ഒ.ബി.സി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്*

 സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽ സി.എ, സി.എം.എസ്, സി.എസ് കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു . 

അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. 

www.egrantz.kerala.gov.in സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 

ഓൺലൈനിൽ അപേക്ഷ രജിസ്റ്റർ ചെയ്യുന്നതിന് ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ നിന്നും ലഭ്യമായ ജാതി,വരുമാന സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. 

വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ൽ ലഭിക്കും

. അവസാന തിയതി സെപ്റ്റംബർ 30. 

കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖല ഓഫീസുകളുമായി ബന്ധപ്പെടണം. 

ഫോൺ: എറണാകുളം മേഖല ഓഫീസ്- 0484 2429130, കോഴിക്കോട് മേഖല ഓഫീസ്- 0495 2377786.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students