Cosmetology

 ഇന്ത്യയിൽ ഇന്ന് കോസ്മറ്റോളജി‌ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്ന വൻവ്യവസായമാണ്. 

സൗന്ദര്യസംരക്ഷണ രംഗത്ത് വിപുലമായ ജോലി സാദ്ധ്യതയ്ക്കും അത് അവസരമൊരുക്കുന്നു. ആളുകൾക്ക് ഭംഗിയും ആകർഷകത്വവും നൽകുന്ന ശാസ്ത്രമാണ് കോസ്മറ്റോളജി. 

അതിൽ മുഖം, മുടി, ശരീരത്തിനു മൊത്തമായുളള ആരോഗ്യ പരിരക്ഷ തുടങ്ങിയവയെല്ലാം ഉൾക്കൊളളുന്ന ബ്യൂട്ടി തെറാപ്പിയാണ് പ്രദാനം ചെയ്യുന്നത്. 

ഒട്ടേറെ ജോലിസാദ്ധ്യതകൾ ബ്യൂട്ടി തെറാപ്പിയുടെ ഭാഗമായുണ്ട്. ഹെയർസ്റ്റൈലിസ്റ്റ്, നെയിൽ ടെക്നീഷ്യൻ, ബ്യൂട്ടീഷ്യൻ, സ്കിൻ കെയർ സ്പെഷലിസ്റ്റ്, മാസ്സ്യൂവർ, ആസ്തെറ്റീഷ്യൻ.. അങ്ങനെ പോകുന്നു അവരുടെ നിര.


🛑കോസ്മറ്റോളജിയുമായി ബന്ധപ്പെട്ട ജോലികൾ


സ്ഥിരമായ മുടിവെട്ട്, ഹെയർവാഷ്, സ്റ്റൈലിംഗ്, പെർമിംഗ്, കളറിംഗ്, മാനിക്യൂർ, പെഡിക്യൂർ, ഫേഷ്യൽ തുടങ്ങിയവയെല്ലാം കോസ്മറ്റോളജിയുമായി ബന്ധപ്പെട്ട ജോലികളാണ്. കോസ്മറ്റോളജി മേഖലയ്ക്ക് പ്രാഥമികമായ മുൻയോഗ്യതകളുടെ ആവശ്യമില്ല. വിവിധ ഡിപ്ലോമ കോഴ്സുകളും മറ്റ് ലഘു കോഴ്സുകളും അതിനായുണ്ട്. സ്പെഷലൈസേഷൻ ആവശ്യമായ മേഖലകളാണ് ബ്യൂട്ടി തെറാപ്പി, ഹെയർ സ്റ്റൈലിംഗ്, മേക്കപ്പ്, മാസ്സേജ്, ഫേഷ്യൽ, മെഹന്ദി, ടാറ്റൂസ്, നെയിൽ ആർട്ട്, അരോമാ തെറാപ്പി, എലക്ട്രോലിസിസ്, ട്രൈക്കോളജി, ഹെർബൽ ബ്യൂട്ടി കെയർ തുടങ്ങിയവ.


🛑ജോലി സാധ്യത


പരിശീലനം സിദ്ധിച്ച കോസ്മറ്റോളജിസ്റ്റുമാർക്ക് ആഡംബര ബ്യൂട്ടി പാർലറുകൾ, അത്യാധുനിക സലൂണുകൾ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ മികച്ച വേതനത്തോടെയുളള ജോലി ലഭിക്കും. പരസ്യം, ടെലിവിഷൻ, ചലച്ചിത്രം എന്നീ മേഖലകളിൽ മേക്കപ്പ് ആർട്ടിസ്റ്റുമാർക്കും ജോലി സാദ്ധ്യതയുണ്ട്. ഇമേജ് കൺസൽറ്റന്റ്, സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട ലേഖന, പുസ്തക രചന എന്നിവയ്ക്കും സാധ്യതകളേറെയാണ്. സ്വന്തം സ്ഥാപനങ്ങളും അവർക്ക് നടത്താനാകും. പരിചയസമ്പത്തിനൊപ്പം വരുമാനത്തിലും കാര്യമായ വർദ്ധന ഉറപ്പു നൽകുന്ന അത്യാകർഷകമായ തൊഴിൽ മേഖലയായി വളർന്നുകൊണ്ടിരിക്കുകയാണ് കോസ്മറ്റോളജി.


കേരളത്തിൽ


https://www.lakme-academy.com/locate-a-centre/kochi


https://www.dazzleonline.in/beautician-course-in-thrissur.html


https://www.vlccinstitute.com/

എന്നിവ കോഴ്സ് നടത്തുന്നുണ്ട്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students