സാമ്പത്തികമായി പിന്നാക്കo നിൽക്കുന്നവർക്ക് ഉന്നത പഠനത്തിന് ഒ.എൻ.ജി.സി. ഫൗണ്ടേഷൻ സ്കോളർഷിപ്പ്

എൻജിനിയറിങ്, എം.ബി.ബി.എസ്, എം.ബി.എ, ജിയോളജി, ജിയോഫിസിക്സ് മാസ്റ്റേഴ്സ് എന്നീ പ്രോഗ്രാമുകളിൽ പഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്, ഓയിൽ 

ആൻ്റ് നാച്വറൽ ഗ്യാസ് കോർപറേഷൻ (ഒ.എൻ.ജി.സി) ഫൗണ്ടേഷൻ, 2020-21 അധ്യയന വർഷത്തേക്ക് 2000 സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. 


പ്രതിമാസം 4000 രൂപ നിരക്കിൽ ഒരു വർഷം 48000 രൂപ ലഭിക്കുന്ന സ്‌കോളർഷിപ്പ്, എൻജിനിയറിങ്, എം.ബി.ബി.എസ് പഠനത്തിന് 4 വർഷത്തേക്കും, മറ്റുള്ളവയ്ക്ക് രണ്ടു വർഷത്തേക്കും ലഭിക്കും. 


ജനറൽ കാറ്റഗറിയിലും ഒ.ബി.സി. കാറ്റഗറിയിലും 500 വീതവും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ 1000 ഉം സ്കോളർഷിപ്പുകൾ നൽകും. ഓരോ വിഭാഗത്തിലും ഓരോ കോഴ്സിനും നൽകുന്ന സ്കോളർഷിപ്പുകളുടെ എണ്ണം https://ongcscholar.org/  ൽ നൽകിയിട്ടുണ്ട്. 


പകുതി സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി നീക്കിവച്ചിട്ടുണ്ട്. 


2020-21 അധ്യയനവർഷം ഈ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയവർക്കാണ് അപേക്ഷിക്കാൻ അർഹത. എൻജിനിയറിങ്/എം.ബി.ബി.എസ് അപേക്ഷാർത്ഥി, പ്ലസ് ടു പരീക്ഷയും, എം.ബി.എ/മാസ്റ്റേഴ്സ് അപേക്ഷകർ ബിരുദ പരീക്ഷയും, 60% മാർക്കു വാങ്ങി ജയിച്ചവരായിക്കണം. (ഗ്രേഡിംഗ് എങ്കിൽ 6.0 ഒ.ജി.പി.എ/സി.ജി.പി.എ). അംഗീകൃത ഫുൾടൈം റഗുലർ കോഴ്സിൽ ആകണം പഠനം. 1.7.2020 ന്, 30 വയസ്സ് കവിഞ്ഞിരിക്കരുത്. 

വാർഷിക കുടുംബവരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയായിരിക്കണം. പട്ടിക വിഭാഗക്കാരുടെ കാര്യത്തിൽ വാർഷിക കുടുംബവരുമാനം നാലരലക്ഷം രൂപയിൽ താഴെയായിരിക്കണം.  


രാജ്യത്തെ 5 മേഖലകളായി തിരിച്ച്, തുല്യമായി (100/200 വീതം) ഓരോ മേഖലയ്ക്കും  സ്കോളർഷിപ്പുകൾ നൽകും. കേരളം തെക്കൻ മേഖലയിലാണ് (അഞ്ചാം മേഖല).


യോഗ്യതാ പരീക്ഷയിലെ മാർക്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. 


അപേക്ഷ ഓൺലൈൻ ആയി https://ongcscholar.org/ ൽ, നൽകാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും,  പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടെ അപ് ലോഡ് ചെയ്യണം. അപേക്ഷയുടെ ഹാർഡ് കോപ്പി, അപേക്ഷാ ഫോമിൽ നൽകിയിട്ടുള്ള നിശ്ചിത വിലാസത്തിൽ 2021 സെപ്തംബർ  5 നകം ലഭിക്കണം.


വിശദാംശങ്ങൾ സൈറ്റിൽ ലഭിക്കും..

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students