ന്യൂഡൽഹി ലോക് നായക് ഹോസ്പിറ്റലിന്റെ കീഴിലുള്ള അഹല്യാ ഭായ് കോളേജ് ഓഫ് നഴ്സിങ് ബി.എസ്‌സി. നഴ്സിങ് (ഓണേഴ്സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം

പെൺകുട്ടികൾക്കുമാത്രമാണ് പ്രവേശനം. 

2021 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാകണം. 

ഉയർന്ന പ്രായപരിധി 30. 

പട്ടികവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുണ്ട്. 

വാർഷിക ട്യൂഷൻ ഫീസ് 250 രൂപ.


യോഗ്യത: ഇംഗ്ലീഷ് (കോർ/ഇലക്ടീവ്), ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓരോന്നും ജയിച്ച്, നാലിനുംകൂടി 50 ശതമാനം മാർക്കുവാങ്ങി സീനിയർ സ്കൂൾപരീക്ഷ (പ്ലസ് ടു/തത്തുല്യം) ജയിച്ചിരിക്കണം.

 നീറ്റ് യു.ജി. 2021-ൽ യോഗ്യത നേടണം. അപേക്ഷകർ മെഡിക്കലി ഫിറ്റ് ആകണം. 

അപേക്ഷ www.abconduadmission.in വഴി സെപ്റ്റംബർ 30 വരെ നൽകാം. 

പ്രോസ്പെക്ടസ്/ബുള്ളറ്റിൻ ഓഫ് ഇൻഫർമേഷൻ ഇവിടെ ലഭിക്കും.


നീറ്റ് യു.ജി. 2021 സ്കോർ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. 

നീറ്റ് യു.ജി. ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം അപേക്ഷകർ തങ്ങളുടെ സ്കോർ അപ്‌ലോഡ് ചെയ്യണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students