Data Analyst (Qualities & Qualifications)

 ഒരു ഡാറ്റ അനലിസ്റ്റ് ആവാൻ വേണ്ട വിദ്യാഭ്യാസം, കഴിവുകൾ....


ആദ്യമായി ആരാണ് ഒരു നല്ല ഡാറ്റാ അനലിസ്റ്റ് എന്ന് പരിശോധിക്കാം.

 അങ്ങിനെയൊരു വ്യക്തിക്ക് ആവശ്യമായത് രണ്ട് കഴിവുകളാണ് :

 സാങ്കേതിക വൈദഗ്ധ്യവും സാങ്കേതികേതര കഴിവുകളും (അല്ലെങ്കിൽ അവതരണ മികവും).


ഒരു പ്രശ്നം പരിഹരിക്കുന്നതിനായി അതിനെ വിശകലനം ചെയ്ത് ഉത്തമമായ ഒരു പരിഹാരം നിർദ്ദേശിക്കുക എന്നതാണ് ഒരു ഡാറ്റ അനലിസ്റ്റിന്റെ ജോലി.


അതിലേക്കായി നിർവചിക്കപ്പെടുന്ന പ്രശ്നത്തിനാധാരമായ ഡാറ്റ കണ്ടെത്തി സൈദ്ധാന്തിക പരിശോധന (hypothesis-testing) നടത്തി ഡാറ്റ വിശകലനം ചെയ്ത് തത്ഫലമായുണ്ടാകുന്ന വിശകലനം സ്വന്തം അറിവിനാധാരമായ ഒരു പരിഹാരത്തോടൊപ്പം (എല്ലായ്പോഴും അങ്ങിനെയാകണമെന്നില്ല) ഉപയോക്താവിന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുക എന്നതാണ് പ്രാഥമിക കർത്തവ്യം.


▪️ഇനി അതിനായുള്ള വിദ്യാഭ്യാസം എന്താണെന്നു നോക്കാം.


▫️സാങ്കേതിക കഴിവുകൾ :


1. മെഷീൻ ലേണിംഗ് പോലെയുള്ള സാങ്കേതികവിദ്യകളിൽ ഉള്ള പ്രാവീണ്യം. കൂടാതെ Pig, SQL, Hive പോലെയുള്ള Query Language ൽ ഉള്ള പരിചയവും കൂടാതെ Talend, Alteryx പോലെയുള്ള ETL ടൂളുകളിൽ ഉള്ള പരിചയം.


2. കുറഞ്ഞത് ഒരു സ്റ്റാറ്റിസ്റ്റിക്കൽ ടൂളിൽ (Revo R, SAS പോലെയുള്ളവ) ഉള്ള മികവ്.


3. പിന്നെ മൈക്രോസോഫ്ട് Excel, Powerpoint അല്ലെങ്കിൽ Tableau, RShiny, PowerBI പോലെയുള്ള visualisation പ്ലാറ്റുഫോമുകളിൽ ഉള്ള പ്രാവീണ്യം എന്നിവയാണ്.


4. സയൻസ്, statistics, സാമ്പത്തികശാസ്ത്രത്തിലുള്ള ബിരുദം അഭിലഷണീയമാണ്


▫️സാങ്കേതികേതര കഴിവുകൾ :


1. ഡാറ്റ പെട്ടന്ന് മനസ്സിലാക്കാനുള്ള കഴിവ്. 

ഉദാ: ഒരു പലചരക്ക് വ്യാപാരിയുടെ വ്യവസായം എങ്ങിനെ ലാഭകരമാക്കാം എന്നാണ് മനസ്സിലാക്കേണ്ടത് എങ്കിൽ അതിനു എന്ത് ഡാറ്റ ആണ് വേണ്ടതെന്ന മുന്നറിവ് പ്രധാനമാണ്. 

അപ്പോൾ വ്യാപാരി കഴിഞ്ഞ 2~3 വർഷം നടത്തിയ വിറ്റുവരവിൻറെ കണക്കുകൾ: എന്തൊക്കെ സാധനങ്ങൾ ആയിരുന്നു വിറ്റത്, ഓരോന്നിനെയും പ്രത്യേകമായ വില, ലാഭം, കലഹരണപ്പെടാനുള്ള ദൈർഖ്യം, ഓർഡർ നൽകിയാൽ ലഭിക്കാനുള്ള സാവകാശം, സ്റ്റോക്കിൽ ഉണ്ടായിരിക്കുന്ന ശരാശരി ദൈർഖ്യം, സ്റ്റോക്ക് സൂക്ഷിക്കാനുള്ള സൗകര്യം, വിപണിയെ ബാധിക്കുന്ന മറ്റു പ്രശ്നങ്ങളെ ഒക്കെപ്പറ്റി ഒരു അടിസ്ഥാന പരിജ്ഞാനം ആവശ്യമാണ്. ഇതിനായി ചുറ്റുപാടുകൾ നിരീക്ഷിക്കുക, പ്രവർത്തിമേഖലയുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ വായിച്ചു മനസ്സിലാക്കുക ഒക്കെ ആവശ്യമാണ്.


2. ആശയവിനിമയത്തിൽ ഉള്ള മികവ്. 

പലപ്പോഴും നാം അവഗണിക്കുന്ന ഒരു കഴിവാണിത്. ഒരു വ്യവസായത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും അതിനെപ്പറ്റിയുള്ള നിരൂപണങ്ങൾ വ്യക്തമായി അവതരിപ്പിക്കുവാനും ഭാഷയിലും ആശയത്തിന്റെ അവതരണശൈലിയിലും ഉള്ള കഴിവ് സുപ്രധാനമാണ്.

 ഇതിനായി ആവശ്യം പരിശീലനമാണ്. 

ഉദാ: നാം നേരത്തെ പറഞ്ഞ വ്യാപാരിയുടേതിന് സമാനമാവില്ല TATA പോലെയുള്ള ഒരു വ്യവസായിയുടെ പ്രശ്നം പരിഹരിക്കേണ്ടതും അതിനുള്ള പരിഹാരം അവതരിപ്പിക്കേണ്ടതും.

പക്ഷേ രണ്ടുകൂട്ടരും പ്രതീക്ഷിക്കുന്നത് എവിടെയാണ് പ്രശ്‌നമെന്ന് മനസ്സിലാക്കാനും, എന്താണ് അതിന്റെ കാരണമെന്നും, ആ പ്രശ്നം പരിഹരിക്കുന്നതിലൂടെ അവർക്കുണ്ടാകുന്ന സാമ്പത്തിക ലാഭം എത്രയാണെന്നും, അതിനുള്ള പരിഹാരം എന്താണെന്നും, ആ പരിഹാരം നടപ്പിൽ വരുത്തുന്നതിനുള്ള പ്രയത്നം (സമയവും ഉൾപ്പെടും) എത്രയുണ്ടെന്നും ആണ്. 

ഇത് വ്യക്തമായി അവതരിപ്പിക്കാനാകണം.


ഇത്രയുമുണ്ടെങ്കിൽ ഒരാൾ ഡാറ്റ അനലിസ്റ്റ് ആയി ശോഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students