കേന്ദ്രസര്‍വകലാശാലാ പ്രവേശനം: അപേക്ഷ അഞ്ചുവരെ
സെൻട്രൽ യൂണിവേഴ്സിറ്റീസ് കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) ന് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി.
സെപ്റ്റംബർ അഞ്ചുവരെ അപേക്ഷിക്കാൻ അവസരമുണ്ട്.
ഫീസടയ്ക്കാനും നേരത്തെ അപേക്ഷ സമർപ്പിച്ചവർക്ക് തിരുത്തൽ വരുത്താനും സെപ്റ്റംബർ ആറ് വരെ സമയമുണ്ട്.
കേരളത്തിൽ കാസർകോട് പരീക്ഷാകേന്ദ്രമാണ്.
ഇതിന് പുറമേ പോർട്ട് ബ്ലെയർ, ആൻഡമാൻ നിക്കോബർ എന്നിവടങ്ങളിലും പുതുതായി പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്.
നേരത്തേ അപേക്ഷിച്ചവർക്ക് തിരുത്തൽവരുത്തുന്ന സമയത്ത് പരീക്ഷാകേന്ദ്രം മാറ്റാം. 15, 16, 23, 24 തീയതികളിൽ കംപ്യൂട്ടർ അടിസ്ഥാനമാക്കിയാണ് പരീക്ഷ.
വിവരങ്ങൾക്ക്: cucet.nta.nic.in സന്ദർശിക്കാം
Comments
Post a Comment