Library Science

ലൈബ്രറികളില്‍ മാത്രമൊതുങ്ങുന്നില്ല ലൈബ്രേറിയന്റെ പ്രവര്‍ത്തനമേഖല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പത്ര/ടെലിവിഷന്‍ സ്ഥാപനങ്ങളിലും ബഹുരാഷ്ട്ര കമ്പനികളിലുമൊക്കെ ലൈബ്രേറിയന്‍മാരെ ആവശ്യമാണ്. 

ഇന്ന് ആഗോളതലത്തിൽ ലൈബ്രേറിയന്മാരെ വിളിക്കുന്നത് നോളജ് മാനേജർസ് അല്ലെങ്കിൽ ഇൻഫർമേഷൻ സയിന്റിസ്റ്റ് എന്നാണ്.

 

🟩ലൈബ്രറി സയൻസിലെ ലഭ്യമായ കോഴ്സുകൾ:


ബൃഹത്തായൊരു പഠനമേഖലയാണ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്. 

ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തശേഷം ലൈബ്രറി സയന്‍സിലേക്ക് തിരിയുന്നതാണ് ഏറ്റവും നല്ലത്. ബിരുദയോഗ്യത നേടിയവര്‍ക്ക് ഒരുവര്‍ഷത്തെ ബാച്ചിലര്‍ ഇന്‍ ലൈബ്രറി സയന്‍സ് (ബി.എല്‍.ഐ.സി.) കോഴ്‌സിനു ചേരാം. 


അതിനുശേഷം താത്പര്യമുള്ളവര്‍ക്ക് മാസ്‌റ്റേഴ്‌സ് ഡിഗ്രി ഇന്‍ ലൈബ്രറി കോഴ്‌സ് (എം.എല്‍.ഐ.സി.) പഠിക്കാവുന്നതാണ്.


 എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളും ചെയ്യാം.


▫️ഡിജിറ്റൽ ലൈബ്രേറിയൻഷിപ്, ഡാറ്റ ആൻഡ് ഇൻഫർമേഷൻ സയൻസ്, ബിഗ് ഡാറ്റ അനലിറ്റിക്സ് തുടങ്ങിയവ ലൈബ്രറി സയൻസിലെ പുതിയ സ്പെഷലൈസേഷനുകളാണ്.


🟤പഠനത്തിന് ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങൾ : 


ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠിപ്പിക്കുന്ന രാജ്യത്തെ ചില മുന്‍നിര സ്ഥാപനങ്ങളെ പരിചയപ്പെടാം


1) ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈ


2) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റിസോഴ്‌സ്, ന്യൂഡല്‍ഹി


3) ഡോക്യുമെന്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്റർ , ബാംഗ്‌ളൂര്‍


4) ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാല, ഡല്‍ഹി


5) അലിഗഡ് മുസ്‌ലിം സര്‍വകലാശാല, 


6) ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി 


🔹ഇനി കേരളത്തിലെ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനത്തെ പറ്റി


▪️കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്


* രണ്ടു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എല്‍.ഐ.സി. കോഴ്‌സ്


▪️എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് 


* ഒരു വര്‍ഷത്തെ ബി.എല്‍.ഐ.സി. കോഴ്‌സ് 


▪️കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്


* ഇന്റഗ്രേറ്റഡ് എം.എല്‍.ഐ.സി. കോഴ്‌സ് 


▪️കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രററി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്


*രണ്ടുവര്‍ഷത്തെ എം.എല്‍.ഐ.എസ്.സി. കോഴ്‌സ്


▪️ചങ്ങനാശേരി എസ്ബി, കളമശേരി രാജഗിരി, കോഴിക്കോട് ഫാറൂഖ് തുടങ്ങിയ കോളജുകളിൽ ലൈബ്രറി സയൻസിലെ ബാച്‌ലർ, മാസ്റ്റർ ബിരുദ പ്രോഗ്രാമുകളുണ്ട്


🔰പിഎച്ച്ഡി സൗകര്യങ്ങൾ: 

കേരള, കാലിക്കറ്റ് എന്നിവയ്ക്കു പുറമെ, മധുര കാമരാജ്, ബാംഗളൂർ, മധുര, പോണ്ടിച്ചേരി, ഒസ്മാനിയ, ഹൈദരാബാദ്, പഞ്ചാബ്, ചണ്ഡിഗഡ് തുടങ്ങിയ സർവകലാശാലകളിൽ ലൈബ്രറി സയൻസ് പിഎച്ച്ഡി പ്രോഗ്രാമുകളുണ്ട്. 


