 ഒ.ജി.പി.എ/സി.ജി.പി.എ

കേന്ദ്രസര്‍വകലാശാലാ പ്രവേശനം: അപേക്ഷ അഞ്ചുവരെ

സെൻട്രൽ യൂണിവേഴ്സിറ്റീസ് കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) ന് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി.  സെപ്റ്റംബർ അഞ്ചുവരെ അപേക്ഷിക്കാൻ അവസരമുണ്ട്. ഫീസടയ്ക്കാനും നേരത്തെ അപേക്ഷ സമർപ്പിച്ചവർക്ക് തിരുത്തൽ വരുത്താനും സെപ്റ്റംബർ ആറ് വരെ സമയമുണ്ട്.  കേരളത്തിൽ കാസർകോട് പരീക്ഷാകേന്ദ്രമാണ്. ഇതിന് പുറമേ പോർട്ട് ബ്ലെയർ, ആൻഡമാൻ നിക്കോബർ എന്നിവടങ്ങളിലും പുതുതായി പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. നേരത്തേ അപേക്ഷിച്ചവർക്ക് തിരുത്തൽവരുത്തുന്ന സമയത്ത് പരീക്ഷാകേന്ദ്രം മാറ്റാം. 15, 16, 23, 24 തീയതികളിൽ കംപ്യൂട്ടർ അടിസ്ഥാനമാക്കിയാണ് പരീക്ഷ.  വിവരങ്ങൾക്ക്: cucet.nta.nic.in സന്ദർശിക്കാം

Career @ Nursing / Paramedical

 മെഡിക്കൽ അനുബന്ധകോഴ്സുകളിൽ ഇപ്പോഴും ഏറ്റവും കൂടുതൽ ജോലി സാധ്യത നഴ്സിംഗ് കോഴ്സിന് തന്നെയാണ്.   നിലവിൽ ഓരോ വർഷവും ആയിരക്കണക്കിന് ഒഴിവുകളാണ് കേന്ദ്രസർക്കാരിന് കീഴിലുള്ള ആശുപത്രികളിലും  വിവിധ സംസ്ഥാനസർക്കാർ ആശുപത്രികളിലുമായി വരുന്നത്.    കേരള പിഎസ്സി വഴി ജോലി ലഭിക്കുന്നവർക്ക് തുടക്കത്തിൽ തന്നെ  35000 രൂപയിലധികം ശമ്പളമുണ്ട്.  കേന്ദ്രത്തിലും ഡൽഹി സർക്കാർ ആശുപത്രികളിലും മറ്റും ഇത് 70000 രൂപയിലധികവും  ആണ്.   ഏതൊരാശുപത്രിയിലും മറ്റേത് കാറ്റഗറി ജീവനക്കാരെയുംകാൾ കൂടുതൽ ഉണ്ടാവുക നഴ്സുമാരാണ്.  ഉദാഹരണത്തിന് ഒരു താലൂക്കാശുപത്രിയിൽ 6 ഫാർമസിസ്റ്റും 4-6 ലാബ് ടെക്നീഷ്യനും 2 റേഡിയോഗ്രാഫറും ഉണ്ടാവുമ്പോൾ മിനിമം 40 നഴ്സുമാർ എങ്കിലും കാണും. അതു കൊണ്ടുതന്നെയാണ് ജോലിസാധ്യത ഏറ്റവും കൂടുതൽ ഇപ്പോഴും എപ്പോഴും നഴ്സിന് തന്നെ എന്നു പറഞ്ഞത്.  വിദേശ തൊഴിലവസരങ്ങളും എന്നും  നഴ്സിന് തന്നെയാണ് കൂടുതൽ.  കഷ്ടപ്പെടാൻ തയ്യാറുള്ളവർക്ക് ഇപ്പോഴും IELTS, OET, TOEFL തുടങ്ങിയവ പാസ്സായാൽ ഇംഗ്ലണ്ട്, അയർലണ്ട്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിരവധി അവസരങ്ങൾ ഉണ്ട്.  ഇതിനു പുറമെയാണ് ഗൾഫ് അവസരങ്ങൾ. കുവൈറ്റ്, ഖത്തർ, യുഎഇ,  സ