എൻജിനിയറിങ്‌ സർവീസ്‌ പരീക്ഷ–-2022ന്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു

 *എൻജിനിയറിങ്‌ സർവീസ്‌ പരീക്ഷ–-2022ന്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു.

 ഇതിലൂടെ ജയിച്ച് വരുന്നവർക്ക്

കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, പ്രതിരോധസേനകൾ,  സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ്‌ നിയമനം ലഭിക്കുക.


 സിവിൽ, മെക്കാനിക്കൽ,  ഇലക്ട്രിക്കൽ,  ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ടെലി കമ്യൂണിക്കേഷൻ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌.   


രാജ്യത്താകെ 42 കേന്ദ്രങ്ങളിലാണ്‌ പ്രാഥമിക പരീക്ഷ നടത്തുക. 


 കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും കേന്ദ്രങ്ങളാണ്‌. 


പ്രധാന പരീക്ഷക്ക്‌ 24 കേന്ദ്രങ്ങളുണ്ട്‌. കേരളത്തിൽ തിരുവനന്തപുരമാണ്‌ കേന്ദ്രം. 


 എൻജിനിയറിങ്‌ ബിരുദധാരികൾക്ക്‌ അപേക്ഷിക്കാം. 

ഓരോ തസ്‌തികയിലും നിഷ്‌കർഷിക്കുന്ന യോഗ്യതയോ തത്തുല്യ യോഗ്യതയോ വേണം. 


 പ്രായം 21–-30. 


2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.


 www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം.


 അപേക്ഷിക്കാനുള്ള അവസാന         തീയതി ഒക്ടോബർ 12 വൈകിട്ട്‌ ആറ്‌ മണി വരെ. 


 വിശദവിവരത്തിന്‌ www.upsc.gov.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students