🔲🔲മികച്ച പിഎച്ച്ഡി സൗകര്യമുള്ള വിദേശ സർവകലാശാലകളെ അറിയാം


◻️City, University of London; www.city.ac.uk    


◻️The University of Sheffield, UK;  www.sheffield.ac.uk


◻️University of South Carolina College of Information & Communications; www.sc.edu   


◻️University of Illinois - School of Information Sciences; https://ischool.illinois.edu


🔶മറ്റ് ഗവേഷണ, പഠന സ്ഥാപനങ്ങൾ


⚪ഡിആർടിസി: ഡോക്യുമെന്റേഷൻ റിസർച്ച് & ട്രെയിനിങ് സെന്റർ: 

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ എംഎസ് ലൈബ്രറി & ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമും ഗവേഷണ സൗകര്യവുമുണ്ട്.


⚪എൻകെആർസി: ഇന്ത്യൻ ശാസ്ത്ര ഗവേഷണത്തിലെ ബൃഹദ്സ്ഥാപനമായ സിഎസ്ഐആറിന്റെ ഭാഗമായി ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന ‘നാഷനൽ നോളജ് റിസർച്ച് കൺസോർഷം’. ദേശീയ തലത്തിൽ സയൻസ് ഗവേഷണവുമായി ബന്ധപ്പെട്ട സമസ്ത വിവരങ്ങളും ശേഖരിച്ച് വിതരണം ചെയ്യുന്നു. സിഎസ്ഐആറിന്റെ 44 ഗവേഷണ യൂണിറ്റുകളുമായി നിരന്തര സമ്പർക്കം പുലർത്തുന്ന ഈ സ്ഥാപനത്തിന്റെ ശാസ്ത്ര വിവരശേഖരണം നിസ്തുലമാണ്.


🟨കേരളത്തിൽ നൽകുന്ന സർട്ടിഫിക്കറ്റ് പഠനം


 പത്താം ക്ലാസുകാർക്കു പ്രവേശനമുള്ള നാലു മാസത്തെ ലൈബ്രറി സയൻസ് ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ്, സ്‌റ്റേറ്റ് സെൻട്രൽ ലൈബ്രറി (തിരുവനന്തപുരം പബ്ലിക് ലൈബ്രറി) നടത്തുന്നുണ്ട്. 

ഈ യോഗ്യത ലൈബ്രേറിയൻ 

നിയമനത്തിനു പ്രയോജനപ്പെടും. വെബ്‌: http://statelibrary.kerala.gov.in.


🔹ലൈബ്രറി സയൻസുകാരുടെ ജോലി സാധ്യത :


സര്‍വകലാശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍ക്കാര്‍/സ്വകാര്യ ലൈബ്രറികള്‍, വിദേശ എംബസികള്‍, ഫോട്ടോ/ഫിലിം/റേഡിയോ/ടെലിവിഷന്‍ ലൈബ്രറികള്‍, മ്യൂസിയം ആര്‍ട് ഗാലറികള്‍ കൂടാതെ ബഹുരാഷ്ട്ര കമ്പനികളിലും ലൈബ്രറി ബിരുദക്കാര്‍ക്ക് അവസരങ്ങൾ ഉണ്ട്. ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റ്, ഇന്‍ഡെക്‌സര്‍, ഇന്‍ഫര്‍മേഷന്‍ ആര്‍ക്കിടെക്റ്റ്, ആര്‍ക്കൈവിസ്റ്റ് എന്നിവയിലൊക്കെയാണ് ഇവിടങ്ങളിലെ ലൈബ്രേറിയന്റെ തസ്തിക അറിയപ്പെടുന്നത്. 

വിവരങ്ങള്‍ ക്രോഡീകരിച്ച് ഇന്റര്‍നെറ്റ് വഴി ലോകം മുഴുവനുമെത്തിക്കുക എന്നതായിരിക്കും മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ലൈബ്രേറിയന്റെ ജോലി. 


സ്വകാര്യ കമ്പനികളില്‍ ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റ്, ഇന്‍ഫര്‍മേഷന്‍ ആര്‍ക്കിടെക്റ്റ് ജോലി ചെയ്യുന്നവരിൽ അഞ്ച് ലക്ഷം രൂപയ്ക്കടുത്ത് വാര്‍ഷിക വരുമാനം ലഭിക്കുന്നവരുമുണ്ട്.


ചുരുക്കത്തിൽ താത്പര്യവും കഴിവും അവസരങ്ങൾ തേടിപ്പിടിക്കാനുള്ള സന്നദ്ധതയുമുള്ളവർക്ക് തിളങ്ങാവുന്ന രംഗമാണ് ലൈബ്രറി സയൻസ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students